|
|
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
ഭാര്യയുടെ ഷോപ്പിംഗ് കാള്‍
ധാരാളം ആളുകളുള്ള ഒരു ജിംനേഷ്യം ........
ഒരു ബഞ്ചിനു പുറത്തിരുന്ന മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.........📱📱 ശശി ഫോണെടുത്തു സ്പീക്കർ മോഡിലിട്ട് സംസാരിക്കാൻ തുടങ്ങി....... റൂമിലെ എല്ലാവരും സൈലൻ്റായി......... ശശി: ഹലോ... ഭാര്യ: ഡാർലിംഗ്.....ഇതു ഞാനാ...ഇപ്പോ എവിടെയാ.... ജിമ്മിലാണോ????..... ശശി: അതേ... ഭാര്യ: ഞാനിപ്പോൾ ലുലു മാളിലാ....ഇവിടെ ഒരു ബാഗ് കണ്ടു Rs 3000 പറയുന്നു ഞാൻ വാങ്ങിച്ചോട്ടെ..... ശശി: പിന്നെന്താ....ഇതൊക്കെ ചോദിക്കാനുണ്ടോ....🤗🤗 ഭാര്യ: പിന്നെ.....വരുന്ന വഴിക്ക് ഞാൻ Maruthi showroom ൽ കയറി പുതിയൊരു മോഡൽ ഇഷ്ടമായി......😍😍 ശശി: എത്രയാകും അതിന്????🤔🤔 ഭാര്യ: 1200000 ശശി: പൊന്നൂന് ഇഷ്ടമായാൽ വാങ്ങിച്ചോ....😊😊 ഭാര്യ: ok.dear....പണം Bankil നിന്നും എടുക്കുവേ😊😊 ശശി: Ok dear ഭാര്യ: ശരി....പിന്നെക്കാണാം........lov u so much....umma ശശി: bye.....lov u tooooo ശശി കോൾ കട്ടു ചെയ്തു.... റൂമിലുള്ളവർ ശശിയെ അത്ഭുതത്തോടെ നോക്കുമ്പോൾ ശശി അവരോട്...... ''ഈ മൊബൈൽ ആരുടേതാ???????'' 😂😂😂
രാവിലെ കിണറിൽ നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ
ഉപ്പൂപ്പാന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി .
വാപ്പാന്റെ കാലത്ത് അത് 24 അടിവരെയായി പിന്നെ എന്റെ ഊഴമായിരുന്നു . കിണർ കുഴിച്ചു 68 അടിയിൽ എത്തിയിട്ടും വെള്ളമില്ല . ഇന്ന് രാവിലെ കിണറിൽ നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ . അതൊരു കത്തായിരുന്നു . കിണർ ഞാനെന്ന മനുഷ്യനെഴുതിയ ഒരു തുറന്ന കത്ത് ! എടാ പൊട്ടാ , നിന്റെ വാപ്പുപ്പാടെ കാലത്ത് ഒരു ഏക്കറുണ്ടായിരുന്ന ഈ പറമ്പിൽ നൂറ് തെങ്ങിൻതടങ്ങളുണ്ടായിരുന്നു . ഓരോ മഴയിലും ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തെങ്ങിൻതടത്തിൽ തടഞ്ഞുനിർത്തി ഭൂമിയെക്കൊണ്ട് കുടിപ്പിച്ചത് . നിന്റെ വാപ്പാടെ കാലമായപ്പോൾ പറമ്പ് ചുരുങ്ങി തെങ്ങിൻതടങ്ങൾ മുപ്പതായി . ഒടുവിൽ നിന്നിലെത്തിയപ്പോൾ നിനക്ക് കൈവന്ന എട്ടുസെന്റിൽ വീടും ഇന്റർലോക്കുമിട്ടു . മാത്രമല്ല വീടിന്റെ കൂരയിൽ വീഴുന്ന വെള്ളത്തെപ്പോലും പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചു ! സീറോ ബാലൻസുള്ള അക്കൗണ്ടിൽ പണമിടാതെ , ചെക്കെഴുതി ബാങ്കിന്റെ കൗണ്ടറിൽ കൊടുത്തിട്ട് കാശിനുവേണ്ടി ക്യൂവിൽ കാത്തുനിൽക്കുന്ന പൊട്ടാ , ആദ്യം നിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കൂ . കാര്യങ്ങൾ മനസ്സിലായിക്കാണും എന്ന് വിശ്വസിച്ചുകൊണ്ട് , സ്നേഹപൂർവ്വം നിന്റെ കിണർ .... ....... കത്ത് വായിച്ച് പകച്ചുപോയി ............ 😂😂😜😝🤣🙊🙊🤣🤣🤣
കുക്കിങ്ങ് പഠിക്കാന്‍ യുട്യൂബില്‍ കയറിയ ഞാന്‍
കുക്കിങ്ങ് പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് യൂടൂബിൽ....
സെർച്ച് ചെയ്യാൻ പറഞ്ഞു.... അറിയാവുന്ന ഇംഗ്ലീഷിൽ "മലയാളം ഹോട്ട് മസാല" എന്ന് അടിച്ച് കൊടുത്തു...... പിന്നെ സംഭവിച്ചതെല്ലാം യാദൃശ്ചികമായിരുന്നു ഇന്നും അലഞ്ഞ് കൊണ്ടിരിക്കുന്ന തീരാത്ത യാത്രയുടെ തുടക്കം "സിന്ദഗി നാ മിലേഗ ദുബാര"
ഒരു ട്രെയിന്‍ യാത്രക്കിടയില്‍
ബസ്സിൽ തിരക്കായതോണ്ടാണ് യാത്ര ട്രെയിനിൽ ആക്കിയത്.....
പുറത്താണെങ്കിൽ സൂര്യൻ കത്തി ജ്വലിക്കുയാണ്.... ചൂട് സഹിക്കാൻ വയ്യ... ... വല്ലതും കുടിക്കാം എന്ന് വെച്ച് ഒരു ചായ മേടിച്ചതു... പക്ഷെ കുടിക്കാൻ കൊള്ളാത്ത ചായ അപ്പൊ തന്നെ ട്രെയിനിനു പുറത്തോട്ടു കളയേണ്ടി വന്നു.. ... .. അത്ഭുതം... !!! പെട്ടെന്ന് തന്നെ സൂര്യൻ മാറി മഴക്കാറ് വന്നു.... നല്ല മഴ പെയ്യാൻ തുടങ്ങി.... ഞാനുൾപ്പെടെ എല്ലാരും എങ്ങെനെ ഇത്ര പെട്ടെന്ന് മഴ തുടങ്ങീന്നു ആലോചിക്കുമ്പാണ്.. എനിക്കതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്.... ...... .... ... Train ൽ നിന്നും ടീ കളഞ്ഞാൽ പിന്നെ rain ആണല്ലോ !!!!!!! 🤗🤗 😂😂😜😝🤣🙊🙊🤣🤣🤣
അമ്പിളി ഗ്യാസ് അടുപ്പിൽ തീ കത്തിച്ചു. അപ്പോൾ അവിടെ ഭയങ്കര ഒച്ച. എന്താ കാരണം ????
അമ്പിളി ഗ്യാസ് അടുപ്പിൽ തീ കത്തിച്ചു. അപ്പോൾ അവിടെ ഭയങ്കര ഒച്ച. എന്താ കാരണം ????
. . . . . . അമ്പിളിഫയർ ഓണ്‍ ആക്കിയല്ലോ.!! 😂😂😜😝🤣🙊🙊🤣🤣🤣 ഉഹു_ഉഹു_ഉഹു, നടേശാ.. കൊല്ലണ്ട 😝
6000 രൂപ കടം
അടുത്ത വീട്ടിലെ മായചേച്ചി വന്ന് 5000 രൂപ എന്നോട് കടം ചോദിച്ചു.
നോക്കിയപ്പോൾ എല്ലാം 2000 രൂപയുടെ നോട്ടുകൾ. 5000 ആയിട്ട് ഇല്ല, ഒരു 6000 തരട്ടെ എന്നു ചോദിച്ചപ്പോൾ ചേച്ചി എന്തൊക്കെയോ ചീത്ത പറഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി. =D 🤔
ചെന്നിത്തലയും ശ്രീധരൻപിള്ളയും തമ്മിൽ മാറിപ്പോവുന്നവരോട്
ചെന്നിത്തലയും ശ്രീധരൻപിള്ളയും തമ്മിൽ മാറിപ്പോവുന്നവരോട്
ഉരുണ്ടിരിക്കുന്നത് ചെന്നിത്തല! ഉരുണ്ടോണ്ടിരിക്കുന്നത് ശ്രീധരൻപിള്ള! 😀 😂😂😜😝🤣🙊🙊🤣🤣🤣
കോമയിലായ സങ്കി
മോദി ഇലക്ഷന്‍ ജയിച്ച ഷോക്കിൽ ഒരു ഡൈ ഹാർഡ് മോദി ഫാൻ ബോധം പോയി തലയിടിച്ച് വീണ് കോമയിലായി...
ഇന്നലെയാണ് ആശുപത്രിയിലായിരുന്ന അവന് ബോധം തിരിച്ചുകിട്ടിയത്.... ഉടനെ അവിടെക്കണ്ട ഡോക്ടറോട് അവൻ കാര്യങ്ങൾ തിരക്കി.... രണ്ടര വര്‍ഷമായി താന്‍ കിടക്കുന്നു എന്ന നടുക്കത്തോടെ അവൻ ഡോക്ടറോട് ചോദിച്ചു: "ഡോക്ടർ, പെട്രോളിന് 40 രൂപയായിയല്ലേ?, എൻറ്റെ അക്കൗണ്ടിലെ 15 ലക്ഷം കൊണ്ടാവും ,എൻറ്റെ ചികിത്സ നടത്തിയതല്ലേ??, ആ നക്സലൈറ്റ് കെജ്റിവാൾ ജീവനോടെയുണ്ടോ? അതോ തൂങ്ങി ചത്തോ??? ഡോളറിന്റ്റെ ഒക്കെ റേറ്റ് കുറഞ്ഞ് പണ്ടാരമടങ്ങിക്കാണുമല്ലേ? 1രൂപ=10 ഡോളറാണോ , അതോ അതിലും കുറവോ???? നമ്മടെ ആൾക്കാർക്ക് ബുള്ളറ്റ് ട്രെയിനോക്കെ പരിചിതമായോ????? അയോധ്യയിലെ അമ്പലം പണി കഴിയാറായിട്ടുണ്ടാവുമല്ലേ?????? റോബട്ട് വദേര ജയിലില്‍ നിന്നിറങ്ങിയോ, സോണിയയോ??????? ദാവൂദ് ഇബ്രാഹീമിനെ തൂക്കി കൊന്നോ???????? എന്നെ മോദി ഫാൻ , ചങ്കീ എന്ന് വിളിച്ച്കളിയാക്കിയിരുന്നവൻമാരെയൊക്കെ എനിക്കൊന്ന് കാണണം" അമേരിക്കയിൽ പഠിച്ച് വളർന്ന ഡോക്ടര്‍ പുറത്ത് വന്ന് അവൻറ്റെ അമ്മയോട് പറഞ്ഞു.... * "കോമയിൽ നിന്ന് രക്ഷപ്പെട്ടു, പക്ഷേ ബോധം തിരിച്ചുകിട്ടീട്ടില്ല" * 😂😂😂
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |