Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..

1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക.

2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക.

4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.

11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍

12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻‍♀🐍

13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰

😂😂😜😝🤣🙊🙊🤣🤣🤣

കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ്   "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ ****************
എന്‍റെ പേര്    "K. indiramma"  എന്ന് ആണ്

ഗോവർദ്ധന് ബോധം വന്നു
സീൻ 2:

സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ്

after 2 hrs:

സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ

Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ

#empuraan #Lucifer2
😂😂😜😝🤣🙊🙊🤣🤣🤣

ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*

ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :-

വീഡിയൊ ക്യാമറ പോയി

ക്യാമറ പോയി

വീഡിയൊ കാസറ്റ് പോയി

വിഡിയൊ mp3 cd പോയി

DVDപോയി

കമ്പ്യൂട്ടറും പോയി

ലാന്‍റ് ഫോണ്‍ പോയി

ടെലിവിഷന്‍ പോയി

റേഡിയൊ പാടെ പോയി

പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി

അലാറം ടൈപീസ് പോയി

കയ്യില്‍ കെട്ടുന്ന വാച്ചും പോയി

ടോര്‍ച്ച് പോയി

കത്ത് പോയി.

കലണ്ടര്‍ പോയി

ബുക്ക്സ് പോയി.

പേപ്പറും പെന്‍സിലും പോയി.

TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി.

പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി..

പലരുടേയും ഉറക്കം

പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി....

അമ്മ മാർ വഴിതെറ്റി പോയി

അവസാനം മകന്‍ പുലര്‍ച്ചേ
3:00 മണി വരെ ഓണ്‍
ലൈനില്‍ ഉണ്ടെന്നറിഞ്ഞ്
അച്ഛന്‍ പട്ടിയേയും വിറ്റു.

അതും പോയി.

അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു --
ങ്ങേ , അപ്പൻ മരിച്ചോ ..??!!!
ഇല്ല --
പിന്നെ ..???!!!
ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ ---
V ഫോർ വെളിവുകേട് ഡാ ... 💪😜

കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.

ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു.
.
.
ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി


മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന്  അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!

അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക്  ഒന്ന് കുമ്പസാരിക്കണം.?''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''

''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക്  കുമ്പസാരിക്കണം...!!!''

മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..

''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''

മാലാഖ: എവിടന്ന്...?

''എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന് !

ഇന്നലെ 300 രൂപ എടുത്തു..''

മാലാഖ: ഈ കാശ് എന്ത് ചെയ്തു...?

''ഞാൻ ചീട്ടു കളിക്കാൻ പോയി..''

''പിന്നെ?''

''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും !

മാലാഖ: (ഞെട്ടലോടെ) ങേ....?

''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!

അവള് കുളിക്കാൻ കേറുമ്പോ!

അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''

മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?

''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''

മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?

''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''

മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.

''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''

മാലാഖ: എന്താ...?

''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം  കർദിനാൾ മാരുടേം  കൈ മുത്തുക എന്നത്  ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"

അജൂ മാലാഖയുടെ കയ്യിൽ മുത്തി...

അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?

മാലാഖ: എന്ത് പറ്റീ...?

''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....

അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?



നിശബ്ദം...


അജൂ കണ്ണ് തുറന്നു നോക്കി..

മാലാഖ പോയിരിക്കുന്നു....



അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!


"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്".


ഗുണപാഠം:

രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...

സ്വപ്നം കാണരുത്...

ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......

നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം.
നമ്മുക്ക്‌ ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം....
അതികാലത്തെഴുന്നേറ്റ് എടിഎമ്മിൽ പോയി പണം ഉണ്ടോ എന്നും അഞ്ഞൂറിന്റെ നോട്ടുകള്‍ നിറക്കുകയും ചെയ്തോയെന്നും നോക്കാം....

അവിടെ വച്ച് ഞാന്‍ നിനക്കെന്റെ ആറായിരത്തിന്റെ ചെക്ക് തരും...

😀😁😂
😂😂😜😝🤣🙊🙊🤣🤣🤣

കറുത്ത സ്റ്റിക്കർ ഒട്ടിക്കുക.
*നാളെ മുതൽ ഒരാഴ്ചത്തേക്ക് എല്ലാവരും അവരവരുടെ വീട്ടിൽ കറുത്ത സ്റ്റിക്കർ ഒട്ടിക്കുക. കള്ളൻമാർക്ക് കൺഫുഷ്യനായി പ്രാന്താകും. നമ്മളോടാ അവന്റെ കളി*

🤣🤣😛😜🤣🤣

ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്
ലാലേട്ടന് അഭിനയിക്കാൻ അറിയില്ല: പൃഥ്വിരാജ്. ലിങ്കിൽ കേറി നോക്കിയപ്പോൾ ലാലേട്ടൻ അഭിനയിക്കുക അല്ല, ജീവിക്കുക ആണെന്ന് പൃഥ്വിരാജ്.

ചരിത്രം മാറ്റിമറിച്ച അമ്മയുടെ ബുദ്ധി
ആമയും മുയലും നടത്തിയ ഓട്ടപന്തയത്തിലെ സത്യം ..

സത്യത്തിൽ ജയിച്ചത് മുയല് തന്നെയാണ്. എന്നാല് ആമയുടെ ബുദ്ധിയാണ് ചരിത്രം മാറ്റി മറിച്ചത്..

പന്തയം നിയന്ത്രിച്ചിരുന്ന തമിഴനായ റഫറിയോട് ആമ ഉറക്കെ ചോദിച്ചു.

ആമ : മുയലാണോ ജയിച്ചത് ?

റഫറി : 'ആമ'.

ചരിത്രത്തെ മാറ്റി മറിച്ചത് ആ ഒരൊറ്റ വാക്കായിരുന്നു.
😀😉😉😉

ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.

ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??

എന്തുകൊണ്ട് മൂന്നാമത്തെ ആനക്കുട്ടിയുടെ കാലു കണ്ടില്ല
മൂന്ന് ആനക്കുട്ടികള്‍ ഒന്നിനു പിറകേ ഒന്നാ‍യി ഒരു പുഴ നീന്തിക്കടക്കുകയായിരുന്നു ( "ഉച്ച സമയം" ), ഏകദേശം പുഴയുടെ "നടുക്ക്" എത്തിയപ്പോ ഒന്നാമത്തെ ആനക്കുട്ടി കുനിഞ്ഞു നോക്കി, അപ്പോള്‍ സ്വന്തം കാലും , രണ്ടാമത്തെ ആനക്കുട്ടിയുടെ കാ‍ലും കണ്ടു. എന്തുകൊണ്ട് മൂന്നാമത്തെ ആനക്കുട്ടിയുടെ കാലു കണ്ടില്ല
.
.
.
.
.
.
.
.
.



.



.






.
.
.
.
.
.
.
.
.
.
.
.
.
.



.



.






.
.
.
.
.





ലവന്‍ മലര്‍ന്നാ നീന്തിയത്‌
🤣😂😝😜

എടോ പുഷ്‌ക്കരോ...
അജു : നമ്മുടെ എഞ്ചിനീയര്‍ എങ്ങനെ ആണ് മരിച്ചത്

മനു : കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന്‍ പുഷ്ക്കരന്‍ മേസ്ത്രിയെ
          " പുഷ്-കരോ "   " പുഷ്-കരോ " എന്നു വിളിച്ചതാണ്‌.

            മൈക്കാടിനു വന്ന ബംഗാളി തള്ളി താഴെയിട്ടു

ദേഷ്യം
ദേഷ്യം

ബസിൽ കൂടെ യാത്ര

ചെയ്തിരുന്ന

സ്ത്രീയെ കരണത്തടിച്ച

യുവാവിനെ പോലീസ്

കോടതിയിൽ

ഹാജരാക്കി

ജഡ്ജി: എന്തിനാണ് നിങ്ങൾ



സ്ത്രീയെ തല്ലിയത് ?

യുവാവ് : "ഞാൻ ബസ്

കയറി രണ്ടു

സ്റ്റോപ്പ് കഴിഞ്ഞ

ശേഷം ആണ് ഇവർ

കയറുന്നത്. ബസിൽ കയറിയ

ഉടൻ

തന്നെ അവർ

എന്റെ അടുത്തുള്ള സീറ്റിൽ

വന്നിരുന്നു.

സീറ്റിൽ ഇരുന്ന ശേഷം അവർ

അവരുടെ കൈയില ഉള്ള

പേഴ്സ് തുറന്നു

അതിനുള്ളിൽ നിന്നും ഒരു

റോസ് കളർ

തൂവാല എടുത്തു, എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

ബസ് അൽപ

നേരം ഓടി തുടങ്ങിയപ്പോൾ

അവർ

വീണ്ടും അവരുടെ കൈയില

ഉള്ള

പേഴ്സ് തുറന്നു അതിനുള്ളിൽ

നിന്നും ഒരു

റോസ് കളർ തൂവാല എടുത്തു,

എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

കുറച്ചു നേരം കഴിഞ്ഞു

കണ്ടക്ടർ അവരോടു

ടിക്കറ്റ് എടുക്കാൻ

ആവശ്യപ്പെട്ടു

അപ്പോഴും അവർ

വീണ്ടും അവരുടെ കൈയില

ഉള്ള പേഴ്സ്

തുറന്നു, പേഴ്സിൽ

നിന്നും പൈസ

എടുക്കാൻ ആവും എന്ന്

ഞാൻ

കരുതിയപ്പോൾ അവർ

അതിനുള്ളിൽ

നിന്നും ഒരു റോസ് കളർ

തൂവാല എടുത്തു,

എന്നിട്ട് തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

പിന്നീട് ബസ്

കൊല്ലം സ്റ്റാൻഡിൽ

കയറി . ചായ കുടിക്കാൻ

പത്തു മിനിറ്റ്

നിറുത്തി, ഞാൻ

ഇറങ്ങിയില്ലാ!!,

അതാ അപ്പോൾ അവർ

വീണ്ടും അവരുടെ കൈയില

ഉള്ള പേഴ്സ്

തുറന്നു അതിനുള്ളിൽ

നിന്നും ഒരു റോസ് കളർ

തൂവാല എടുത്തു, എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

വീണ്ടും അഞ്ചു മിനിറ്റ്

കഴിഞ്ഞു ബസ്

എടുക്കുനതിനു കണ്ടക്ടർ

വീണ്ടും ടിക്കറ്റ്

നല്കാൻ വന്നു അപ്പോൾ

അവർ

വീണ്ടും അവരുടെ കൈയില

ഉള്ള പേഴ്സ്

തുറന്നു അതിനുള്ളിൽ

നിന്നും ഒരു റോസ് കളർ

തൂവാല എടുത്തു, എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

ബസ്

നീങ്ങി തുടങ്ങിയപ്പോൾ

അവർ

അവരുടെ കൈയില ഉള്ള

പേഴ്സ് തുറന്നു

അതിനുള്ളിൽ നിന്നും ഒരു

റോസ് കളർ

തൂവാല എടുത്തു, എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

അടുത്ത സ്റ്റോപ്പ്

ആകാറായപ്പോൾ

അവർ

വീണ്ടും അവരുടെ കൈയില

ഉള്ള

പേഴ്സ് തുറന്നു അതിനുള്ളിൽ

നിന്നും ഒരു

റോസ് കളർ തൂവാല എടുത്തു,

എന്നിട്ട്

തന്റെ മുഖം തുടച്ചു

ശേഷം അത്

മടക്കി പേഴ്സിൽ വച്ചു.

സ്റ്റോപ്പിൽ

വണ്ടി നിറുത്തിയപ്പോൾ

ഉടൻ തന്നെ അവർ

വീണ്ടും അവരുടെ കൈയില

ഉള്ള പേഴ്സ്

തുറന്നു....."

ജഡ്ജി " ഇനി നീ പേഴ്സ് തുറന്നു

തുവാല

എടുത്താൽ

നിന്റെ കരണം ഞാൻ

അടിച്ചു

പുകയ്ക്കും....... "

യുവാവ് " അതെ സാർ!

ഞാനും അതെ ചെയ്തുള്ളൂ..."

------------------------------

-------------

--------------

😉😉😉😉😉😉🙏
ഷെയർ ചെയ്ത്
ദേഷ്യം തീർത്തോളൂ

ചങ്ങനാശ്ശേരി തിരുവല്ല റൂട്ടിൽ റോഡ്
ചങ്ങനാശ്ശേരി തിരുവല്ല റൂട്ടിൽ റോഡ്
വളഞ്ഞുതിരിയുന്ന ഒരു സ്ഥലത്ത് "തിരുവല്ല" എന്നൊരു ബോർഡ് വച്ചിട്ടുണ്ട്... അത്രയും വലിയ തിരിവുള്ള സ്ഥലത്ത് "തിരുവാണ്" എന്നു ബോർഡ് വെക്കുന്നതിനു പകരം "തിരുവല്ല" എന്നു ബോർഡ് വച്ചാൽ ആക്സിഡന്റ്സ് ഉണ്ടായാൽ ഡ്രൈവർമാരെ കുറ്റം പറയരുത്... എനിക്ക് അത്രേ പറയാനുള്ളൂ...

😂😂😜😝🤣🙊🙊🤣🤣🤣

അച്ഛാ 1 +1 എത്രയാ ?
മകന്‍ : അച്ഛാ 1 +1 എത്രയാ ?

സര്‍ദാര്‍ : എടാ പൊട്ടാ, മണ്ടാ, മരമണ്ടാ, പോത്ത് പോലെ വളർന്നല്ലോ ..പൊ പൊ പോയി കാൽക്കുലേറ്റർ   എടുത്തോണ്ട് വാ,

😂😂😜😝🤣🙊🙊🤣🤣🤣


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved