|
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി ![]()
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി. ![]()
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
ഫേസ് ബുക്ക് ചാറ്റിങ്ങിലൂടെ പ്രണയത്തിലായി
ഫേസ് ബുക്ക് ചാറ്റിങ്ങിലൂടെ ഞാനൊരു അമേരിക്കകാരിയുമായി പ്രണയത്തിലായി ,
ഞാനത് വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തു . വീട്ടിൽ എല്ലാവർക്കും സമ്മതം ! പിന്നീടാണ് എനിക്കൊരു സംശയം ഇവൾ അമേരിക്കക്കാരി തന്നെയാണോ ? സംശയം വച്ച് പൊറുപ്പിക്കാൻ ഞാൻ നിന്നില്ല, അന്ന് ചാറ്റിൽ വന്നപ്പോൾ അവളോട് ഇംഗ്ലീഷിൽ തന്നെ ചോദിച്ചു "How many kilometers from Washington D.C. to Miami Beach? " അവൾ നാണിച്ചു പോയിട്ടുണ്ടാകും ..! തെല്ലു നാണത്തോടെ തന്നെയാണ് അവൾ ഉത്തരം പറഞ്ഞതും " I am the answer...Kilometres and kilometres.. in these days of degenerating decency of Miami beach to Washington DC when diplomacy and duplicity become interchangeable from complicated America to America!! " എന്റെ കണ്ണ് നിറഞ്ഞുപോയി . ഓ മൈ ഗോഡ് !! ഈ പെങ്കൊച്ചിനെയാണല്ലോ ഞാൻ വെറുതെ സംശയിച്ചത്. 😂😂😜😝🤣🙊🙊🤣🤣🤣
ശശി തന്റെ മരണക്കിടക്കയിൽ
ശശി തന്റെ മരണക്കിടക്കയിൽ..
അടുത്ത് ഭാര്യയും മക്കളും നഴ്സും. ശശി മൂത്തമകനോട് : മോനേ , വര്ക്കലയിലുള്ള 15 ബംഗ്ലാവുകൾ നീ എടുത്തോളു. മകളോട് : നിനക്ക് പട്ടത്തുള്ള 8 വീടുകൾ ഇളയ മകനോട് : നീയാണെന്റെ പ്രീയപ്പെട്ടവനും ഏറ്റവും ഇളയവനും, എനിക്ക് നിന്റെ ഭാവി ശോഭനമായി കാണണം.അതിനാൽ നീ തമ്പാനൂരുള്ള 20 ഓഫീസുകൾ നോക്കണം! ഭാര്യയോട് : മുത്തേ പാളയത്തുള്ള 12 ഫ്ലാറ്റുകൾ നിനക്കാണു ഇതുകേട്ട് ഇമ്പ്രഷനടിച്ച നഴ്‌സ് ഭാര്യയോട് : ഇത്രയും ധനികനും ദാനശീലനുമായ ഭർത്താവിനെ കിട്ടിയ നിങ്ങളെത്ര ഭാഗ്യവതിയാണു!! ഭാര്യ : ഹും!! ഏത് സ്വത്ത്!! ഏത് പണക്കാരൻ !! അങ്ങേരു തിരോന്തോരത്തെ വല്യ പാൽക്കാരനായിരുന്നു ചാവുന്നേനു മുൻപ് രാവിലെ പാലുകൊടുക്കാനുള്ള വീടുകളുടെ ലിസ്ററ് തന്നതാണ്..... 😂😂😜😝🤣🙊🙊🤣🤣🤣 ![]()
മദ്യത്തിന്റെ ശക്തി അപാരം...
മദ്യത്തിന്റെ ശക്തി അപാരം...
റെയിൽവേ സ്റ്റേഷനിലെ ചാരുബഞ്ചിൽ മുന്നുചെറുപ്പക്കാർ... നന്നായിമദ്യപിച്ചിട്ടുണ്ട് ... ലഹരിയിൽ അവർചാരി കിടന്നുമയങ്ങിപ്പോയി .... തീവണ്ടിയുടെ കൂവൽ കേട്ട്, ഒരുവൻ പെട്ടെന്ന് ഓടിച്ചെന്നുതീവണ്ടിയിൽ കയറി .. രണ്ടാമൻ ഉണർന്നുവന്നപ്പോൾ വണ്ടിയുടെ സ്പീഡ്കൂടി.. മറ്റുയാത്രക്കാരുടെ സഹായത്തോടെ അവനും ഒരു വിധത്തിൽ അകത്തുകയറി.. മൂന്നാമൻ വന്നപ്പോൾ നല്ലസ്പീഡ് ആയി .. അവനു കയറാൻപറ്റിയില്ല .... വിഷണ്ണനായി നിന്ന അവനോടു ഒരാൾ ചോദിച്ചു ... "ആ വണ്ടിയിൽ പോകാൻപറ്റിയില്ല അല്ലെ ?" അയാൾ സങ്കടത്തോടെ പറഞ്ഞു: "സാറെ പ്രശ്നം അതല്ല... "അവർ രണ്ടും എന്നെ യാത്ര അയക്കാൻ വന്നതാണ്.."!!!
ഇന്ന് ഗോപിയുടെ ആദ്യ രാത്രി
ഇന്ന് ഗോപിയുടെ ആദ്യ രാത്രിയാണ്..
സമയം പത്തു മണിയോടടുക്കുന്നു. മഴയ്ക്കുള്ള ലക്ഷണമുണ്ട്. പുറത്തു തണുത്ത കാറ്റ് വീശുന്നുണ്ട്. അയാൾ തന്റെ മുറിയിലെ ചെറിയ കസേരയിൽ അക്ഷമനായി ഇരിയ്ക്കുകയാണ്. താൻ ഏറെ കൊതിച്ച ദിവസമാണ് ഇത്. ഈ രാത്രി സജീവമാക്കണം. മരണം വരെ മറക്കാൻ കഴിയാത്ത കുറെ ഓർമ്മകൾ വേണം. പ്രത്യേകം തയ്പ്പിച്ച പുതു മണം മാറാത്ത വസ്ത്രം ധരിച്ച് മൂത്ത അളിയൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന് കൊടുത്ത പൌഡർ ദേഹമാസകലം വാരിപ്പൂശി നീളം കുറച്ചു വെട്ടിയ മുടി ഭംഗിയായി ചീകി ക്ഷമയുടെ നെല്ലിപ്പലക എണ്ണി, ഇഴഞ്ഞു നീങ്ങുന്ന സമയത്തെ പഴിച്ചു കൊണ്ട് ഗോപി ആ കുടുസു മുറിയിൽ ഞെളി പിരി കൊള്ളുകയാണ്. പെട്ടെന്ന് പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു. ആരോ നടന്നു വരുന്നു. ഗോപിയുടെ മനസ്സിൽ വസന്തം വിരിഞ്ഞു. തന്റെ ലക്ഷ്യം സഫലമാകാൻ പോകുന്നു. അയാള് ഒരു ഗൂഡ മന്ദഹാസത്തോടെ പുറത്തേക്കു നോക്കി. പിന്നെ ദൈവത്തെയും, ഗുരു ഭൂതരെയും മാതാപിതാക്കളെയും മനസിലോർത്തു. ശബ്ദം കേട്ട സ്ഥലം ലക്ഷ്യമാക്കി പതുക്കെ നടന്നു.. അങ്ങനെ സെക്യൂരിറ്റിക്കാരനായി നിയമനം കിട്ടിയ ഗോപിയുടെ ആദ്യ നൈറ്റ് ഡ്യൂട്ടി അവിടെ തുടങ്ങുകയായിരുന്നു.. !!
നിങ്ങള് പരീക്ഷയില് ജയിച്ചാല്
നിങ്ങള് പരീക്ഷയില് ജയിച്ചാല്
അമ്മ : സന്തോഷമായി മോനെ അച്ഛന്: കൊള്ളാമെടാ മോനെ ലവര് : സ്വീറ്സ് എവിടെ ഡാര്ലിംഗ് .? ഫ്രെണ്ട് : കൂടെ നിന്നു കാലുവാരി അല്ലെടെ പുല്ലേ .? ![]()
പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാ
പതതാം ക്ലാസിൽ എല്ലാ വിഷയത്തിനും തോറ്റ കുട്ടിയെ വഴക്ക് പറഞ്ഞപ്പോൾ
കുട്ടി പറഞ്ഞ മറു പടി കേട്ട് പകച്ചുപോയി **************************** അവന് പഠിക്കാൻ വർഷത്തിൽ ഒരു ദിവസം പോലും കിട്ടണില്ലാത്രേ !! ഒരു വർഷത്തിൽ അകെ ഉള്ളത് 365 ദിവസമാണെന്ന് അവന് വളരെ കൃത്യമായി അറിയാം ...! ദിവസവും ഉറങ്ങാൻ 8 മണിക്കൂർ വീതം പോകും അങ്ങനെ വര്‍ഷത്തില്‍ ആകെ ടൊട്ടല് മൊത്തം 122 ദിവസം പോയി കിട്ടും..! ബാക്കി 365 - 122 = 243 ദിവസം... അതിൽ 61 ദിവസം സമ്മർ വെക്കേഷൻ ആണ്.. ബാക്കി 243 - 61 = 182 ദിവസം. . അതിൽ 52 ദിവസം ഞായറാഴ്ച ആണ് ബാക്കി 182 - 52 = 130 ദിവസം. അതിൽ 40 ദിവസം , ഓണം,കൃസ്മസ് ,റംസാൻ തുടങ്ങിയ അവധികളാണ്.. ബാക്കി 130 - 40 = 90 ദിവസം പിന്നെ 15 ദിവസം കലോത്സവത്തിന് പോകുന്നു.. ബാക്കി 90 - 15 = 75 ദിവസം അതിൽ ആഹാരം കഴിക്കാനും , കുളിക്കാനും എല്ലാമായി ദിവസവും 3 മണിക്കൂർ വീതം പോകുന്നു.. വർഷത്തിൽ മൊത്തം 46 ദിവസം. ബാക്കി 75 - 46 = 29 ദിവസം... എല്ലാ ദിവസവും 1 മണിക്കൂർ വീതം കൂട്ടുകാരുടെ കൂടെ ചിലവഴിക്കുന്നു.. വർഷത്തിൽ 15 ദിവസം അങ്ങനെ പോകുന്നു.. ബാക്കി 29 - 15 = 14 ദിവസം. അതിൽ 10 ദിവസം അസുഖം വരുമ്പോൾ പോകുന്നു.. ബാക്കി 14 - 10 = 4 ദിവസം. പിന്നെ ടിവി കാണുന്നതിന് ഒരു വർഷത്തിൽ 3 ദിവസം പോകും.. പിന്നെ ശേഷിക്കുന്നത് വർഷത്തിൽ 1 ദിവസം... ആ 1 ദിവസം ബർത്ത് ഡേ ആഘോഷത്തിനായി പോകും... പിന്നെ പഠിക്കാൻ സമയമെവിടെ ...? ചെക്കന് ചോദിച്ചതിലും പറഞ്ഞതിലും ഒരു തെറ്റും ഇല്ലാ അല്ലേ !! പിന്നെ ഒരു മനഃസുഖത്തിന് രണ്ടെണ്ണം പൊട്ടിച്ച് പേപ്പറും കൊടുത്ത് വിട്ടു !! 😂😂😜😝🤣🙊🙊🤣🤣🤣
പണ്ട് 10th ക്ലാസിലെ ഓട്ടോഗ്രാഫിൽ
പണ്ട് 10th ക്ലാസിലെ ഓട്ടോഗ്രാഫിൽ 🎫 മരിച്ചാലും മറക്കില്ല എന്നെഴുതിയവനെ ഇന്ന് കണ്ടു 😂😂😂
അര മണിക്കൂർ എടുത്തു ഞാനാരാണെന്ന് അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ😇😇 😂😂😜😝🤣🙊🙊🤣🤣🤣
കലക്കിവെച്ച ടാങ്കിന്റെ ഗ്ലാസ്സെടുത്ത് ചുണ്ടിൽ അടുപ്പിക്കവേ പെണ്ണിന്റെ അച്ഛന്റെ ചോദ്യം...
കലക്കിവെച്ച ടാങ്കിന്റെ ഗ്ലാസ്സെടുത്ത് ചുണ്ടിൽ അടുപ്പിക്കവേ പെണ്ണിന്റെ അച്ഛന്റെ ചോദ്യം...
അച്ഛൻ : മോൻ എന്ത് ചെയ്യുന്നു...??? ഞാൻ : വീഡിയോ എഡിറ്റിങ്ങ്. 🙂 അച്ഛൻ : എവിടെ...??? ഞാൻ : കോഴിക്കോട് 🙂 അച്ഛൻ : 😕 ഞങ്ങളു ഗവണ്മെന്റ് ജോലിക്കാരെയാണു ഉദ്ദേശിക്കുന്നത് 😎 ഞാൻ : പ്ലിങ്ങ് 😕😕 ബ.... ബ... ബ..... (അല്പം ടാങ്ക് പുറത്തുപോയി ) ഓ... അങ്ങനായിരുന്നല്ലേ 😰 അമ്മ : (വാതിലിന്റെ അടുത്ത് ചാരി നിന്നുകൊണ്ട് ) അതെ😎.. ഞാൻ: ന്നാ... ശരി. 🤧 ഇറങ്ങട്ടെ. അച്ഛൻ & അമ്മ : ശരി. 🙂 ഇറങ്ങാനിരിക്കവേ എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ വീട്ടിലേക്ക് കയറി വന്നു. അച്ഛൻ : എന്റെ മൂത്ത മകനാ ഞാൻ : ഓ.... എന്ത് ചെയ്യുന്നു. 😏 മകൻ : ഞാനടുത്തുള്ള കവലയിൽ ഓട്ടോ ഓടിക്കുന്നു. 😎 😎 ഞാൻ : അപ്പോ കല്ല്യാണമൊന്നും ഇണ്ടാവില്ല്യ ല്ലേ...??? 😁😁😁 മകൻ : അതെന്താ 😕 🙄 ഞാൻ : ഗവണ്മെന്റ് ഓട്ടോ ഏറ്റെടുത്തില്ലല്ലോ. 😝😝😝 അച്ഛൻ: പ്ലിങ്ങ് 😡 അമ്മ: പ്ലിങ്ങ് 😡 മകൻ:പ്ലിങ്ങ് 😡പെണ്ണ്: പ്ലിങ്ങോട് പ്ലിങ്ങ് 😡😡😡 😂🤣🤣
ചില തെറികൾ വിളിച്ചാൽ ലീഗുകാർ വാരിപ്പുണരും.
ചില തെറികൾ വിളിച്ചാൽ ലീഗുകാർ വാരിപ്പുണരും.
അതേതു തെറി.. ? . . . . "പച്ച"ത്തെറി ഹിഹിഹി 😂😂😜😝🤣🙊🙊🤣🤣🤣
എടോ പുഷ്ക്കരോ...
അജു : നമ്മുടെ എഞ്ചിനീയര് എങ്ങനെ ആണ് മരിച്ചത്
മനു : കെട്ടിടത്തിന്റെ മുകളില് നിന്ന് പുഷ്ക്കരന് മേസ്ത്രിയെ " പുഷ്-കരോ " " പുഷ്-കരോ " എന്നു വിളിച്ചതാണ്. മൈക്കാടിനു വന്ന ബംഗാളി തള്ളി താഴെയിട്ടു ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |