|
|
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
അതെന്താ എനിക്ക് മോളെ കെട്ടിച്ചു തന്നാല്‍?
അതെന്താ എനിക്ക് മോളെ കെട്ടിച്ചു തന്നാല്‍?
ഒരിക്കല്‍ ഒരു വൃദ്ധന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരു പയ്യന്‍ അയാളുടെ അടുത്ത് വന്നിരുന്നു. പയ്യന്‍: "സമയം എത്രയായി?" വൃദ്ധന്‍: "സോറി...!" പയ്യന്‍: "സമയമാണ് ചോദിച്ചത്..." വൃദ്ധന്‍: "ഇല്ല. പറയില്ല..." പയ്യന്‍: "അതെന്താ...?? !!" വൃദ്ധന്‍: "ഇപ്പൊ ഞാന്‍ സമയം പറഞ്ഞാല്‍ അടുത്തത് താന്‍ എന്റെ പേര് ചോദിക്കും, ജോലി ചോദിക്കും, നമ്മള്‍ രണ്ടു പേരും നല്ലപോലെ സംസാരിക്കും. ട്രെയിനില്‍ താന്‍ എന്റെ അടുത്തുള്ള സീറ്റില്‍ ഇരിക്കുമായിരിക്കും. ചിലപ്പോള്‍ നമ്മള്‍ രണ്ടു പേരും ഒരേ സ്ഥലത്തേക്കായിരിക്കും പോവുക. എന്നെ കൊണ്ടുപോകാന്‍ എന്റെ മകള്‍ സ്റ്റേഷനില്‍ വരും. അവള്‍ കാണാന്‍ സുന്ദരിയാണ്. താനും മോശമല്ല. നിങ്ങള്‍ രണ്ടു പേരും ചിലപ്പോള്‍ പ്രേമിച്ചേക്കും. പിന്നെ അവള്‍ നിങ്ങളെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു എന്നെ നിര്‍ബന്ധിക്കുമായിരിക്കും. അതാ പറഞ്ഞത് സോറി... പയ്യന്‍: "അതെന്താ എന്നെ കല്യാണം കഴിച്ചാല്‍??" വൃദ്ധന്‍: "സ്വന്തമായി ഒരു വാച്ച് പോലുമില്ലാത്ത ഒരാള്‍ക്ക് എന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. അതുതന്നെ..." 😝😝😝😝😝😜
പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല
പെട്രോൾ ഡീസൽ വില കൂട്ടുന്നതിൽ സാധാരണക്കാർ ആശങ്കപ്പെടെണ്ടതില്ല . അതിനു പിറകിൽ ഒളിഞ്ഞിരിക്കുന്ന വലിയ നന്മ കാണാൻ ശ്രമിക്കണം നമ്മൾ ...
ഇങ്ങനെ വില കൂട്ടിക്കൂട്ടി ഇന്ത്യയിലെ സാധാരണക്കാർക്ക് പെട്രോൾ ഉത്പന്നങ്ങൾ വാങ്ങാൻ പറ്റാണ്ടാവും അവർ പെട്രോളിനെ വെറുക്കും തുടർന്ന് റിലയന്സ് പോലുള്ള വന്കിടകൾ കുത്തുപാളയെടുക്കും , എണ്ണ ഉല്പ്പാദന രാജ്യങ്ങൾ ഇന്ത്യക്ക് മുന്നില് മുട്ടുകുത്തും ..നമുക്ക് നമ്മുടെ സ്വന്തം രാജ്യത്ത് തന്നെ കാളവണ്ടികൾ ഉണ്ടാക്കി മേക്ക് ഇൻ ഇന്ത്യ എന്ന സ്വപ്നം യാഥാർത്യമാക്കാം .. ഒരു കുടുംബത്തിൽ ഒരു കാള വണ്ടി എന്ന കണക്കിൽ ഉണ്ടാകുമ്പോൾ അതുവഴി പൊലൂഷൻ നാട്ടിൽ കുറയും... മാരക രോഗങ്ങൾ നമുക്ക് അന്യമാകും .. തുടർന്നു രോഗമില്ലാത്ത രാജ്യത്ത് മരുന്ന് വിലക്കാൻ പറ്റാതെ അമേരിക്കയും ബ്രിട്ടനും ചമ്മിപ്പോകും ...ഒരു വീട്ടിൽ മിനിമം രണ്ടു മാടുകളെ എങ്കിലും നമുക്ക് വളർത്തേണ്ടി വരും, അവയ്ക്ക് പുല്ലുവെട്ടി കൊടുക്കുന്ന നമ്മൾ നമ്മളറിയാതെ തന്നെ സ്വഛ് ഭാരത്തിന്റെ ഭാഗമാവും .. ഈ മാടുകളെ നമ്മൾ എല്ലാരും ജാതി മത ഭേദമന്യേ സ്നേഹിച്ചു തുടങ്ങും .. പിന്നൊരിക്കലും നമ്മൾ ബീഫ് കഴിക്കില്ല ..അങ്ങനെ നമ്മുടെ രാജ്യത്ത് ആ അച്ഛാ ദിൻ *(മേരാ പ്യാര ദേശ് വാസിയോം.)* എന്ന സ്വപ്നം സംജാതമാകും...
ചെറുപ്പത്തിൽ പിച്ചവെച്ച് നടന്ന് തുടങ്ങിയ കാലത്ത്
ചെറുപ്പത്തിൽ പിച്ചവെച്ച് നടന്ന് തുടങ്ങിയ കാലത്ത്
ജനൽകമ്പികളിൽ ചവിട്ടികയറി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സന്തോഷത്തിൽ പുറത്തേക്ക് നോക്കി നിൽക്കാൻ ഇഷ്ടമായിരുന്നു.. 😇😇😇😇😇😇😇 "അയ്യോ.. വാവേ.. വീഴുമെന്ന്"പറഞ്ഞ് വീട്ടുകാരു വലിച്ചു താഴെയിറക്കി...😬😬 ഇത്തിരി കൂടി വലുതായപ്പോൾ ആർത്തുപെയ്യുന്ന മഴയിലേക്ക് ഓടിയിറങ്ങി മഴ നനയുക എന്ന വലിയ മോഹത്തിൽ ഓടി മുറ്റത്തേക്കിറങ്ങി സന്തോഷിച്ചു.. 😋😋😋😋 "എടാ.. അഹങ്കാരീ.. ഇങ്ങോട്ട് കേറു.. പനി പിടിക്കും.." സ്കൂളിൽ പോകുന്ന കാലത്ത് റോഡരികിലൂടെ ഓടി പോകാനായിരുന്നു ഇഷ്ടമെങ്കിൽ .. "തട്ടി വീഴും.." എന്ന് പറഞ്ഞ് കയ്യിൽ മുറുകെ പിടിച്ചു.. 🙂🙃🙃 സ്കൂളിന്റെ ഇടനാഴികളിലൂടെ ഓടി വന്ന് കാലുകൾ നീട്ടി തെന്നി നീങ്ങുക എന്ന സന്തോഷത്തെ സാറമ്മാർ 'തല്ലിയൊതുക്കി..' 😶😐😑😒🙄 വളർന്ന മധുര പതിനാലിൽ നിൽക്കുമ്പോൾ ക്ലാസിൽ അടുത്തിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിൽ പ്രേമത്തിന്റെ കണ്ണിമാങ്ങകൾ കണ്ടുപിടിച്ചു.. വഴിയരികിൽ അവളോടൊന്ന് മിണ്ടിയപ്പോ.. 😍😍😍😍😍😍😍 "നോ.. അത് വേണ്ട..പ്രേമം..മാങ്ങാത്തൊലി... " അങ്ങനെ ആ സന്തോഷവും നിലച്ചു. 😟😐😑😒😞😟 കോളേജു കാലത്ത് രാത്രി കാലങ്ങളിൽ കടപ്പുറത്ത് കൂട്ടുകാരുമായി അലഞ്ഞു നടന്ന് വൈകി വീട്ടിലെത്തി.. 🙃🙂😌 "ഇതിവിടെ പറ്റില്ല.." ഹാ! ആശ്വാസം! പഠിത്തം കഴിഞ്ഞ് ജോലിയിലേക്കുള്ളഇടവേളയിലെങ്കിലും അർമ്മാദിക്കാം എന്ന് കരുതിയപ്പോൾ അതാ വരുന്നു.. അടുത്തത്.. "കാള കളിച്ചു നടക്കുന്നു.. അഹങ്കാരി.. കുട്ടിയാണെന്നാ വിചാരം? 😟😠😟😟 പണിക്ക് പോടാ.." പോയി..... പോയി തുലഞ്ഞു! കൂട്ടുകാർക്കൊപ്പം തമാശ പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ.. "പോത്ത് പോലെ വളർന്നു.. ഇനി എന്നാ പക്വതയുണ്ടാവുക..?" 😱😱😮😱☹ ചിരി നിറുത്തി... 🤐😷🤐😷😷 ജോലിയും ശമ്പളവുമായ കാലം.. "അച്ഛാ.. അമ്മേ.. എനിക്കൊരു പെണ്ണിനെ ഇഷ്ടമാ.. " "പറ്റില്ല. ഞങ്ങളു കണ്ട് ഇഷ്ടപ്പെടുവാണെൽ നോക്കാം.. നിന്റെ ഇഷ്ടം മാത്രം നോക്കി കെട്ടിച്ചു തരാൻ പറ്റില്ല.." 😖😠☹ അതും തീരുമാനമായി! അങ്ങനെ എല്ലാ സന്തോഷങ്ങൾക്കും 'നോ' പറഞ്ഞ് അവസാനം ബന്ധുക്കളോടൊക്കെ ഒരു പറച്ചിലും കൂടിയുണ്ട്.. "അവനൊരു തന്നിഷ്ടക്കാരനാണു. അഹങ്കാരി" ഇത്തിരൂടി കാലം കഴിയുമ്പോ.. 🤑🤓😎🤑🤓😎 "മധുരം ഒരുപാട് കഴിക്കല്ലേ മനുഷ്യാ.. ഷുഗറു പിടിക്കും.." എല്ലാം കഴിഞ്ഞ് സമാധാനമായി ചത്ത് മലർന്ന് കെടക്കുമ്പോ.. "അയ്യോ..! ഇന്നലെ വരെ സന്തോഷമായിട്ട്‌ജീവിച്ചവാനാരുന്നേ.. കെടക്കുന്ന കെടപ്പ് കണ്ടില്ലേ.. കണ്ണു തുറന്ന് ഒന്ന് നോക്ക് മോനെ.. കൂട്ടുകാരു വന്നിരിക്കുന്നെടാ.. എണീറ്റ് അവരുടെ കൂടെ കടപ്പൊറത്തൊക്കെ പോ.. മോനെ..." തൂക്കം കൂടിയ തേങ്ങാക്കൊലയല്ല.. മധുരം കുറഞ്ഞ മാങ്ങാത്തൊലിയാകുന്നു ജീവിതം..... . "മാതാ ശിക്ഷതി കൗമാരേ... ഭാര്യാ ശിക്ഷതി യൗവനേ... പുത്രീ ശിക്ഷതി വാർദ്ധക്യേ.... നപുരുഷ സ്വാതന്ത്ര്യമര്‍ഹതി"... 🤑🤓🤑🤑😳😳🙄 കുട്ടിയായിരിക്കുമ്പോൾ മാതാവ് ഓടിച്ചിട്ടടിക്കും, യൌവ്വനത്തില്‍ ഭാര്യ കുനിച്ച് നിര്‍ത്തി ഇടിക്കും, വാര്‍ദ്ധക്യത്തില്‍ ഭാര്യയും മക്കളും ചേര്‍ന്നിടിക്കും, പ്ലിങ്ങാന്‍ പുരുഷന്റെ ജീവിതം വീണ്ടും ബാക്കി !!! 😮😨😱😯😦😧 മനുസ്മൃതിയിലുള്ളതാണ്....😲😲😲 ഏതോ വിവരദോഷി ആ പേജ് കീറിക്കളഞ്ഞതു കൊണ്ട് നിങ്ങള്‍ കണ്ടിട്ടില്ലാന്നേയുള്ളൂ... 😛😜😜 സത്യം...
അമ്പിളി ഗ്യാസ് അടുപ്പിൽ തീ കത്തിച്ചു. അപ്പോൾ അവിടെ ഭയങ്കര ഒച്ച. എന്താ കാരണം ????
അമ്പിളി ഗ്യാസ് അടുപ്പിൽ തീ കത്തിച്ചു. അപ്പോൾ അവിടെ ഭയങ്കര ഒച്ച. എന്താ കാരണം ????
. . . . . . അമ്പിളിഫയർ ഓണ്‍ ആക്കിയല്ലോ.!! 😂😂😜😝🤣🙊🙊🤣🤣🤣 ഉഹു_ഉഹു_ഉഹു, നടേശാ.. കൊല്ലണ്ട 😝
ഒരു ലോഡ് സിമന്റ് ഇറക്കിയ കഥ
സിമന്റ് കച്ചവടക്കാരനായ മമ്മദ് ഇക്ക സിമന്റ് ലോഡ് കാത്ത് ഏറെ വൈകി.... ലോഡ് എത്തിയതുമില്ല.... അവസാനം കട അടച്ച് വീട്ടിലേക്ക് നടന്നു...
അപ്പോയേക്കും സിമന്റ് കമ്പനിയിൽ നിന്ന് ഫോൺ വന്നു....കടയിൽ ഫോൺ എടുക്കാതായതോടെ വീട്ടിലെ നമ്പറിലേക്ക് വിളിക്കേണ്ടി വന്നു.... ഫോണെടുത്തത് സഹധര്‍മ്മിണിയായ ബീവാത്തു..... "ഹലൊ മമ്മദ്ക്കാടെ വീടല്ലെ?" "അതെ.... പക്ഷെ മമ്മദ്ക്കാ എത്തിയിട്ടില്ല" "മമ്മദ്ക്ക വരുമ്പൊ പറയണം.... രാത്രി പന്ത്രണ്ടോടെ അംബുജ വരും... ഇനി വൈകിയാലും കാത്ത് നിൽക്കാൻ മറക്കരുത്.... അഡ്വാൻസ് കൊടുക്കാത്തതു കൊണ്ടു ഭാരതി വരുന്നില്ലാന്നും പറഞ്ഞേക്കണം...." . . . .മമ്മദ്ക്ക വീട്ടിലെത്തി... നാളെ റൂമിലേക്ക് മാറ്റാമെന്നു Doctor പറഞ്ഞിട്ടുണ്ട് 😂😂😜😝🤣🙊🙊🤣🤣🤣
ടിന്‍റുമോന്‍റെ ആട് തിയറി
ടിന്‍റുമോന്‍റെ ആട് തിയറി
: തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍, "പൊന്നോല തുമ്പീ... പൂവാലി തൂമ്പീ... ആട്.. ആട് നീ ആടാട് !
ശിവനെ മാറ്റി ഗണപതിയെ
ടിന്റുമോന്‍ എന്നും ശിവനെ തൊഴാന്‍ പോകും. ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.
ടിന്റു : മോനെ ഡാഡിയോട് പറയണേ , ടിന്റു അങ്കിള്‍ വന്നിരുന്നു എന്ന് , കേട്ടോ.
ഭര്‍ത്താവ് ഭാര്യ അറിയാതെ അവളുടെ ഫോണില്‍ ബ്ലൂവെയില്‍ ഗെയിം
ഭര്‍ത്താവ് ഭാര്യ അറിയാതെ അവളുടെ ഫോണില്‍ ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തു വെച്ചു....
ആ "ബ്ലൂ വെയില്‍" ഇന്നലെ ആത്മഹത്യ ചെയ്തു....!!!!! 😂😂😜😝🤣🙊🙊🤣🤣🤣
ഞാൻ പ്രേമിച്ച ചെക്കൻ
ഞാൻ പ്രേമിച്ച ചെക്കൻ എന്നെ കെട്ടുന്നതിനെ വീട്ടുക്കാർക് പ്രശ്‌നം ഉള്ളു,... കണ്ട പെൺപിള്ളേരുടെ പുറകെ വായിനോക്കി നടന്നവൻ എന്നെ കെട്ടുന്നതിന് അവർക്ക് കുഴപ്പമില്ല
സ്വന്തമായി വീടുള്ള ആമ്പൽ
സ്വന്തമായി വീടുള്ള ആമ്പൽ
. . . . . . . . . . . . . അലക്സാണ്ടർ ഗ്രഹാമ്പൽ #എഴുത്തുചളി #നടേശകൊല്ലണ്ട #ഹ_ഹ_ഹ ,😁😂😆🤣😃😃
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |