Trending jokes of today:
ബഡ്ജറ്റ്
ബാവുസാമി
എന്താ ജോമു
മൊട്ട
മൃണാള്‍
തങ്കന്‍ ചേട്ടന്‍
ചന്ദ്രയാന്‍
അരിക്കൊമ്പൻ
ബിഗ്‌ബോസ്സ്
ആറ്റുകാൽ പൊങ്കാല
കെ-റെയില്‍
ഒമൈക്രോണ്‍
താലിബാന്‍
ഓണക്കിറ്റ്‌
ഇ ബുള്‍ ജെറ്റ്
MVD
ഉള്ളിസുര
വാക്സിന്‍
ബോബി ചെമ്മണ്ണൂര്‍
ഡ്രാഗൺ കുഞ്ഞുങ്ങൾ
കോവിഡ്
കൊറോണ
കോണ്‍ഗ്രസ് MLA
ചുഞ്ചു നായർ പൂച്ച
തൃശൂര്‍ എനിക്ക് വേണം
സതീശന്റെ മോൻ
കുമ്മോജി
വിക്ലങ്കന്‍ ആയ തുംബി
പെട്രോള്‍
Modi
BJP
കമ്മി
സംഘി
സുടാപ്പി
കൊങ്ങി

JokesMalayalam.com

Pictures
Videos
Photo Comments
Audio
Messages



ഗോവർദ്ധന് ബോധം വന്നു
സീൻ 2:

സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ്

after 2 hrs:

സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ

Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ

#empuraan #Lucifer2
😂😂😜😝🤣🙊🙊🤣🤣🤣

കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.

ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു.
.
.
ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി


ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*

ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :-

വീഡിയൊ ക്യാമറ പോയി

ക്യാമറ പോയി

വീഡിയൊ കാസറ്റ് പോയി

വിഡിയൊ mp3 cd പോയി

DVDപോയി

കമ്പ്യൂട്ടറും പോയി

ലാന്‍റ് ഫോണ്‍ പോയി

ടെലിവിഷന്‍ പോയി

റേഡിയൊ പാടെ പോയി

പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി

അലാറം ടൈപീസ് പോയി

കയ്യില്‍ കെട്ടുന്ന വാച്ചും പോയി

ടോര്‍ച്ച് പോയി

കത്ത് പോയി.

കലണ്ടര്‍ പോയി

ബുക്ക്സ് പോയി.

പേപ്പറും പെന്‍സിലും പോയി.

TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി.

പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി..

പലരുടേയും ഉറക്കം

പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി....

അമ്മ മാർ വഴിതെറ്റി പോയി

അവസാനം മകന്‍ പുലര്‍ച്ചേ
3:00 മണി വരെ ഓണ്‍
ലൈനില്‍ ഉണ്ടെന്നറിഞ്ഞ്
അച്ഛന്‍ പട്ടിയേയും വിറ്റു.

അതും പോയി.

കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..

1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക.

2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക.

4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക.

11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍

12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻‍♀🐍

13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰

😂😂😜😝🤣🙊🙊🤣🤣🤣

കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ്   "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ ****************
എന്‍റെ പേര്    "K. indiramma"  എന്ന് ആണ്

മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന്  അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!

അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക്  ഒന്ന് കുമ്പസാരിക്കണം.?''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത്...?
ഞാൻ മാലാഖയല്ലേ...?''

''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക്  കുമ്പസാരിക്കണം...!!!''

മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്..

''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..''

മാലാഖ: എവിടന്ന്...?

''എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന് !

ഇന്നലെ 300 രൂപ എടുത്തു..''

മാലാഖ: ഈ കാശ് എന്ത് ചെയ്തു...?

''ഞാൻ ചീട്ടു കളിക്കാൻ പോയി..''

''പിന്നെ?''

''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും !

മാലാഖ: (ഞെട്ടലോടെ) ങേ....?

''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..!

അവള് കുളിക്കാൻ കേറുമ്പോ!

അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!''

മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.?

''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...''

മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.?

''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.''

മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ.

''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...''

മാലാഖ: എന്താ...?

''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം  കർദിനാൾ മാരുടേം  കൈ മുത്തുക എന്നത്  ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്"

അജൂ മാലാഖയുടെ കയ്യിൽ മുത്തി...

അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...?

മാലാഖ: എന്ത് പറ്റീ...?

''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!''

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല....

അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..?



നിശബ്ദം...


അജൂ കണ്ണ് തുറന്നു നോക്കി..

മാലാഖ പോയിരിക്കുന്നു....



അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !!


"നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്".


ഗുണപാഠം:

രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...

സ്വപ്നം കാണരുത്...

ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......

അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു --
ങ്ങേ , അപ്പൻ മരിച്ചോ ..??!!!
ഇല്ല --
പിന്നെ ..???!!!
ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ ---
V ഫോർ വെളിവുകേട് ഡാ ... 💪😜

മദ്യത്തിന്റെ ശക്തി അപാരം...
മദ്യത്തിന്റെ ശക്തി അപാരം...

റെയിൽവേ സ്റ്റേഷനിലെ ചാരുബഞ്ചിൽ മുന്നുചെറുപ്പക്കാർ... നന്നായിമദ്യപിച്ചിട്ടുണ്ട് ... ലഹരിയിൽ അവർചാരി കിടന്നുമയങ്ങിപ്പോയി .... തീവണ്ടിയുടെ കൂവൽ കേട്ട്, ഒരുവൻ പെട്ടെന്ന് ഓടിച്ചെന്നുതീവണ്ടിയിൽ കയറി .. രണ്ടാമൻ ഉണർന്നുവന്നപ്പോൾ വണ്ടിയുടെ സ്പീഡ്കൂടി.. മറ്റുയാത്രക്കാരുടെ സഹായത്തോടെ അവനും ഒരു വിധത്തിൽ അകത്തുകയറി.. മൂന്നാമൻ വന്നപ്പോൾ നല്ലസ്പീഡ് ആയി .. അവനു കയറാൻപറ്റിയില്ല .... വിഷണ്ണനായി നിന്ന അവനോടു ഒരാൾ ചോദിച്ചു ... "ആ വണ്ടിയിൽ പോകാൻപറ്റിയില്ല അല്ലെ ?" അയാൾ സങ്കടത്തോടെ പറഞ്ഞു: "സാറെ പ്രശ്നം അതല്ല... "അവർ രണ്ടും എന്നെ യാത്ര അയക്കാൻ വന്നതാണ്.."!!!

കാലന്റെ ടാർഗറ്റ്
സിഗ്നലിൽ റെഡ് ലൈറ്റ്
കത്തി നില്ക്കുന്നതിനാല് റോഡ്
മുറിച്ചു കടക്കാനാകാതെ
നില്ക്കുകയായിരുന്നു മത്തായി ,
അപ്പോഴാണു കാലൻ
അടുത്തേക്ക് വന്നത് ..

മത്തായി : നിങ്ങൾ ആരാണു ??

കാലൻ : ഞാന് കാലനാണ്, ജീവൻ
എടുക്കാൻ അധികാരം ഉള്ളവൻ..!!

മത്തായി : എനിക്ക് ഇനി എത്ര
ആയുസ്സ് ബാക്കി ഉണ്ട് ??

കാലൻ : നിങ്ങൾക്ക് 99 വയസ്സ്
വരെ ആയുസ്സ്
ഉണ്ട് ,അതുവരെ ഒന്നും സംഭവിക്കില്ല ..

മത്തായി : അപ്പോ ഞാൻ ഈ റെഡ്
ലൈറ്റിൽ റോഡ് മുറിച്ചു കടന്നാൽ
എനിക്ക് ഒന്നും സംഭവിക്കില്ല
അല്ലേ ....

കാലൻ : ഇല്ല താങ്കൾ
ദൈര്യമായിട്ട് റോഡ് മുറിച്ചു
കടന്നോളു

(ഉടൻ തന്നെ മത്തായി റോഡ്
ക്രോസ് ചെയ്യാൻ ശ്രമിച്ചു ,
അന്നേരം ഒരു പാണ്ടി ലോറി വന്നു
മത്തായിയെ ഇടിച്ചു
മത്തായി സ്പോട്ടിൽ വടി ആയി !!!
മത്തായിയുടെ ആത്മാവ്
കാലന്റെ അടുത്ത് എത്തി )

മത്തായി :
എടൊ ,ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് ,താൻ
അല്ലെടോ പറഞ്ഞത് എനിക്ക് 99
വയസ്സ് വരെ ആയുസ്സ് ഉണ്ടെന്ന്??!!

കാലൻ : ചൂടാകല്ലേ മച്ചാനെ ..!!

month end
target തികക്കാന് മോളീന്ന് നല്ല
പ്രഷർ ഉണ്ടായിരുന്നു...
ഇലെങ്കിൽ
എന്റെ പണി പോകും ..അതാ👺👺👺👺

ആരേയും അന്ധമായി വിശ്വസിക്കരുത്...

Obey traffic rules...😜😜😜😜😜😜

ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു
പിങ്കി മോള്‍ : (ഒരു പുസ്തകം വായിച്ചിട്ട് ) എടാ നിഅക്കരിയാമോ , ഞാന്‍ ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു. തെളിയിക്കപ്പെട്ടതാണ്

ടിന്റു : നിനക്ക് ഒരു മൌത്ത് വാഷ്‌ ഉപയോഗിച്ച് കൂടെ ?

ഹോട്ടൽ ആണെന്ന് കരുതി കോടതിയിൽ കയറിയ വൃദ്ധൻ: "എന്തുണ്ട്?"
ഹോട്ടൽ ആണെന്ന് കരുതി കോടതിയിൽ കയറിയ വൃദ്ധൻ: "എന്തുണ്ട്?"
അപ്പോൾ ജഡ്ജി: "ഓർഡർ.. ഓർഡർ.."
അപ്പോൾ വൃദ്ധൻ: "അത് ശരി. എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലല്ലേ ഓർഡർ ചെയ്യാൻ പറ്റൂ"

😂😂😜😝🤣🙊🙊🤣🤣🤣
തല്ലണ്ട, നന്നാവില്ല

അപ്പനാരാ മോൻ!
ഒരു ദിവസം, നഗരത്തില്‍ താമസിച്ചു പഠിക്കുന്ന മകനെ കാണാന്‍ പോയ ചാക്കോച്ചേട്ടൻ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി....

തന്‍റെ മകന്‍റെ കൂടെ സുന്ദരിയായ ഒരു പെണ്‍കുട്ടി താമസിക്കുന്നു....

എന്നാൽ
ചാക്കോച്ചേട്ടൻ തന്റെ നീരസം പുറത്ത് പ്രകടിപ്പിച്ചില്ല....

സംസാരമൊക്കെ കഴിഞ്ഞ് മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു...

ചാക്കോ: "മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ"....

പുത്രന്‍:,: "ഡാഡീ, ഇതെന്‍റെ റൂം മേറ്റ്‌ ആണ്... ഇവള്‍ എന്‍റെ കൂടെയാണ് താമസിക്കുന്നത്..... എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്.... പക്ഷെ, ഡാഡീ, ഞങ്ങള്‍ തമ്മില്‍ ഡാഡി ഉദ്ദ്യേശ്ശിക്കുന്ന യാതൊരു ബന്ധവും ഇല്ല... ഞങ്ങള്‍ക്ക് വെവ്വേറെ റൂം ഉണ്ട്.... ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള്‍ രാത്രിയില്‍ കിടക്കുന്നത്.... ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ് ഡാഡി....

ചാക്കോ: "നല്ല കാര്യം മോനെ.... നന്നായി വരട്ടെ".....

(ആത്മഗതം: പൊന്നു മോനേ, ഞാന്‍ ഇതൊക്കെ കഴിഞ്ഞിട്ടല്ലേ, ഈ പ്രായത്തിലെത്തിയത്..😉 )

അടുത്ത ദിവസം ചാക്കോ തിരിച്ചു വീട്ടിലേക്കു പോയി....

ഒരാഴ്ച കഴിഞ്ഞു.....

പെണ്‍കുട്ടി: "നോക്കൂ ചേട്ടാ!!!! കഴിഞ്ഞയാഴ്ച ചേട്ടന്റെ ഡാഡിക്ക് ഭക്ഷണം കൊടുത്ത പ്ലേറ്റ് കാണാനില്ല... നല്ല വിലയുളള പ്ലേറ്റ് ആയിരുന്നു.... എനിക്ക് തോന്നുന്നത്, ചേട്ടന്റെ ഡാഡി ആ പ്ലേറ്റ് മോഷ്ടിച്ചു എന്നാണ്....."

മോന്‍: " അങ്ങനെ വരാൻ വഴിയില്ലല്ലോ...."

പെണ്‍കുട്ടി: "ഒരു പ്രാവശ്യം ഒന്ന് ചോദിച്ചു നോക്കൂ..."

മോന്‍: "ശരി.... ശരി...."

പിറ്റേദിവസം മോന്‍ ഡാഡിയ്ക്ക് ഇ-മെയില്‍ ചെയ്തു....

"പ്രിയ ഡാഡി,
ഞാന്‍ ഒരിക്കലും പറയില്ല, ഡാഡിയാണ് പ്ലേറ്റ് മോഷ്ടിച്ചതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, ഡാഡി പ്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നും..."

ഇനി കൈപ്പിഴക്ക്‌, എങ്ങാനും എടുത്തു പോയെങ്കില്‍, ദയവായി തിരിച്ചു തരിക.... കാരണം, ആ പ്ലേറ്റ് ആ പെണ്‍കുട്ടിയുടെ അങ്കിള്‍ അവള്‍ക്കു ഗിഫ്റ്റ് കൊടുത്തതാണ്.... അത് കൊണ്ട് ആ പ്ലേറ്റ് അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്....

എന്ന്, സ്വന്തം മോന്‍ (ഒപ്പ്)....

കുറച്ചു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡാഡിയുടെ ഇ-മെയില്‍ വന്നു....

"മോനെ, ഞാന്‍ ഒരിക്കലും പറയില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയാണ് ഉറങ്ങുന്നതെന്ന്.... ഞാന്‍ ഇതും പറയുന്നില്ല, നിന്‍റെ റൂം മേറ്റ്‌ നിന്‍റെ കൂടെയല്ല ഉറങ്ങുന്നതെന്നും.....

മോനെ, ഈ ഒരാഴ്ചയില്‍, ഒരു ദിവസം എങ്കിലും അവള്‍ അവളുടെ റൂമില്‍ പോയി കിടന്നിരുന്നുവെങ്കിൽ ആ പ്ലേറ്റ് അവള്‍ കാണുമായിരുന്നു... ഞാന്‍ അവള്‍ കിടക്കുന്ന ബെഡില്‍ അവളുടെ പുതപ്പിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു വെച്ചിരുന്നു...."

എന്ന്,
നിന്‍റെ സ്വന്തം ഡാഡി (ഒപ്പ്)

......അപ്പനാരാ മോൻ! 😂😂😂👍😎

ഭാര്യയുടെ ഷോപ്പിംഗ്‌ കാള്‍
ധാരാളം ആളുകളുള്ള ഒരു ജിംനേഷ്യം ........

ഒരു ബഞ്ചിനു പുറത്തിരുന്ന മൊബൈൽ ബെല്ലടിക്കാൻ തുടങ്ങി.........📱📱

ശശി ഫോണെടുത്തു സ്പീക്കർ മോഡിലിട്ട് സംസാരിക്കാൻ തുടങ്ങി.......

റൂമിലെ എല്ലാവരും സൈലൻ്റായി.........

ശശി: ഹലോ...

ഭാര്യ: ഡാർലിംഗ്.....ഇതു ഞാനാ...ഇപ്പോ എവിടെയാ.... ജിമ്മിലാണോ????.....

ശശി: അതേ...

ഭാര്യ: ഞാനിപ്പോൾ ലുലു മാളിലാ....ഇവിടെ ഒരു ബാഗ് കണ്ടു Rs 3000 പറയുന്നു ഞാൻ വാങ്ങിച്ചോട്ടെ.....

ശശി: പിന്നെന്താ....ഇതൊക്കെ ചോദിക്കാനുണ്ടോ....🤗🤗

ഭാര്യ: പിന്നെ.....വരുന്ന വഴിക്ക് ഞാൻ Maruthi showroom ൽ കയറി പുതിയൊരു മോഡൽ ഇഷ്ടമായി......😍😍

ശശി: എത്രയാകും അതിന്????🤔🤔

ഭാര്യ: 1200000

ശശി: പൊന്നൂന് ഇഷ്ടമായാൽ വാങ്ങിച്ചോ....😊😊

ഭാര്യ: ok.dear....പണം Bankil നിന്നും എടുക്കുവേ😊😊

ശശി: Ok dear

ഭാര്യ: ശരി....പിന്നെക്കാണാം........lov u so much....umma

ശശി: bye.....lov u tooooo

ശശി കോൾ കട്ടു ചെയ്തു....

റൂമിലുള്ളവർ ശശിയെ അത്ഭുതത്തോടെ നോക്കുമ്പോൾ ശശി അവരോട്......


''ഈ മൊബൈൽ ആരുടേതാ???????'' 😂😂😂

ആടൊരു ഭീകരജീവിയാണ്
രണ്ടാം ക്ലാസിൽ പഠിക്കുന്ന പെങ്ങൾടെ മോൻ്റെ മലയാളം ആൻസർ പേപ്പർ കണ്ടു ഞാൻ ഞെട്ടി

1: ആടിനെപ്പറ്റി രണ്ടു വാക്ക് എഴുതുക?

ആടൊരു ഭീകരജീവിയാണ്
ആടിനെ കൊണ്ടു പോയത് ഷാജി പാപ്പനാണ്
മുത്താണീ പാപ്പൻ സ്വത്താണി പാപ്പൻ
പര പര പാപ്പാ... പരപര പാപ്പാ..
😂😂😂😂😂😂😂😂😂😂😂

ഓൻ്റെ പേപ്പർ നോക്കിയ ടീച്ചർ രണ്ട് പിരീട് കഴിഞ്ഞാ ചിരി നിർത്തിയത്
😝😝😝😝😝😝😝😝😝

ഫേസ് ബുക്ക്‌ മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
ഫേസ് ബുക്ക്‌ മൂലം സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ ..!
* ****** ********* ***** *********
01. വഴിയിലും കവലകളിലും അടിപിടിയും വഴക്കുകളും കുറയുന്നു.പേജിലേക്കും ഗ്രൂപ്പുകളിലെക്കും അത് മാറി.

02. പ്രണയജോടികള്‍ ബീച്ചിലും,പാര്‍ക്കുകളിലും പോകാതെ ഫേസ് ബുക്ക്‌ ഇന്‍ബോക്സില്‍ പരസ്പരം കണ്ടുമുട്ടുന്നു.

03. ഗേള്‍ ഫ്രണ്ട്സ് ,ബോയ്‌ ഫ്രണ്ട്സ് ഒക്കെ ഫേസ് ബുക്കില്‍ തന്നെ പരസ്പരം കണ്ടുപിടിക്കപ്പെടുന്നു.

04. പുതിയ സൌഹൃദങ്ങള്‍ fb യില്‍ ഉടലെടുക്കുന്നു.

05. സാമൂഹ്യവും,രാഷ്ട്രീയവുമായ ചര്‍ച്ചകള്‍ ഇന്ന് കവലകള്‍, ചായക്കടകള്‍,ബാര്‍ബര്‍ ഷോപ്പ് ഒക്കെ വിട്ട് ഫേസ് ബുക്ക്‌ പേജില്‍ നടക്കുന്നു.

06. യുവാക്കള്‍ റോഡ്‌ വിട്ട് fb യില്‍ പെണ്‍കുട്ടികളെ കമന്റടിക്കുന്നു.

07. ഉറക്കെ പൊട്ടിച്ചിരിക്കുന്ന സ്ഥാനത്ത് LOL / hahaha / hehehe തുടങ്ങിയവയില്‍ അക്കാര്യം നടക്കുന്നു.

08. ബര്‍ത്ത് ഡേ ആഘോഷങ്ങള്‍ ഫേസ് ബുക്കില്‍ നടക്കുന്നു. അജ്ഞാത സുഹൃത്തുക്കള്‍ വരെ ആശംസകള്‍ അര്‍പ്പിക്കുന്നു.

ഭ൪ത്താവ് ഭാര്യയോട് സുപ്രഭാതം
ഭ൪ത്താവ് ഭാര്യയോട് :- "സുപ്രഭാതം"..

ഒരിക്കലും വിഷ് ചെയ്യാത്ത ആൾക്ക് എന്തു പറ്റി എന്നാലോചിച്ചെങ്കിലും അവൾ തിരിച്ച് പറഞ്ഞു..... "സുപ്രഭാതം"...

അടുത്ത ദിവസം ഭ൪ത്താവ് വീണ്ടും.."സുപ്രഭാതം"..

അതിന്റെ അടുത്ത ദിവസവും..."സുപ്രഭാതം".....

ഇത് തുട൪ന്നപ്പോൾ ഒരാഴ്ച കഴിഞ്ഞ് ആകാംക്ഷ അടക്കാനാവാതെ ഭാര്യ ചോദിച്ചു.... നിങ്ങൾ കുറെ ദിവസമായല്ലോ സുപ്രഭാതം സുപ്രഭാതം എന്ന് പറയുന്നു....ഇത് വരെയില്ലാത്ത പതിവ് എവിടെ നിന്ന് വന്നു....."

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

.

ഭ൪ത്താവ്:- "കഴിഞ്ഞ മാസം നമ്മള് വഴക്ക് കൂടിയപ്പോൾ നീ പറഞ്ഞില്ലേ... ഒരു സുപ്രഭാതത്തിൽ  നീ ഈ വീട് വിട്ട് ഇറങ്ങി പോകുമെന്ന്....
ഞാൻ നിന്നെ ഓരോ ദിവസവും 'സുപ്രഭാതം' ആണെന്ന് ഓ൪മിപ്പിക്കുകയായിരുന്നു........!!!!"
😂😂😂😂😂😂😂😜😜😜😜😜😜

പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ തരിപ്പിക്കുമോ
പോസ്റ്റ്‌മോർട്ടം ചെയ്യുമ്പോൾ തരിപ്പിക്കുമോ എന്നു ചോദിച്ച ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു

അവനിപ്പോ എവിടെയാണാവോ...😢😢
ഡോക്ടർ ആയിക്കാണും....😜😜


View Next Page



About Us | Contact Us | Android App | Privacy Policy | Unregister | Sitemap
Copyright © 2012-2026 JokesMalayalam.com. All Rights Reserved