|
|
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കൊതുക് ശല്യം സഹിക്കാന്‍ വയ്യാതെ ടിന്റുമോന്‍
കൊതുക് ശല്യം സഹിക്കാന്‍ വയ്യാതെ ടിന്റുമോന്‍ കട്ടിലിന്റെ അടിയില്‍ കയറി കിടന്നു. അപ്പോള്‍ ഒരു മിന്നാമിനുങ്ങ് വന്നു
ടിന്റു : നായിന്റെ മോനെ നീ ടോര്‍ച്ചും കൊണ്ട് വന്നോ ???
ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന സൗന്ദര്യം
ഇന്ന് രാവിലെ എന്റെ നേരെ എതിരിൽ ഒരു സുന്ദരനും സുമുഖനും ആയ ചെറുപ്പക്കാരൻ.. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും ഇത് പോലൊരു ഭർത്താവിനെ... അമ്മാതിരി സൗന്ദര്യം... അപ്പോഴാണ്
. . . . . . . . . . . . . . . . . . . . . . . . . . . . . . . അമ്മ എന്നോട് വിളിച്ചു പറയുന്നത് " മോനെ, കണ്ണാടിടെ മുന്നിൽ തന്നെ ഇങ്ങനെ നിന്നാൽ ഓഫീസിൽ പോവാൻ ലേറ്റ് ആവും" ന്ന് 🏃🏃🏃🏃😬😬😬
പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു
പെണ്ണു കാണൽ ചടങ്ങു കഴിഞ്ഞു .....
ചെറുക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടു .. രണ്ടു പേരും തമ്മിൽ നമ്പരുകൾ കൈമാറി ... പണ്ടൊക്കെ മനസ്സാരുന്നു പങ്കു വെക്കാറുള്ളത് ... കാലം പോയ പോക്കേ ... എന്തേലും ആവട്ടെ .... .. നിലാവുള്ളൊരു രാത്രിയിൽ രണ്ടു പേരും പതിവു പോലെ ചാറ്റിങ്ങ് ആരംഭിച്ചു... പുട്ടിനു തേങ്ങായെന്ന പോലേ ചെറുക്കൻ ഇടക്കിടെ ഒരോ കുനുഷ്ടു സ്മൈലികൾ ഇടുന്നതു പെണ്ണിനു ഇഷ്ടപ്പെട്ടില്ലേലും ഭാവിയിൽ കൂടെ പൊറുക്കേണ്ടവനല്ലേ എന്നു കരുതി ക്ഷമിച്ചു... സ്മൈലികളെല്ലാം വാരിയെടുത്തു ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു ... ജനാല വാതിലടക്കാൻ നോക്കുമ്പോഴാ നിലാമഴ പെയ്യുന്ന കാഴ്ച കണ്ടതു... അതവളിൽ ഉറങ്ങിക്കിടന്ന ഭാവനയെ ഉണർത്തി ... ഉറക്കച്ചടവോടെ പ്രതിശുത വരന് അവൾ മെസ്സേജ് അയച്ചു ... "ചേട്ടാ എന്റെയുള്ളിലൊരു കുഞ്ഞുണ്ട് ..." 'നിലാവിനെ, നക്ഷത്രങ്ങളെ കൊതി തീരാതെ നൊക്കി നിൽക്കാൻ കൊതിക്കുന്നൊരു കുഞ്ഞു ബാല്യം ..' പക്ഷേ അതു മുഴുവൻ ടൈപ്പ് ചെയ്ത് സെന്റ് ചെയ്യും മുൻപേ നെറ്റ് കട്ടായി ... അതോടെ കാര്യങ്ങൾ കൈവിട്ടു പോയിരുന്നു... 'മറ്റൊരാളുടെ കുഞ്ഞിനെ ചുമക്കേണ്ട ഗതികേടൊന്നും എൻറെ മോനി'ല്ലെന്നും പറഞ്ഞു അവരു ബന്ധമൊഴിഞ്ഞു . ഐഡിയാ നെറ്റ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും An idea can change your WIFE ! 😂😂😜😝🤣🙊🙊🤣🤣🤣
സൈക്കിൾ ഓടിച്ച് കാല് കഴഞ്ഞപ്പോൾ ബൈക്ക് വാങ്ങി,
സൈക്കിൾ ഓടിച്ച് കാല് കഴഞ്ഞപ്പോൾ ബൈക്ക് വാങ്ങി,
ബൈക്ക് ഓടിച്ച് നടുവേദനിച്ചപ്പോൾ കാറ് വാങ്ങി, കാറ് ഓടിച്ച് വയറ് വന്നപ്പോൾ ജിമ്മില്‍ ചേര്‍ന്നു., ഇപ്പോൾ വീണ്ടും സൈക്കിൾ ഓടിക്കുന്നു. ഇതിനെയാണ് "റീസൈക്കളിങ്ങ്" എന്ന് പറയുന്നത്. 😀😀😀🤣🤣🤣😜😜😜😜
ഒരുമാതിരി കോണോത്തിലെ ഭാഷ
അങ്ങേര് എന്ന് എഴുതീട്ട് ആംഗർ എന്ന് വായിക്കുന്ന ഒരുമാതിരി കോണോത്തിലെ ഭാഷയാണ് ഇംഗ്ലീഷ്...
. #feeling_anger 😜😝🙊🙊🤣
അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp
അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp
ഇടക്കിടക്ക് വന്നു നോക്കിയില്ലെങ്കിൽ ഒരു സമാധാനവും ഇല്ല.😣😣😉
ഈ നാടിനിതെന്തു പറ്റി ?
ഈ നാടിനിതെന്തു പറ്റി ? 😨
ചിലയിടത്ത് B.Tech 😕 ചിലയിടത്ത് M.Tech 😱 എന്താ ആര്‍ക്കും ജോലി കിട്ടാത്തത് ? 😭 കഷ്ടപ്പെട്ട് പഠിക്കുന്നതെന്തിനാ ? 😰 എഞ്ചിനീയറിംഗ് പഠിക്കരുത് 🚫 പഠിക്കാന്‍ അനുവദിക്കരുത് 🚷 പൊതുജന താല്പ്പര്യാര്‍ത്ഥം പ്രസിദ്ധീകരിക്കുന്നത്. 😜
പ്രായത്തില്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമോ
ടിന്റുമോന്‍ ടീച്ചറോട് : ടീച്ചര്‍ ഈ പ്രായത്തില്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകുമോ ?
ടീച്ചര്‍ : ഒരിക്കലും സംഭവിക്കില്ല ടിന്റു അടുത്തുള്ള പെണ്‍കുട്ടിയോടു : ഞാന്‍ പറഞ്ഞില്ലേ പേടിക്കേണ്ടെന്നു
കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത്
#കടം
കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത് ഒന്നാം ക്ലാസിലെ കണക്ക് ടീച്ചറാണ്. 20 ൽ നിന്ന് 7 കുറയ്ക്കാൻ തന്നപ്പോൾ പൂജ്യത്തിൽ നിന്ന് 7 കുറക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ, എങ്കിൽ അടുത്തുളള രണ്ടിൽനിന്ന് ഒന്ന് കടമെടുക്കാനും ടീച്ചർ തന്നെ പറഞ്ഞുതന്നു. അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ മനസില്ലാമനസോടെ അന്നാദ്യമായ് കടം എടുത്തു. പിന്നീടങ്ങോട്ട് ജീവിതത്തിലെന്നും കടമെടുത്തു ജീവിച്ചു. കടം മാത്രം മിച്ചം!! (ചെറിയക്ലാസിൽ തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച് വാർക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്.. ) അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ ഈ ഞാൻ... ഇന്നും കടത്തിലാണ് ... 😜😛
ഞാനും ഞാനുമെന്റോളും... !
ഞാനും ഞാനുമെന്റോളും... !
ആ... ആ... ആ.. ആ... ഞാനും ഞാനുമെന്റോളും ആ നാല്പതുപേരും കുപ്പി മേടിക്കാൻ ബിവറേജിലെത്തി (2) ഉം... ഉം.. ഉം.. ഉം.. ബിവറേജിലാണെ ആ ബെക്കാടി കുപ്പി ഷട്ടറു പൊക്കി ഞാനൊന്നു നോക്കി...(2) ഞാനൊന്നു നോക്കി ക്യാഷ്യറെന്നെയും നോക്കി നാല്പതുപേരും കുടിയന്മാരുമൊന്നിച്ചു നോക്കി....(2) ഉം.. ഉം.. ഉം.. ഉം.. (ഞാനും..... ) എന്തൊരു വീര്യം എന്തൊരു സ്വാദ് എന്തൊരഴകാണാ ബെക്കാടി കുപ്പിക്ക്... (2) എൻ സുഖമല്ലേ സുരസുന്ദരിയല്ലേ എന്റെ കരള് നീ കവർന്നെടുത്തില്ലേ... (2) (ഞാനും )😆😆😆😆😆😆
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |