|
|
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഒരു കഥ പറയട്ടെ ..?
ഒരു കഥ പറയട്ടെ ..?
പണ്ട് പണ്ട്.. എന്നുവച്ചാൽ ഒരു 30-35 കൊല്ലം മുൻപ്... പൊന്നാനി എന്ന ദേശത്തു ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു. പേര് കാദർ. ക്ലാസിലെ ഏറ്റവും മണ്ടനായ കുട്ടിയായിരുന്നു കാദർ. പഠിപ്പിൽ ഏറ്റവും പിറകിലാണെങ്കിലും അവന്‍റെ ആന മണ്ടത്തരങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സഹിക്കെട്ട് ഹെഡ് ടീച്ചർ അവനെ സ്കൂളിൽ നിന്നും പുറത്താക്കി. സങ്കടത്തോടെ അവന്റെ ഉമ്മ കൊച്ചിയിലേക്ക് വീടുമാറി അവനെ അവിടെ ഉള്ള സ്കൂളിൽ ചേർത്തു. 25 കൊല്ലം കഴിഞ്ഞു.. പണ്ടത്തെ ഹെഡ് ടീച്ചർ ഹൃദയത്തിന്‍റെ കംബൌണ്ട് വാളിനു ഓപ്പറേഷനായി കൊച്ചിയിലെത്തുന്നു. എല്ലാ ഡോക്ടര്മാരും പരിശോദിച്ചു.. അവർ പറഞ്ഞു ഒരേ ഒരു സ്പെഷ്യലിസ്ടുനു മാത്രമേ ഈ ഓപറേഷൻ ചെയ്യാൻ പറ്റൂ. അങ്ങനെ ഓപറേഷൻ കഴിഞ്ഞു. ടീച്ചറെ വെന്റിലേട്ടരിലെക് മാറ്റി. ടീച്ചർ മെല്ലെ കണ്ണ് തുറന്നു.. സുന്ദരാനായ യുവ ഡോക്ടർ മുന്നിൽ.. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറോട് നന്ദി പറയാൻ വേണ്ടി ടീച്ചർ ശ്രമിക്കുകയായിരുന്നു.. ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ ടീച്ചറുടെ നെറ്റിയിൽ തലോടുംബോഴേക്കും ടീച്ചറുടെ മുഖം വിളറി .. എന്തോ പറയാൻ ശ്രമിച്ചു കൈകൾ ഉയർത്തിയെങ്കിലും അത് താണു.. കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു... എന്ത് സംഭവിച്ചു എന്ന് അറിയാതെ ഞെട്ടിയ ഡോക്ടർ കണ്ടത് വെന്റിലെട്ടരിന്റെ പിൻ ഊരി വാക്വം ക്ലീനർ പ്ലഗ്ഗിൽ കുത്തി മുറി വൃത്തിയാക്കുന്ന നമ്മുടെ കാദറിനെയാണ്!!. അവനിപ്പോൾ അവിടെ ക്ലീനറാണ്. കാദർ ആയിരിക്കും ആ യുവ ഡോക്ടർ എന്ന് നിങ്ങൾ കരുതിയെങ്കിൽ അതിന്റെ കാരണം, ഇന്ത്യൻ സിനിമയും, സീരിയലും, മതപുസ്തകത്തിലെ കഥകളും കണ്ടു വളർന്നത് കൊണ്ടാണ്. കാദർ എന്നും കാദർ തന്നെ.
ബാങ്കിൽ പണം ഇടാൻ പോയ മമ്മു
ബാങ്കിൽ പണം ഇടാൻ പോയ മമ്മുവിനോട്....
കാഷ്യർ : ഇത് കീറിയ നോട്ട് ആണല്ലോ..???? മമ്മു : അതിനു നിനക്കെന്താടാ പ്രശ്നം...???? ഞാൻ എന്റെ അക്കൗണ്ടിൽ അല്ലെ ഇടുന്നെ....??? 😂😂😜😝🤣🙊🙊🤣🤣🤣
ആദ്യത്തെ കുമ്പസാരം
നീണ്ട നാല്പ്പതു വര്ഷങ്ങളുടെ പ്രശംസനീയ
സേവനത്തിനു ശേഷം വികാരിയച്ചന് വിരമിക്കുകയാണ്. വിരമിക്കല് ചടങ്ങ് ഉത്ഘാടനം ചെയ്യാന് സ്ഥലത്തെ എം.പി വരാമെന്നേറ്റു. പക്ഷെ സമയത്തിന് വരുക എന്നത് പല രാഷ്ട്രീക്കാര്ക്കും അറിയില്ലല്ലോ. അത് കൊണ്ട് എം.പി വരുന്നത് വരെ സദസിനോട് അല്പ്പം സംസാരിക്കാമെന്ന് വികാരിയച്ചന് തീരുമാനിച്ചു. വികാരിയച്ചന് തന്റെ പഴയ ഓര്മ്മകള് അയവിറക്കി.💭💭 അന്ന് ഞാന് ഈ പള്ളിയുടെ ചുമതലയേറ്റ് ആദ്യത്തെ കുമ്പസാരം കൈ കൊണ്ടത് ഇന്നും ഓര്ക്കുന്നു.💬💬 ഇത്രയും ഭീകരമായ ഒരു സ്ഥലത്താണോ ഞാന് വന്നിരുക്കുന്നത് എന്ന് വരെ ഞാന് സംശയിച്ചു.😳😰 ആദ്യ കുമ്പസാരക്കാരന് എന്നോട് പറഞ്ഞത് അത്രക്കും ഭീകരത നിറഞ്ഞ കാര്യങ്ങളായിരുന്നു. കുമ്പസാര രഹസ്യം പരസ്യപെടുത്താന്‍ പാടില്ല, എന്നാലും അയാള് പറഞ്ഞ കാര്യങ്ങള് ഞാന് ഒരിക്കലും മറക്കില്ല. അയാള് ഒരു മോഷ്ട്ടാവ് ആണെന്നും ഒരിക്കല് ഒരു കട കുത്തി തുറന്നു മോഷ്ട്ടിച്ചു വരുമ്പോള് പോലീസ്കാരന്റെ മുന്പില് പെട്ടെന്നും ആ പോലീസ്കാരനെ അയാള് കൊലപ്പെടുത്തിയെ ന്നും, പിന്നീട് കളവു നിര്ത്തി ഒരു സ്ഥാപനത്തില് ജോലിക്ക് കയറിയപ്പോള് ആ കമ്പനിയുടെ ബോസ്സിന്റെ ഭാര്യയെ വളച്ചെടുത്ത് അവരെയും കൊണ്ട് സ്ഥലം വിട്ടെന്നും കൂടാതെ മയക്കുമരുന്ന് ബിസിനസ് നടത്തിയെന്നും ഒരു അഞ്ചു വയസു കാരിയെ പീഡിപ്പിച്ചുവെന ്നും കൂടാതെ മറ്റനവധി കൊള്ളരുതായ്മകള് ചെയ്തെന്നും അയാള് പറഞ്ഞത് ഓര്ക്കുന്നു. 👥👤👥👤👥👤👥 പക്ഷെ, പിന്നീട് ഈ നാട്ടിലെ ജനങ്ങളുമായി കൂടുതലടുത്തപ്പോള് അത്രക്കും മോശക്കാര് അല്ല ഈ നാട്ടുകാര് എന്ന് മനസിലായി. വികാരിയച്ചന് തന്റെ പ്രസംഗം തുടരവേ എം.പി സ്ഥലത്തെത്തി. ഉത്ഘാടനത്തിനു ശേഷം വികാരിയച്ചനെ പുകഴ്ത്തി എം.പി പ്രസംഗം ആരംഭിച്ചു. സ്നേഹം നിറഞ്ഞ നാട്ടുകാരെ സഹോദരി സഹോദരന്മാരെ , വികാരിയച്ചനെ കുറിച്ച് പറയുകയാണെങ്കില് ഇത്രയും സ്നേഹം നിറഞ്ഞ ഒരു അച്ഛനെ നമുക്ക് ഇനി കിട്ടുമോ എന്ന് സംശയമാണ്. ഞാന് ഇന്നും അഭിമാനത്തോടെ ഓര്ക്കുകയാണ് അച്ഛന് ഈ പള്ളിയില് ചുമതലയേറ്റ് ആദ്യത്തെ കുമ്പസാരം കേട്ടത് മറ്റാരുടെതുമായിരിന്നില്ല അത് "എന്റേതായിരുന്നു".😎😎 ഗുണപാഠം: ഒരു ചടങ്ങിനു വരുമ്പോള് എപ്പോഴും നേരെത്തെ വരണം
എടീ വഞ്ചകീ
കാമുകി: വീട്ടില് ആരുമില്ല വാടാ...
കാമുകന്‍: ഇപ്പോളല്ലേ നിന്റ്റെ വീട്ടില്‍ നിന്നും ഞാന്‍ വന്നത്.??!! കാമുകി: അയ്യയ്യോ, വീണ്ടും നിനക്ക് തന്നെ ആണോ ഫോണ്‍ വിളിച്ചത്...? 😐😓😓😨.. കോപ്പ് .. 😦😧😨
Wrong Number :ഹലോ ഇതാരാ ?
Wrong Number :ഹലോ ഇതാരാ ?
ഞാൻ :താങ്കൾ പറയൂ ആരാണെന്നു Wrong Number: ഇത് ഞാനാ ഞാൻ : എന്തൊരത്ഭുതം ഇപ്പുറത്തും ഞാനാ 😱😱😱😂😂😂😂😱😱😱
സ്പെല്ലിംഗ്
ശശി മരിച്ചു.....
അതെ നാമെല്ലാം ശശിയാക്കിയ ആ ശശി..... മരണശേഷം സ്വർഗ്ഗ വാതിൽക്കലെത്തിയ ശശി സ്വർഗ്ഗത്തിന്റെ ഗേറ്റിൽ ചിത്രഗുപ്തനെ കണ്ടു മുട്ടി. ചിത്രഗുപ്തൻ : "സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ നിങ്ങൾ ഒരു വാക്കിന്റെ സ്പെല്ലിങ്ങ് പറയേണ്ടതുണ്ട്." ശശി : പ്രഭോ... ഏതാണാ വാക്ക് ? ചിത്രഗുപ്തൻ : ലവ് ശശി : L O V E ചിത്രഗുപ്തൻ : വളരെ ശരിയാണ് അകത്തേക്ക് വരൂ. ശശിയെയും കൂട്ടി അകത്തേക്ക് പ്രവേശിക്കുന്നതിനിടെ ചിത്രഗുപ്തൻറെ മൊബൈൽ ബെല്ലടിച്ചു.. ചിത്രഗുപ്തൻ : എന്നെ ദൈവം എന്തോ വളരെ അത്യാവശ്യ കാര്യത്തിനായി വിളിക്കുന്നു.... ഞാൻ തിരിച്ചു വരുന്നതുവരെ നീ ഈ ഗെയിറ്റിനു കാവൽ നിൽക്കണം. ശശി : ഉത്തരവ് പ്രഭോ !! ചിത്രഗുപ്തൻ : ഞാൻ തിരിച്ചു വരുന്നതിനിടയിൽ ആരെങ്കിലും വരികയാണെങ്കിൽ നീ ഇതേ ചോദ്യം അവരോട് ചോദിക്കുക. കൃത്യമായി സ്പെല്ലിങ്ങ് പറയുകയാണെങ്കിൽ അവരെ നീ സ്വർഗത്തിലേക്ക് കടത്തി വിടുക. അല്ലാത്ത പക്ഷം നീ അവർക്ക് അടുത്ത ഗെയിറ്റ് കാണിച്ചു കൊടുക്കുക. അത് നരകത്തിലേക്കുള്ള ഗെയിറ്റ് ആണ്. ഭയപ്പെടെണ്ട അങ്ങോട്ട് പോയവർക്ക് വീണ്ടും തിരിച്ചു വരാൻ കഴിയില്ല, അവിടെ എത്തുമ്പോഴേക്കും അവർ നരകത്തിൽ വീണിരിക്കും ... അറിയാതെയാണെങ്കിലും ശശി ഒന്ന് ഞെട്ടിപ്പോയി. ശശി : ഉത്തരവ് പ്രഭോ !! ചിത്രഗുപ്തൻ പോയി കുറച്ചു കഴിയുമ്പോഴേക്കും ഒരു സ്ത്രീ അങ്ങോട്ട് വരുന്നതായി ശശി കണ്ടു ! ശശി പകച്ചു പോയി..... അത് ശശിയുടെ ഭാര്യയായിരുന്നു. ശശി : ഹായ് ലീലേ..... നീയെങ്ങിനെ ഇവിടെ എത്തി ? ! ലീല : അതോ ചേട്ടാ... നിങ്ങളുടെ ശവമടക്ക് കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴി എന്നെ ഒരു ബസ് ഇടിച്ചു. പിന്നെ ഞാൻ കാണുന്നത് ഈ സ്ഥലമാണ്. സ്വർഗ്ഗത്തിലേക്ക് ഓടിക്കയറാൻ തിരക്ക് കൂട്ടുന്ന ഭാര്യയെ തടഞ്ഞു കൊണ്ട് ശശി പറഞ്ഞു. നിൽക്ക് നിൽക്ക് ഇവിടുത്തെ നിയമമനുസരിച്ച് സ്വർഗത്തിൽ കടക്കണമെങ്കിൽ ഒരു വാക്കിന്റെ SPELLING പറയണം. കൃത്യമായി spelling പറഞ്ഞാൽ മാത്രമേ സ്വർഗത്തിൽ കടക്കാൻ പറ്റൂ. അല്ലാത്ത പക്ഷം അടുത്ത ഗെയിറ്റിലൂടെ നീ നരകത്തിലേക്ക് ആനയിക്കപ്പെടും. ലീല : ഏതാണാ വാക്ക് ? ശശി : ചെക്കോസ്ലോവാക്യ 😂😂😜😝🤣🙊🙊🤣🤣🤣
കോഴീ... നീയും ഗൾഫിലായിരുന്നോ?
😀😀ഗൾഫീന്ന് മിനിഞ്ഞാന്ന് വന്നതേയുള്ളൂ.
അടുക്കളയിലും, തുണിയലക്കുന്നിടത്തുമൊക്കെ അവളെ തോണ്ടിയും, നുള്ളിയും നടന്നു. ഇന്നലെ സന്ധ്യക്ക് വീട്ടിലെ പിടക്കോഴിയെ പൂവൻ വീടിനകത്തുടെ ഓടിക്കുമ്പൊ അമ്മ ചോദിക്കുവാ. " എന്റെ കോഴീ നീയും ഗൾഫിലായിരുന്നോന്ന്. !! ഞാനങ്ങ് വല്ലാണ്ടായിപ്പോയി... 😛😝😜😄😆😂
ബംഗാളി നില്‍ക്കുന്ന ഹോട്ടലിൽ കയറിയ മലയാളി - ചളി കഥ
ബംഗാളി നില്‍ക്കുന്ന ഹോട്ടലിൽ കയറിയ മലയാളി:
" ഏക് ചായ് ബനാവൊ ..!! " ബംഗാളി പയ്യന്‍: "ഇല്ല ബൻ ഒന്നും ഇപ്പൊ ആവില്ല.. പരിപ്പുവട എടുക്കട്ടെ ഭായീ? "" 😂😂😜😝🤣🙊🙊🤣🤣🤣
മുൻപൊക്കെ ഒരു ലിറ്ററിന്റെ കുപ്പിയിൽ
മുൻപൊക്കെ ഒരു ലിറ്ററിന്റെ കുപ്പിയിൽ
50 രൂപയുടെ പെട്രോളേ കൊള്ളുമായിരുന്നുള്ളു. ഇന്നിപ്പോൾ 80 രൂപയുടെ പെട്രോൾ കൊള്ളും. *എന്നിട്ടും ആളുകൾക്ക് കേന്ദ്രത്തെ കുറ്റം പറയാനേ നേരമുള്ളൂ.* 😜 😂😂😜😝🤣🙊🙊🤣🤣🤣
ദേഷ്യം
ദേഷ്യം
ബസിൽ കൂടെ യാത്ര ചെയ്തിരുന്ന സ്ത്രീയെ കരണത്തടിച്ച യുവാവിനെ പോലീസ് കോടതിയിൽ ഹാജരാക്കി ജഡ്ജി: എന്തിനാണ് നിങ്ങൾ ആ സ്ത്രീയെ തല്ലിയത് ? യുവാവ് : "ഞാൻ ബസ് കയറി രണ്ടു സ്റ്റോപ്പ് കഴിഞ്ഞ ശേഷം ആണ് ഇവർ കയറുന്നത്. ബസിൽ കയറിയ ഉടൻ തന്നെ അവർ എന്റെ അടുത്തുള്ള സീറ്റിൽ വന്നിരുന്നു. സീറ്റിൽ ഇരുന്ന ശേഷം അവർ അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. ബസ് അൽപ നേരം ഓടി തുടങ്ങിയപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. കുറച്ചു നേരം കഴിഞ്ഞു കണ്ടക്ടർ അവരോടു ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു അപ്പോഴും അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു, പേഴ്സിൽ നിന്നും പൈസ എടുക്കാൻ ആവും എന്ന് ഞാൻ കരുതിയപ്പോൾ അവർ അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. പിന്നീട് ബസ് കൊല്ലം സ്റ്റാൻഡിൽ കയറി . ചായ കുടിക്കാൻ പത്തു മിനിറ്റ് നിറുത്തി, ഞാൻ ഇറങ്ങിയില്ലാ!!, അതാ അപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. വീണ്ടും അഞ്ചു മിനിറ്റ് കഴിഞ്ഞു ബസ് എടുക്കുനതിനു കണ്ടക്ടർ വീണ്ടും ടിക്കറ്റ് നല്കാൻ വന്നു അപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. ബസ് നീങ്ങി തുടങ്ങിയപ്പോൾ അവർ അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. അടുത്ത സ്റ്റോപ്പ് ആകാറായപ്പോൾ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു അതിനുള്ളിൽ നിന്നും ഒരു റോസ് കളർ തൂവാല എടുത്തു, എന്നിട്ട് തന്റെ മുഖം തുടച്ചു ശേഷം അത് മടക്കി പേഴ്സിൽ വച്ചു. സ്റ്റോപ്പിൽ വണ്ടി നിറുത്തിയപ്പോൾ ഉടൻ തന്നെ അവർ വീണ്ടും അവരുടെ കൈയില ഉള്ള പേഴ്സ് തുറന്നു....." ജഡ്ജി " ഇനി നീ പേഴ്സ് തുറന്നു തുവാല എടുത്താൽ നിന്റെ കരണം ഞാൻ അടിച്ചു പുകയ്ക്കും....... " യുവാവ് " അതെ സാർ! ഞാനും അതെ ചെയ്തുള്ളൂ..." ------------------------------ ------------- -------------- 😉😉😉😉😉😉🙏 ഷെയർ ചെയ്ത് ദേഷ്യം തീർത്തോളൂ
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |