|
|
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
ഒരു ജാപ്പനീസ് ദമ്പതികളുടെ ആദ്യ രാത്രി .....
അവളും അവനും കൊതിയോടെ കാത്തിരുന്ന ആ ആദ്യരാത്രി .... വിവാഹ ക്ഷീണം ഒരു ആലസ്യം പോലെ കൂട്ടിന്....... ഒരു കൈയ്യിൽ വീഞ്ഞുമായി അവൾ മണിയറയിലേക്ക് നീങ്ങി ......ഭർത്താവ് അവളോട് ചോദിച്ചു ...''സുറ്റാക്കി ....?'' അവൾ നാണത്തോടെ മറുപടി പറഞ്ഞു ..കോധ്വാനിനി ? ഭർത്താവ് കുസൃതിയോടെ ചോദിച്ചു ...."ടോക്കാ അഞ്ചി റോഡി റോമി ഹോവാ യാക്കോ ?" അവൾ മെല്ലെ പറഞ്ഞു ..."മിമി യോ നകോടിൻഡ ...." അയ്യാൾ ഒന്ന് പുഞ്ചിരിച്ചു ..പിന്നെ പറഞ്ഞു "നാ മിയ്വ് കിനാ റ്റിൻ കൗജി ...." അവൾ കൊഞ്ചലോടെ ചോദിച്ചു ..."സു കി കിനാ മാറ്റൊ ?" അയ്യാൾ അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു "സാക്കോ റ്റിറ്റി യോമി ഛീ " ഭാര്യ ഒന്ന് മൂളി ....ഉം ... -------- ഹോ സമ്മതിക്കണം ..ഒരക്ഷരം പോലും മനസ്സിലായില്ലെങ്കിലും ആദ്യരാത്രി എന്ന് കേട്ടാൽ കുത്തിയിരുന്ന് മുഴുവൻ വായിയ്ക്കും ..........ഇനിയെങ്കിലും നന്നായിക്കൂടെ ................🙄😜😜😜
കുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു:-
കുർബാനക്കിടയിൽ ബൈബിൾ വായന കഴിഞ്ഞ പുരോഹിതൻ കുട്ടികളോട് ചോദിച്ചു:-
കഴിഞ്ഞ മാസം റിലീസായ ഒരു സിനിമയുടെ പേരു പറയുന്നവർക്ക് 500 രൂപ സമ്മാനം... ഒന്നാം ക്ലാസുകാരൻ ചാടി എണീറ്റ് പറഞ്ഞു, "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ." അച്ചൻ പറഞ്ഞു, Good... ഇതാ 500 രൂപാ.. അച്ചൻ വീണ്ടും ചോദിച്ചു, അടുത്ത മാസം റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പറയാമോ? 1000 രൂപ സമ്മാനം... അപ്പോൾ ഒരു അഞ്ചാം ക്ലാസുകാരൻ ചാടി എണീറ്റു പറഞ്ഞു, "ഫുക്രി." അവനു കിട്ടി 1000... അച്ചൻ വീണ്ടുംചോദിച്ചു... ഇന്നു വായിച്ച സുവിശേഷം ഏതാണെന്ന് പറയുന്നവർക്ക് 10000 രൂപ സമ്മാനം... പക്ഷേ ഒറ്റ കുട്ടി പോലും ഉത്തരം പറഞ്ഞില്ല. ചോദ്യം മാതാ പിതാക്കൾക്കും കൊടുത്തു... എന്നാൽ അവരും പറഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ഒരു 80 വയസ്സായ അമ്മാമ്മ ഉത്തരം പറയാനായി എണീറ്റു. അച്ചൻ പറഞ്ഞു, കണ്ടോ ഈ അമ്മാമ്മ മാത്രമേ സുവിശേഷം ശ്രദ്ധിച്ചുള്ളൂ. അമ്മാമ്മക്ക് മൈക്ക് കൊടുത്ത് കൊണ്ട് ഉത്തരം ഉറക്കെ പറയാൻ അച്ചൻ നിർദ്ദേശിച്ചു. അമ്മാമ്മ പറഞ്ഞു: . . . . . . *''ജോമോൻ്റെ സുവിശേഷങ്ങൾ...!!*" 😂😂😂😆😆😝😝😝
ഇക്കാ… ഒരു കിലോ പയം!
"ഇക്കാ… ഒരു കിലോ പയം!"
"പയമോ?!! നീ ഒരു ചെറുപ്പക്കാരനല്ലേടാ.. പഴം എന്നല്ലെ പറയേണ്ടത്?!" മൂന്ന് ദിവസങ്ങൾക്ക് ശേഷം.... "ഇക്കാ… ഒരുകിലോ പഴം!" "ങെ! നീ ആള് അടിപൊളിയായല്ലൊ!! പഴം എന്തിനാ..?!" "പുയ്ങ്ങാനാ..!!!!! 😂😂😂😉😂 😂😂😜😝🤣🙊🙊🤣🤣🤣
ഞാന് കണ്ടതില് വെച്ച് ഏറ്റവും മികച്ച അഭിനയം
ഞാന് കണ്ടതില് വെച്ച് ഏറ്റവും മികച്ച അഭിനയം ഞാന് പ്രേമിച്ച പെണ്ണിന്റേതാണ്....
കണ്ടത് ഞാന് മാത്രമായതു കൊണ്ട് അവളുടെ അഭിനയത്തിന് അവാർഡ് ഒന്നും കിട്ടിയില്ല...
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
ഭര്ത്താവ് വാങ്ങി തരുന്ന സാധനങ്ങള് ഇഷ്ടപ്പട്ടില്ലെങ്ങില്
നിങ്ങളുടെ ഭര്ത്താവ് വാങ്ങി തരുന്ന സാധനങ്ങള് ഇഷ്ടപ്പട്ടില്ലെങ്ങില് ഒരിക്കലും കളിയാക്കി ചിരിക്കരുത്,
കാരണം . . . . . . . നിങ്ങളും അയാളുടെ സെലക്ഷനാ....... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സായിപ്പ് കേട്ട അമേരിക്ക
ഏതോ മലയാളി, "അമ്മേ ഇരിക്ക് " എന്ന് പറയുന്നത് കേട്ട സായിപ്പ് അമേരിക്ക എന്ന് പേരിട്ടു.
🤣😂😂😃😛😛😜
ഭാര്യയുടെ ഒളിച്ചോടുന്നതിനു മുന്നുള്ള കത്ത്
ഭർത്താവിനു തന്നോടുള്ള താൽപര്യത്തിൽ കുറവുണ്ടോ എന്ന് സംശയിച്ച അവൾ അയാള് ഓഫീസ് വിട്ടു വരുന്നതിനു മുൻപ് ഒരു കുറുപ്പെഴുതി കട്ടിലിൽ ഇട്ടു , എന്നിട്ട് കട്ടിലിനു താഴെ ഒളിച്ചുകിടന്നു.
കുറിപ്പ് ഇപ്രകാരാമായിരുന്നു, "ഞാൻ പോവുകയാണ് , നിങ്ങള്ക്ക് എന്നോട് താല്പര്യം കുറഞ്ഞ പോലെ കാണുന്നു , എനിക്ക് മടുപ്പും വേദനയും തോന്നിതുടങ്ങി , ഞാൻ പോകുന്നു , ഇനി എന്നെ തിരക്കി വരരുത് ," ജോലി കഴിഞ്ഞെത്തിയ ഭർത്താവ് ഈ കുറിപ്പ് കണ്ടു വായിച്ചു അതിൽ വേറെ എന്തോ എഴുതി അവിടെ തന്നെ ഇട്ടു , എന്നിട്ട് ഫോണ് എടുത്തു ആരോടോ ഉച്ചത്തിൽ ഇങ്ങിനെ സംസാരിച്ചു തുടങ്ങി " " നമ്മൾ വിചാരിച്ച പോലെ മാരണം ഒഴിഞ്ഞു കിട്ടി , അവൾ പോയി, അവളും ഞാനും ഒരിക്കലും ചേരില്ല എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്നു , ഇനി നമ്മൾക്ക് ആഘോഷിക്കാം , ഞാനിതാ എത്തി " .അതും പറഞ്ഞു അയാൾ വേഗം പുറത്തേക്കു പോയി ... തകർന്നു പോയ അവൾ , കണ്ണീർ വാർത്ത്, ലോകാവസാനം നേരിൽ കണ്ടു ആ കട്ടിലിൽ ഇരുന്നു , അപ്പോൾ അയാൾ എഴുതിയ കുറിപ്പ് അവളുടെ കണ്ണിൽ പെട്ടു , അതിൽ ഇപ്രകാരം ആയിരുന്നു എഴുതിയിരുന്നത് " പൊട്ടി പെണ്ണേ നിന്റെ കാല് കട്ടിലിനു വെളിയിൽ കാണുന്നുണ്ട്, ഞാൻ കടയിൽ പോയി പാല് വാങ്ങിച്ചു ഉടനെ വരാം . നീ ചായക്ക് വെള്ളം വെയ്ക്ക്.. "
തുളസി !!!
തുളസി !!!
കൊടും തണുപ്പിൽ തപസ്സ് ചെയ്യുന്ന ഗുരുവിനോട് ശിഷ്യൻ: "ഈ അതി ശൈത്യത്തിലും അങ് ഉൻമേഷവാനായിരിയ്ക്കുന്നതിന്റ്റ രഹസ്യമെന്താണ്?.... " ഗുരു ഇപ്രകാരം മൊഴിഞ്ഞു : "തുളസിയും ഗ്രീൻ ടീയുമാണ് അതിന് കാരണം ഇതിൽ ഏതെങ്കിലും ഒന്ന് നിനക്കാവശ്യപ്പെടാം.... എനിയ്ക്ക് ഗ്രീൻ ടീ മതി." ശിഷ്യൻ പറഞ്ഞു . ഗുരു ആശ്രമത്തിനകത്തേക്കു നോക്കി ഇപ്രകാരം പറഞ്ഞു "തുളസീ..." കുറച്ചു ഗ്രീൻ ടീ കൊണ്ട് വരൂ,.... ശിഷ്യൻ......... ....😿😿😿
നിങ്ങൾക്ക് സ്കൂളിൽ പോകാൻ കൊതിയാകുന്നുണ്ടോ ?
നിങ്ങൾക്ക് സ്കൂളിൽ പോകാൻ കൊതിയാകുന്നുണ്ടോ ?
എന്നാൽ അത് നൊസ്റ്റാൾജിയ ഒന്നും അല്ല ... പണിയെടുക്കാനുള്ള മടിയാണ്..... കട്ട മടി... അന്നും മടി ഇന്നും .....✏ 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |