|
|
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
ശാസ്ത്രീയമായി പറയുകയാണെങ്കിൽ
ഒരു പഠിപ്പുമില്ലാത്ത ഒരച്ഛനും വിദ്യാസമ്പന്നനായ മകനും കൂടി ഒരു ടൂർ പോയി.
രാത്രിയായപ്പോൾ അവരവിടെ ടെന്റ് ഉണ്ടാക്കി, അതിൽ കിടന്നു ഉറക്കമായി. ഏതാനും മണിക്കൂറുകൾക്ക് ശേഷം അച്ഛൻ മകനെ വിളിച്ചു ചോദിച്ചു... "മേലോട്ട് നോക്ക് നീ എന്തെങ്കിലും കാണുന്നുണ്ടോ...? മകൻ: ഉം.... കോടാനുകോടി നക്ഷത്രങ്ങളെ കാണാം.... അച്ഛൻ: എന്താ അതിനർത്ഥം...? മകൻ : ശാസ്ത്രീയമായി പറയുകയാണെങ്കിൽ കോടാനുകോടി സൗരയുധങ്ങൾ... അതിന്റെ ഗ്രഹങ്ങൾ..., അതിന്റെ ഉപഗ്രഹങ്ങൾ... ഇത്രയുമായപ്പോൾ അച്ഛൻ മകനെ ഒറ്റയടി......!!!!എന്നിട്ട് പറഞ്ഞു ...... ഃ ഃ ഃ ഃ ഃ ഒലക്ക...!!!!! "നമ്മുടെ ടെന്റ് ആരോ അടിച്ചോണ്ട് പോയടാ...!!! 😳😳😳😳😳 😂😂😂😂😂 It is a Common sense !!!
വാട്ടച്ചായ
ഭാര്യ രാവിലെ ദേഷ്യത്തിലായിരുന്നു... അതുകൊണ്ടുതന്നെ, രാവിലെ ഉണ്ടാക്കിയ ചായയ്ക്ക് ഒട്ടും സ്വാദുണ്ടായിരുന്നില്ല....
കുടിച്ച മാത്രയില് ഭര്‍ത്താവ് അടക്കം പറഞ്ഞു: '' വാട്ടച്ചായ"'. നിര്ഭാഗ്യവശാല് ഭാര്യ ഇത് പാതികേട്ടപോലെ തിരിഞ്ഞു നിന്ന്, ''എന്താ പറഞ്ഞെ?'' ഭര്‍ത്താവ് നിഷ്ക്കളങ്ക ഭാവത്തില്: '' വാട്ട് എ ചായ" 😁😁😂🤣🤣😆
ഹൗ ബ്യൂട്ടിഫുൾ ഫാമിലി പീപ്പിൾ
രാത്രി കഞ്ഞി🍲 കുടിക്കാനിരുന്നപ്പൊ മഴപെയ്തു ...🌧🌧
ഓര്ക്കാപ്പുറത്ത് അഞ്ചാറ് ഇടിയും വെട്ടി...⛈🌩 അതോടെ കരണ്ടും പോയി ,..🌚 അവള് ഒരു മെഴുകുതിരി കത്തിച്ചു... അകത്തെ ചൂടും🔥 കഞ്ഞിയുടെ ചൂടും🍲 ഏറ്റുവാങ്ങി ഞാനാകെ വിയര്ത്തു കുളിച്ചു .. അത് കണ്ടിട്ട് അവള് ചോദിച്ചു .. " ഫേനിന്റെ സ്വിച്ച് ഇടട്ടെ "... എനിക്കാകെ ദേഷ്യം വന്നു ... എടീ പോത്തേ നീ ഇപ്പൊ ഫേനിട്ടാല് ഈ മെഴുകുതിരി കെട്ടുപോവില്ലേ പിന്നെ ഞാൻ ഇരുട്ടത്ത് ഇരുന്ന് കഞ്ഞി കുടിക്കണം അല്ലേടീ............... 😁😁
ഇതു വായിച്ചതിനു ശേഷം മാത്രം താഴെയുള്ളതു വായിക്കുക
ഇതു വായിച്ചതിനുശേഷം മാത്രം താഴെയുള്ളതു വായിക്കുക:-
തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ തേങ്ങ _😜 . . . _😜 മടി കാരണം മുകളിലെഴുതിയത് മുഴുവനും വായിച്ചില്ല അല്ലേ. അതില് ഒരു തവണ മാങ്ങ എന്നെഴുതിയത് കണ്ടില്ല അല്ലേ? കഷ്ടം... . . . . . . -😎 -😎 -😎 -😎 -😎 -😎 ഇപ്പൊ അത് മുഴുവനും പോയി വായിച്ചു കാണും അല്ലേ.... 🐒🙊 മാങ്ങ എന്നെഴുതീന്ന് ഞാൻ ചുമ്മാ പറഞ്ഞതാ... മടി മാറ്റാന്!! -😳 -😳 വിടില്ല ഞാന്... ഇനീം വരും... .....😝😝😝,,🙏🏻🙏🏻 😂😂😜😝🤣🙊🙊🤣🤣🤣
മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ
😬 മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ വണ്ടിയിലെ പെട്രോൾ തീർന്ന് വണ്ടി പാലത്തിൽ തന്നെ നിർത്തിയിട്ടു പെട്രോൾ വാങ്ങാൻ നടന്നു🚶🏻🚶🏻 പോയി.
ആള് പെട്രോളൊക്കെ വാങ്ങി തിരിച്ചുവന്നപ്പോൾ ദേ ഭയങ്കര ആൾകൂട്ടം. 🤷🏻♂🤷🏻♂ പുഴയിൽ തിരച്ചിലും നടക്കുന്നു. 🙄 എന്താ കാര്യം എന്ന് തിരക്കിയപ്പോൾ കിട്ടിയ മറുപടി കേട്ട് ആളുടെ കിളിപോയി. 😇😇😇😇 "ഈ ഓട്ടോ നിർത്തിയിട്ടിട്ട് ആരോ പുഴയിൽ ചാടി " അയാൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ് 😂😂😂
വിവാഹത്തിന് വധു വരന്മാർ പരസ്പരം പൂമാല അണിയിക്കുന്നത് എന്ത് കൊണ്ടാണെന്നു അറിയുമോ ????
വിവാഹത്തിന് വധു വരന്മാർ പരസ്പരം പൂമാല അണിയിക്കുന്നത് എന്ത് കൊണ്ടാണെന്നു അറിയുമോ ????
. . . . . . . . . . . . . . . . . . . . . . . . . . . കൈ കൊണ്ട് 🏃🏃🏃🏃🏃🏃🏃 #എഴുത്തുചളി #അക്രമംഒന്നിനുംഒരുപരിഹാരമല്ല 😂😂😂
ഹോട്ടൽ ആണെന്ന് കരുതി കോടതിയിൽ കയറിയ വൃദ്ധൻ: "എന്തുണ്ട്?"
ഹോട്ടൽ ആണെന്ന് കരുതി കോടതിയിൽ കയറിയ വൃദ്ധൻ: "എന്തുണ്ട്?"
അപ്പോൾ ജഡ്ജി: "ഓർഡർ.. ഓർഡർ.." അപ്പോൾ വൃദ്ധൻ: "അത് ശരി. എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലല്ലേ ഓർഡർ ചെയ്യാൻ പറ്റൂ" 😂😂😜😝🤣🙊🙊🤣🤣🤣 തല്ലണ്ട, നന്നാവില്ല
അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp
അടുപ്പത്ത് വെച്ച പാൽ പോലെയാണ് WhatsApp
ഇടക്കിടക്ക് വന്നു നോക്കിയില്ലെങ്കിൽ ഒരു സമാധാനവും ഇല്ല.😣😣😉
ചെറുപ്പത്തിൽ പിച്ചവെച്ച് നടന്ന് തുടങ്ങിയ കാലത്ത്
ചെറുപ്പത്തിൽ പിച്ചവെച്ച് നടന്ന് തുടങ്ങിയ കാലത്ത്
ജനൽകമ്പികളിൽ ചവിട്ടികയറി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സന്തോഷത്തിൽ പുറത്തേക്ക് നോക്കി നിൽക്കാൻ ഇഷ്ടമായിരുന്നു.. 😇😇😇😇😇😇😇 "അയ്യോ.. വാവേ.. വീഴുമെന്ന്"പറഞ്ഞ് വീട്ടുകാരു വലിച്ചു താഴെയിറക്കി...😬😬 ഇത്തിരി കൂടി വലുതായപ്പോൾ ആർത്തുപെയ്യുന്ന മഴയിലേക്ക് ഓടിയിറങ്ങി മഴ നനയുക എന്ന വലിയ മോഹത്തിൽ ഓടി മുറ്റത്തേക്കിറങ്ങി സന്തോഷിച്ചു.. 😋😋😋😋 "എടാ.. അഹങ്കാരീ.. ഇങ്ങോട്ട് കേറു.. പനി പിടിക്കും.." സ്കൂളിൽ പോകുന്ന കാലത്ത് റോഡരികിലൂടെ ഓടി പോകാനായിരുന്നു ഇഷ്ടമെങ്കിൽ .. "തട്ടി വീഴും.." എന്ന് പറഞ്ഞ് കയ്യിൽ മുറുകെ പിടിച്ചു.. 🙂🙃🙃 സ്കൂളിന്റെ ഇടനാഴികളിലൂടെ ഓടി വന്ന് കാലുകൾ നീട്ടി തെന്നി നീങ്ങുക എന്ന സന്തോഷത്തെ സാറമ്മാർ 'തല്ലിയൊതുക്കി..' 😶😐😑😒🙄 വളർന്ന മധുര പതിനാലിൽ നിൽക്കുമ്പോൾ ക്ലാസിൽ അടുത്തിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിൽ പ്രേമത്തിന്റെ കണ്ണിമാങ്ങകൾ കണ്ടുപിടിച്ചു.. വഴിയരികിൽ അവളോടൊന്ന് മിണ്ടിയപ്പോ.. 😍😍😍😍😍😍😍 "നോ.. അത് വേണ്ട..പ്രേമം..മാങ്ങാത്തൊലി... " അങ്ങനെ ആ സന്തോഷവും നിലച്ചു. 😟😐😑😒😞😟 കോളേജു കാലത്ത് രാത്രി കാലങ്ങളിൽ കടപ്പുറത്ത് കൂട്ടുകാരുമായി അലഞ്ഞു നടന്ന് വൈകി വീട്ടിലെത്തി.. 🙃🙂😌 "ഇതിവിടെ പറ്റില്ല.." ഹാ! ആശ്വാസം! പഠിത്തം കഴിഞ്ഞ് ജോലിയിലേക്കുള്ളഇടവേളയിലെങ്കിലും അർമ്മാദിക്കാം എന്ന് കരുതിയപ്പോൾ അതാ വരുന്നു.. അടുത്തത്.. "കാള കളിച്ചു നടക്കുന്നു.. അഹങ്കാരി.. കുട്ടിയാണെന്നാ വിചാരം? 😟😠😟😟 പണിക്ക് പോടാ.." പോയി..... പോയി തുലഞ്ഞു! കൂട്ടുകാർക്കൊപ്പം തമാശ പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ.. "പോത്ത് പോലെ വളർന്നു.. ഇനി എന്നാ പക്വതയുണ്ടാവുക..?" 😱😱😮😱☹ ചിരി നിറുത്തി... 🤐😷🤐😷😷 ജോലിയും ശമ്പളവുമായ കാലം.. "അച്ഛാ.. അമ്മേ.. എനിക്കൊരു പെണ്ണിനെ ഇഷ്ടമാ.. " "പറ്റില്ല. ഞങ്ങളു കണ്ട് ഇഷ്ടപ്പെടുവാണെൽ നോക്കാം.. നിന്റെ ഇഷ്ടം മാത്രം നോക്കി കെട്ടിച്ചു തരാൻ പറ്റില്ല.." 😖😠☹ അതും തീരുമാനമായി! അങ്ങനെ എല്ലാ സന്തോഷങ്ങൾക്കും 'നോ' പറഞ്ഞ് അവസാനം ബന്ധുക്കളോടൊക്കെ ഒരു പറച്ചിലും കൂടിയുണ്ട്.. "അവനൊരു തന്നിഷ്ടക്കാരനാണു. അഹങ്കാരി" ഇത്തിരൂടി കാലം കഴിയുമ്പോ.. 🤑🤓😎🤑🤓😎 "മധുരം ഒരുപാട് കഴിക്കല്ലേ മനുഷ്യാ.. ഷുഗറു പിടിക്കും.." എല്ലാം കഴിഞ്ഞ് സമാധാനമായി ചത്ത് മലർന്ന് കെടക്കുമ്പോ.. "അയ്യോ..! ഇന്നലെ വരെ സന്തോഷമായിട്ട്ജീവിച്ചവാനാരുന്നേ.. കെടക്കുന്ന കെടപ്പ് കണ്ടില്ലേ.. കണ്ണു തുറന്ന് ഒന്ന് നോക്ക് മോനെ.. കൂട്ടുകാരു വന്നിരിക്കുന്നെടാ.. എണീറ്റ് അവരുടെ കൂടെ കടപ്പൊറത്തൊക്കെ പോ.. മോനെ..." തൂക്കം കൂടിയ തേങ്ങാക്കൊലയല്ല.. മധുരം കുറഞ്ഞ മാങ്ങാത്തൊലിയാകുന്നു ജീവിതം..... . "മാതാ ശിക്ഷതി കൗമാരേ... ഭാര്യാ ശിക്ഷതി യൗവനേ... പുത്രീ ശിക്ഷതി വാർദ്ധക്യേ.... നപുരുഷ സ്വാതന്ത്ര്യമര്ഹതി"... 🤑🤓🤑🤑😳😳🙄 കുട്ടിയായിരിക്കുമ്പോൾ മാതാവ് ഓടിച്ചിട്ടടിക്കും, യൌവ്വനത്തില് ഭാര്യ കുനിച്ച് നിര്ത്തി ഇടിക്കും, വാര്ദ്ധക്യത്തില് ഭാര്യയും മക്കളും ചേര്ന്നിടിക്കും, പ്ലിങ്ങാന് പുരുഷന്റെ ജീവിതം വീണ്ടും ബാക്കി !!! 😮😨😱😯😦😧 മനുസ്മൃതിയിലുള്ളതാണ്....😲😲😲 ഏതോ വിവരദോഷി ആ പേജ് കീറിക്കളഞ്ഞതു കൊണ്ട് നിങ്ങള് കണ്ടിട്ടില്ലാന്നേയുള്ളൂ... 😛😜😜 സത്യം...
തോണി മുങ്ങി, അപ്പോൾ ആര് രക്ഷപെടും .?
ഉമ്മൻ ചാണ്ടി ,
അച്ചുതാനന്ദൻ , രമേശ് ചെന്നിത്തല , പിണറായി വിജയൻ , കെ എം മാണി എന്നിവർ ഒരു തോണിയിൽ യാത്ര ചെയ്യുക ആയിരുന്നു അപ്പോൾ തോണി മുങ്ങി അപ്പോൾ ആര് രക്ഷപെടും .? answer: കേരളം 😃😃😃
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2025 JokesMalayalam.com. All Rights Reserved |