|
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി. ![]()
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜 ![]()
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
രാത്രി ഭയങ്കര കണ്‍ഫ്യൂഷന്‍
ടിന്റു : രാത്രി ഭയങ്കര കണ്‍ഫ്യൂഷന്‍ . പഠിക്കണോ അതോ ഉറങ്ങണോ ? അവസാനം ടോസ് ഇട്ടു
ഫ്രെണ്ട് : എന്നിട്ട്? ടിന്റു : 9 തവണ ടോസ് ഇട്ടിട്ടാ ഉറങ്ങാന്‍ പറ്റിയത് !!! 😂😂😜😝🤣🙊🙊🤣🤣🤣
ശാസ്ത്രലോകത്തിന് കീറാമുട്ടയായിരുന്ന ഒരു ചോദ്യത്തിന് ഉത്തരം
*ടീച്ചർ* :മുട്ടയാണോ, കോഴിയാണോ ആദ്യംവന്നത് ?
*രാജു*:ആദ്യം ബിയർ🍺 വന്നു.. പിന്നെ അച്ചാറും കപ്പലണ്ടിയും... അത് കഴിഞ്ഞാണ് മുട്ട വന്നത്. പിന്നെ ഒരു ലാർജ് കൂടി വന്നാരുന്നു അത് കഴിഞ്ഞാണ് കോഴി വന്നത്.🤔😇 പിന്നെ എനിക്ക് ഒന്നും ഓർമ്മയില്ല ടീച്ചറേ.. 😇😇 ശാസ്ത്രലോകത്തിന് കീറാമുട്ടയായിരുന്ന ഒരു ചോദ്യത്തിന് തൃപ്തികരമായ ഉത്തരം ആദ്യമായാണ് കിട്ടുന്നത്😀😀 😂😂😜😝🤣🙊🙊🤣🤣🤣 ![]()
ആടൊരു ഭീകരജീവിയാണ്
രണ്ടാം ക്ലാസിൽ പഠിക്കുന്ന പെങ്ങൾടെ മോൻ്റെ മലയാളം ആൻസർ പേപ്പർ കണ്ടു ഞാൻ ഞെട്ടി
1: ആടിനെപ്പറ്റി രണ്ടു വാക്ക് എഴുതുക? ആടൊരു ഭീകരജീവിയാണ് ആടിനെ കൊണ്ടു പോയത് ഷാജി പാപ്പനാണ് മുത്താണീ പാപ്പൻ സ്വത്താണി പാപ്പൻ പര പര പാപ്പാ... പരപര പാപ്പാ.. 😂😂😂😂😂😂😂😂😂😂😂 ഓൻ്റെ പേപ്പർ നോക്കിയ ടീച്ചർ രണ്ട് പിരീട് കഴിഞ്ഞാ ചിരി നിർത്തിയത് 😝😝😝😝😝😝😝😝😝
കോഴിക്കോട് കാപ്പാട് ബീച്ചിൽ ചന്ദ്രനെ കണ്ടു
കോഴിക്കോട് കാപ്പാട് ബീച്ചിൽ ചന്ദ്രനെ കണ്ടു
. . . . . . . കുടിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ ചേർന്ന് ചന്ദ്രനേ വീട്ടിലെത്തിച്ചു 😂😂😜😝🤣🙊🙊🤣🤣🤣 ![]()
ഇനി അമ്പലങ്ങളിൽ ആധാർ നിർബ്ബന്ധം ആക്കണം
മകളുടെ മുഖം ആകെ വാടിയിരിക്കുന്നു😔
രാത്രിയിൽ അച്ഛൻ മകളെ വിളിച്ചു അടുത്തിരുത്തി കാര്യം തിരക്കി മോളുടെ പ്രശ്നം എന്താ ?? അത് അച്ഛാ തെക്കെലെ ഗോപാലൻ ചേട്ടന്റെ ഭാര്യയുടെ പേരും എന്റെ പേരും ഒന്ന് തന്നെ ആണല്ലോ,പിന്നെ ആ ചേച്ചിയുടെ നാളും അശ്വതി തന്നെയാ.. അച്ഛാ നമ്മൾ അർച്ചന കഴിപ്പിക്കുമ്പോൾ നാളും പേരും മാത്രം അല്ലെ പറയുന്നുള്ളൂ.. വയസ്, കല്യണം കഴിച്ചതാണോ? അങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നില്ലല്ലോ. അത് കൊണ്ട് എന്താ ?? അതേയ്... ഞാൻ ഒരു വിദ്യാ മന്ത്രവും , ആ ചേച്ചി സന്തനാലബ്ധിക്കുള്ള അർച്ചനയും ആണ് കഴിപിച്ചത് ദേവിക്ക് എങ്ങാനും ഞങ്ങളെ മാറി പോയാലോ എന്നാ പേടി !!!!!!!😰😳 അമ്മയുടെ കൈയിൽ നിന്ന് അച്ഛനു കൊണ്ട് വന്ന ചായ ഗ്ലാസ് നിലത്തു വീഴുന്ന ശബ്ദം കേട്ടു........... ഇനി അമ്പലങ്ങളിൽ ആധാർ നിർബ്ബന്ധം ആക്കണം😜😜😜😜
വേദന പോയി
"എടീ.... വല്ലാത്ത നെഞ്ചു വേദന.. ഡോക്ടറെ വിളിക്ക്"...
" ഇക്കാന്റെ മൊബൈലിന്റെ പാസ്സ്‌വേർഡ് പെട്ടന്ന് പറയൂ... " " ആ ഇപ്പോൾ വിളിക്കണ്ട, അല്പം കുറവുണ്ട്... "... 😜😂
അജിക്ക് MOTO ഫോണ്‍ ഇല്ല എന്ന് എങ്ങനെ ഒറ്റ വാക്കില്‍ പറയും???
അജിക്ക് MOTO ഫോണ്‍ ഇല്ല എന്ന് എങ്ങനെ ഒറ്റ വാക്കില്‍ പറയും???
. . . . . . . . . . ""AJINOMOTO "" 😂😂🤣😛😛😛😛😛😛😛 #എഴുത്തുചളി #കട്ടച്ചളി
ഉണ്ണി: "അമ്മെ ഊണായോ?"
ഉണ്ണി: "അമ്മെ ഊണായോ?"
അമ്മ: "ഇല്ല്യ.. ഊണ് കാലാവണേയുള്ളു.." ഉണ്ണി: എന്തിന്റെ കാലാ.. ചിക്കനോ അതോ മട്ടണോ? 😂😂😜😝🤣🙊🙊🤣🤣🤣 തല്ലണ്ട ഞാന്‍ നന്നാവുല്ല
ഒരു കഥ പറയട്ടെ ..?
ഒരു കഥ പറയട്ടെ ..?
പണ്ട് പണ്ട്.. എന്നുവച്ചാൽ ഒരു 30-35 കൊല്ലം മുൻപ്... പൊന്നാനി എന്ന ദേശത്തു ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു. പേര് കാദർ. ക്ലാസിലെ ഏറ്റവും മണ്ടനായ കുട്ടിയായിരുന്നു കാദർ. പഠിപ്പിൽ ഏറ്റവും പിറകിലാണെങ്കിലും അവന്‍റെ ആന മണ്ടത്തരങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സഹിക്കെട്ട് ഹെഡ് ടീച്ചർ അവനെ സ്കൂളിൽ നിന്നും പുറത്താക്കി. സങ്കടത്തോടെ അവന്റെ ഉമ്മ കൊച്ചിയിലേക്ക് വീടുമാറി അവനെ അവിടെ ഉള്ള സ്കൂളിൽ ചേർത്തു. 25 കൊല്ലം കഴിഞ്ഞു.. പണ്ടത്തെ ഹെഡ് ടീച്ചർ ഹൃദയത്തിന്‍റെ കംബൌണ്ട് വാളിനു ഓപ്പറേഷനായി കൊച്ചിയിലെത്തുന്നു. എല്ലാ ഡോക്ടര്മാരും പരിശോദിച്ചു.. അവർ പറഞ്ഞു ഒരേ ഒരു സ്പെഷ്യലിസ്ടുനു മാത്രമേ ഈ ഓപറേഷൻ ചെയ്യാൻ പറ്റൂ. അങ്ങനെ ഓപറേഷൻ കഴിഞ്ഞു. ടീച്ചറെ വെന്റിലേട്ടരിലെക് മാറ്റി. ടീച്ചർ മെല്ലെ കണ്ണ് തുറന്നു.. സുന്ദരാനായ യുവ ഡോക്ടർ മുന്നിൽ.. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറോട് നന്ദി പറയാൻ വേണ്ടി ടീച്ചർ ശ്രമിക്കുകയായിരുന്നു.. ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ ടീച്ചറുടെ നെറ്റിയിൽ തലോടുംബോഴേക്കും ടീച്ചറുടെ മുഖം വിളറി .. എന്തോ പറയാൻ ശ്രമിച്ചു കൈകൾ ഉയർത്തിയെങ്കിലും അത് താണു.. കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു... എന്ത് സംഭവിച്ചു എന്ന് അറിയാതെ ഞെട്ടിയ ഡോക്ടർ കണ്ടത് വെന്റിലെട്ടരിന്റെ പിൻ ഊരി വാക്വം ക്ലീനർ പ്ലഗ്ഗിൽ കുത്തി മുറി വൃത്തിയാക്കുന്ന നമ്മുടെ കാദറിനെയാണ്!!. അവനിപ്പോൾ അവിടെ ക്ലീനറാണ്. കാദർ ആയിരിക്കും ആ യുവ ഡോക്ടർ എന്ന് നിങ്ങൾ കരുതിയെങ്കിൽ അതിന്റെ കാരണം, ഇന്ത്യൻ സിനിമയും, സീരിയലും, മതപുസ്തകത്തിലെ കഥകളും കണ്ടു വളർന്നത് കൊണ്ടാണ്. കാദർ എന്നും കാദർ തന്നെ. ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2023 JokesMalayalam.com. All Rights Reserved |