|
|
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
അപ്പന്‍ മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
ആദ്യത്തെ കുമ്പസാരം
നീണ്ട നാല്പ്പതു വര്ഷങ്ങളുടെ പ്രശംസനീയ
സേവനത്തിനു ശേഷം വികാരിയച്ചന് വിരമിക്കുകയാണ്. വിരമിക്കല് ചടങ്ങ് ഉത്ഘാടനം ചെയ്യാന് സ്ഥലത്തെ എം.പി വരാമെന്നേറ്റു. പക്ഷെ സമയത്തിന് വരുക എന്നത് പല രാഷ്ട്രീക്കാര്ക്കും അറിയില്ലല്ലോ. അത് കൊണ്ട് എം.പി വരുന്നത് വരെ സദസിനോട് അല്പ്പം സംസാരിക്കാമെന്ന് വികാരിയച്ചന് തീരുമാനിച്ചു. വികാരിയച്ചന് തന്റെ പഴയ ഓര്മ്മകള് അയവിറക്കി.💭💭 അന്ന് ഞാന് ഈ പള്ളിയുടെ ചുമതലയേറ്റ് ആദ്യത്തെ കുമ്പസാരം കൈ കൊണ്ടത് ഇന്നും ഓര്ക്കുന്നു.💬💬 ഇത്രയും ഭീകരമായ ഒരു സ്ഥലത്താണോ ഞാന് വന്നിരുക്കുന്നത് എന്ന് വരെ ഞാന് സംശയിച്ചു.😳😰 ആദ്യ കുമ്പസാരക്കാരന് എന്നോട് പറഞ്ഞത് അത്രക്കും ഭീകരത നിറഞ്ഞ കാര്യങ്ങളായിരുന്നു. കുമ്പസാര രഹസ്യം പരസ്യപെടുത്താന്‍ പാടില്ല, എന്നാലും അയാള് പറഞ്ഞ കാര്യങ്ങള് ഞാന് ഒരിക്കലും മറക്കില്ല. അയാള് ഒരു മോഷ്ട്ടാവ് ആണെന്നും ഒരിക്കല് ഒരു കട കുത്തി തുറന്നു മോഷ്ട്ടിച്ചു വരുമ്പോള് പോലീസ്കാരന്റെ മുന്പില് പെട്ടെന്നും ആ പോലീസ്കാരനെ അയാള് കൊലപ്പെടുത്തിയെ ന്നും, പിന്നീട് കളവു നിര്ത്തി ഒരു സ്ഥാപനത്തില് ജോലിക്ക് കയറിയപ്പോള് ആ കമ്പനിയുടെ ബോസ്സിന്റെ ഭാര്യയെ വളച്ചെടുത്ത് അവരെയും കൊണ്ട് സ്ഥലം വിട്ടെന്നും കൂടാതെ മയക്കുമരുന്ന് ബിസിനസ് നടത്തിയെന്നും ഒരു അഞ്ചു വയസു കാരിയെ പീഡിപ്പിച്ചുവെന ്നും കൂടാതെ മറ്റനവധി കൊള്ളരുതായ്മകള് ചെയ്തെന്നും അയാള് പറഞ്ഞത് ഓര്ക്കുന്നു. 👥👤👥👤👥👤👥 പക്ഷെ, പിന്നീട് ഈ നാട്ടിലെ ജനങ്ങളുമായി കൂടുതലടുത്തപ്പോള് അത്രക്കും മോശക്കാര് അല്ല ഈ നാട്ടുകാര് എന്ന് മനസിലായി. വികാരിയച്ചന് തന്റെ പ്രസംഗം തുടരവേ എം.പി സ്ഥലത്തെത്തി. ഉത്ഘാടനത്തിനു ശേഷം വികാരിയച്ചനെ പുകഴ്ത്തി എം.പി പ്രസംഗം ആരംഭിച്ചു. സ്നേഹം നിറഞ്ഞ നാട്ടുകാരെ സഹോദരി സഹോദരന്മാരെ , വികാരിയച്ചനെ കുറിച്ച് പറയുകയാണെങ്കില് ഇത്രയും സ്നേഹം നിറഞ്ഞ ഒരു അച്ഛനെ നമുക്ക് ഇനി കിട്ടുമോ എന്ന് സംശയമാണ്. ഞാന് ഇന്നും അഭിമാനത്തോടെ ഓര്ക്കുകയാണ് അച്ഛന് ഈ പള്ളിയില് ചുമതലയേറ്റ് ആദ്യത്തെ കുമ്പസാരം കേട്ടത് മറ്റാരുടെതുമായിരിന്നില്ല അത് "എന്റേതായിരുന്നു".😎😎 ഗുണപാഠം: ഒരു ചടങ്ങിനു വരുമ്പോള് എപ്പോഴും നേരെത്തെ വരണം
നോക്കിയ മതിയോ കുട്ടാ
ഗള്‍ഫില്‍ നിന്നു മാമന്‍ : നിനക്ക് എന്താ വേണ്ടത് ?
പെങ്ങടെ മോന്‍: മൊബൈല്‍ മതി മാമാ... മാമന്‍ : നോക്കിയ മതിയോ കുട്ടാ.... ? പെങ്ങടെ മോന്‍: നോക്കിയാ പോരടാ തെണ്ടി മാമാ വാങ്ങണം... !
ചേരാത്ത കാര്യങ്ങൾ
ശശി ടിന്റുവിനോട്...
എടാ, ഈ പുത്തന് സൈക്കിള് നിനക്ക് എവിടെ നിന്നും കിട്ടി...? 👲 നീ ആരോടും പറയരുത്...? 👵 ഇല്ലെടാ,നീ പറയ് ... 👲 കഴിഞ്ഞ ദിവസം എന്റെ കാമുകി അവളുടെ ഈ സൈക്കിളില് എന്നെ കാട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി.... 👵 എന്നിട്ട്....? 👲 ആരും കാണാത്ത ഒരു സ്ഥലത്ത് എത്തിയപ്പോള് അവള് എന്നെ തറയിലേക്ക് തള്ളിയിട്ടിട്ട് അവളുടെ ഡ്രസ് എല്ലാം അഴിച്ചു താഴെയിട്ടു... 👵 എന്നിട്ട്....?? 😳 👲 എന്നിട്ട് അവള് രണ്ടു കയ്യും വിടര്ത്തി നിന്നോണ്ട് പറഞ്ഞു ''നിനക്ക് എന്തു വേണേല് എടുത്തോടാ ചക്കരേന്ന് ''.......😜 👵...ശൊ.....എന്നിട്ട് നീയെന്തു ചെയ്തെടാ പുന്നാരമോനേ.??.😜😜😜 👲 ഞാന് അപ്പൊത്തന്നെ അവളുടെ ഈ അടിപൊളി സൈക്കിള് എടുത്തോണ്ടിങ്ങ് പോന്നു.... ശശി 👵 അതു നന്നായെടാ... അല്ലെങ്കിലും അവളുടെ ഡ്രസ് ഒന്നും നിനക്ക് ചേരില്ലല്ലോ.... 😂😂😜😝🤣🙊🙊🤣🤣🤣
ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും
ഭാര്യ :
ഡാര്‍ലിംഗ് !! ഹിന്ദു ദൈവങ്ങളില്‍ ശിവനും പാര്‍വതിയും നില്‍കുമ്പോള്‍ ശിവ ഭഗവാന്‍റെ കയില്‍ തൃശൂലമുണ്ട്, വിഷ്ണു - ലക്ഷ്മിമാരില്‍ വിഷ്ണുവിന് സുദര്‍ശനമുണ്ട്. ശ്രീരാമനും സീതയും നില്‍കുമ്പോള്‍ അമ്പും വില്ലുംമുണ്ട്, പക്ഷെ ശ്രീകൃഷണനും രാധയും നില്‍കുമ്പോള്‍ ആയുധമില്ല പകരം ഒടകുഴല്‍ ആണ് ഭര്‍ത്താവ്: സിമ്പിള്‍! ആദ്യം പറഞ്ഞ മൂന്ന് പേരും ഭാര്യമാരുടെ കൂടെയും ശ്രീകൃഷണന്‍ കാമുകിയുടെ കൂടെയാണ്!! ഭാര്യമാരുടെ കൂടെ നില്‍കുമ്പോള്‍ ദൈവങ്ങള്‍ക്ക് പോലും ആയുധം വേണം!!!
ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.
ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.
അദേഹത്തിന് 10 ഭീമാകാരന്മാരായ നായ്ക്കൾ ഉണ്ടായിരുന്നു. തൻറെ മന്ത്രിമാര് എന്തെങ്കിലുംതെറ്റു ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ അവരെ ഈ നായ്ക്കളെ കൊണ്ട് കടിച്ചു കൊല്ലുകയായിരുന്നു അദേഹത്തിന്റെ രീതി. അങ്ങനെയിരിക്കെ ഒരു ദിവസം ഏതോ ഒരു സുപ്രധാന കാര്യം തീരുമാനിക്കുനതിൽ ഒരു മന്ത്രിക്കു തെറ്റു പറ്റി. അതിൽ കുപിതനായ രാജാവ് മന്ത്രിയെ നായ്ക്കൾക്ക് ഇട്ടുകൊടുക്കാൻ ഉത്തരവിട്ടു. ഇത് കേട്ട മന്ത്രി രാജാവിനോട് അപേക്ഷിച്ചു.. ``അല്ലയോ മഹാരാജൻ, ഞാൻ താങ്കളെ 10 വര്ഷമായി സേവിക്കുന്നതല്ലേ.. അടിയനു ഒരു 10 ദിവസം കൂടി ജീവിക്കാനുള്ള അനുവാദംതന്നാലും...! രാജാവ് അത് സമ്മതിച്ചു. മന്ത്രി നായ്ക്കളെ സംരക്ഷിക്കുന്ന കാവൽക്കാരന്റെ അടുത്തു ചെന്നു.. അടുത്ത പത്തു ദിവസത്തേക്ക് നായ്ക്കളുടെ കാവൽക്കാരൻ ആവാൻ ആഗ്രഹംഉണ്ടെന്നു അറിയിച്ചു... ഇത് കേട്ട് അമ്പരന്നു പോയ കാവൽക്കാരൻ മന്ത്രിയുടെ ആഗ്രഹം സാധിച്ചു. മന്ത്രി എല്ലാ ദിവസവും നായ്ക്കൾക്ക് നല്ല ഭക്ഷണവും വെള്ളവും കൊടുത്തു. അവയെ കുളിപ്പിക്കുകയുംഅവയുടെ കൂട് വൃത്തിയാക്കി സൂക്ഷിക്കുകയും ഒക്കെ ചെയ്തു... അങ്ങനെ പത്തു ദിവസം കഴിഞ്ഞു.. മന്ത്രിയുടെ ശിക്ഷ നടപ്പാക്കേണ്ട ദിവസം എത്തി. മന്ത്രിയെ നായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കാൻ രാജാവ് ഉത്തരവിട്ടു.. ഭടന്മാർ രാജാവിന്റെ ഉത്തരവ് അനുസരിച്ചു.. പക്ഷെ.. നായ്ക്കളുടെ കൂട്ടിൽ കണ്ട കാഴ്ച എല്ലാവരെയും അമ്പരപ്പിച്ചു... അതിക്രൂരന്മാരായ നായ്ക്കൾ മന്ത്രിയുടെ മുന്നിൽ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുന്നു,മന്ത്രിയുടെ കാൽ പാദങ്ങൾ അവ നക്കുന്നു... നായ്ക്കളുടെ പെരുമാറ്റംകണ്ടു ഒരു നിമിഷം സ്തബ്ധനായ രാജാവ് ദേഷ്യത്തോടെ അലറി ചോദിച്ചു... ഈ നായ്ക്കൾക്ക് എന്ത് പറ്റി..? ഇത് കേട്ട മന്ത്രി വിനീതനായി രാജാവിനോട് പറഞ്ഞു.. ``അല്ലയോ മഹാരാജൻ.. ഞാൻ താങ്കളെ കഴിഞ്ഞ പത്തു വര്ഷക്കാലം സേവിച്ചു... എന്നിട്ടും എന്നിൽ നിന്ന് ആദ്യമായി ഒരു തെറ്റു സംഭവിച്ചപ്പോൾ താങ്കൾ എനിക്ക്മരണ ശിക്ഷ വിധിച്ചു, എന്നാൽ കഴിഞ്ഞ 10 ദിവസം ഞാൻ ഈ നായ്ക്കളെ പരിച്ചരിച്ചപ്പോൾ അവ എന്നോട് അതിന്റെ നന്ദി കാണിക്കുന്നു.. സ്നേഹം കാണിക്കുന്നു...! രാജാവിനു തൻറെ തെറ്റു മനസിലായി... അദേഹം അപ്പോൾ തന്നെ ആ നായ്ക്കളെ മാറ്റി 10 ചെന്നായ്ക്കളെ കൊണ്ടുവന്നു.. 💪💪 എന്നിട്ട് മന്ത്രിയെ അവയ്ക്ക് മുന്നിലിട്ടുകൊടുത്തു...! പ്ലിംഗ്...!😁😁😁DD ഗുണപാഠം: 🏃🏃🏃🏃 കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.. 😀😀😀😝😝
കേരള മന്ത്രി ഒബാമയുടെ വീട്ടില
കേരള മന്ത്രി ഒബാമയുടെ വീട്ടില്‍ 🏠
മന്ത്രി : എങ്ങനെ ഇത്രയും വലിയ വീട് ഉണ്ടാക്കി ? ഒബാമ : അങ്ങ് ദൂരെ ഒരു പാലം കണ്ടോ ?മന്ത്രി : ആ കണ്ടു ഒബാമ : ആ പാലം പണിഞ്ഞപ്പോള്‍ കിട്ടിയ കമ്മീഷന്‍ വച്ച് ഉണ്ടാക്കിയത.. ഒബാമ മന്ത്രിയുടെ വീട്ടിൽ 🏘️ ഒബാമ : എന്റെ വീട്ടിനെക്കളും വലിയ വീടാണല്ലോ ? എങ്ങനെ ഉണ്ടാക്കി ? മന്ത്രി : ദൂരെ ഒരു പാലം കണ്ടോ ? ഒബാമ : എവിടെ ? കാണുന്നില്ല..😮😮😥 മന്ത്രി : ആ, അവിടെ ഒരു പാലം കെട്ടാന്‍ തന്ന കാശ് വച്ചാ ഈ വീട് ഉണ്ടാക്കിയത്.!!! 😛😛😎😎
രണ്ട് ദുരന്തങ്ങൾ കണ്ടുമുട്ടിയപ്പോൾ
😜രണ്ട് ദുരന്തങ്ങൾ കണ്ടുമുട്ടിയപ്പോൾ😜
മുബി👉 ടീ ചാച്ചൂ നിന്നെ ഇന്ന് ഫോണിൽ വിളിച്ചിട്ട് ഓഫ് ആണല്ലോ ന്താ കാര്യം റൂബി👉 കൈയ്യിൽ 10 ന്റെ പൈസ ഇല്ലടീ😐 ചാർജ് ചെയ്യാൻ ...അങ്ങനെ ഓഫ് ആയി പോയി ടീ... ... മുബി👉 അതിനു ചാർജ് ചെയ്യാൻ പൈസ എന്തിനാ😕 ഫോൺ കറണ്ടിൽ കുത്തിയ പോരെ ... റൂബി👉 😃 ങേ അപ്പോ അങ്ങനെ ചാർജ് ആക്കിയാൽ എനിക്ക് കാൾ വിളിക്കാൻ പറ്റോ ... മുബി👉 😠 ടീ ഊളെ കാൾ വിളിക്കണം എങ്കിൽ പൈസ ചാർജു ചെയ്യണം ... റൂബി👉 😠 അതല്ലേടീ മാക്രീ നിന്നോട് പറഞ്ഞെ ചാർജ് ചെയ്യാൻ പൈസ ഇല്ലാത്തോണ്ടു ചാർജ് ആക്കിയില്ല എന്ന് ... മുബി👉 😲 ടീ പൊട്ടീമൊബൈൽ ഓൺ അവാൻ കറണ്ടിൽ ചാർജാക്കണം മൊബൈലിൽ കാൾ ചെയ്യാൻ പൈസ ചാർജ് ചെയ്യണം 😠 ന്നാ പറഞ്ഞെ ...... റൂബി👉 😒 അല്ല ഇനി ഇപ്പൊ പൈസ ഇല്ലാതെ ചാർജ് ആക്കി വെച്ചിട്ട് എന്തിനാ .... മുബി👉 😕 നിന്റെ മൊബൈൽ എവിടെയാ റൂബി👉 വീട്ടിൽ മുബി👉 ആ അവിടെ ഇരുന്നോട്ടു പുല്ല് 😕😕 😂😂😂😂😂😂😂😂😂 🏃🏃🏃🏃🏃🏃🏃🏃🏃
എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്
സ്കൂളിൽ പഠിക്കണ കാലത്ത് എനിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നി..
എന്നും ഞങ്ങൾ തമ്മിൽ കാണുമായിരുന്നു..... ഒരു ദിവസം 2ഉം കല്‍പിച്ച് ഞാൻ അത് അവളോട് തുറന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു ഞാൻ തന്നെ കുറിച്ച് ഇങ്ങനെയല്ല കരുതിയത്... മേലിൽ ഇതാവർത്തിച്ചാൽ ഞാൻ ചേട്ടൻ മാരോടുംഅപ്പനോടും പറയും.. അതിനുശേഷം ഞാൻ അവളുടെ നിഴലിനെ പോലും നോക്കിയില്ല... . . . ഒരു ദിവസം അവളെന്നെ വഴിയിൽ വച്ചു കണ്ടു.എന്‍െറ ടെക്സ്റ്റ് ബുക്ക് ഒന്നു തരുമൊ എന്നു ചോദിച്ചു .? ഞാൻ കൊടുത്തു 😐😐😐 2 ദിവസത്തിനു ശേഷം അത് തിരികെതന്നു .. അതിൽ അവളെഴുതി: "എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് .. അന്ന് അങ്ങനെ പറയേണ്ടിവന്നതിൽ മാപ്പ്., ഇനി എന്നോട് മിണ്ടാതിരിക്കരുത്.. " പക്ഷെ..ഞാൻ അവളോട് മിണ്ടിയില്ല.. കാരണം ഇന്നലെ ഞാനും വൈഫും കൂടി പഴയ ടെക്സ്റ്റ് ബുക്സ് എല്ലാം തൂക്കി കൊടുക്കാൻ നേരത്താണ്.. അവൾ അന്നെഴുതിയത് കണ്ടത് പഠിക്കണകാലത്ത് ടെക്സ്റ്റ് ബുക്ക് തുറന്നുനോക്കിയിരുന്നെങ്കിൽ..!!! അതുകൊണ്ട് ഞാൻ എന്റെ മക്കളോട് എപ്പോഴും പറയും ടെക്സ്റ്റ് ബുക്ക് വല്ലപ്പോളും ഒന്നു തുറന്നു നോക്കണം..!! 😜😜😜😜😜😜😃😃😃
ന്യൂ ജനറേഷൻ...
ന്യൂ ജനറേഷൻ...
സ്കൂളിൻറെ പിറകിലുള്ള ചെറിയ കുറ്റിക്കാട് കടന്നുവേണം ശാരദ ടീച്ചർക്ക് വീട്ടിൽ പോകാൻ .. വൈകീട്ട് വീട്ടിൽ പോകവേ അരികെയുള്ള കുറ്റിക്കാട്ടിൽ നിന്ന് പുക ഉയരുന്നത് ടീച്ചറുടെ ശ്രദ്ധയിൽ പെട്ടു . സംഭവമെന്തെന്നറിയാൻ ടീച്ചർ പോയി നോക്കിയപ്പോൾ ശരിക്കും ഞെട്ടി, 4-ആം ക്ലാസ്സിലെ ഒരു പയ്യൻ എല്ലാം മറന്ന് പുകച്ചു വിടുകയാണ് !! ടീച്ചർ ചെറുക്കനെ കൈകാര്യം ചെയ്യാതെ ഉപദേശത്തിലൂടെ മനസ്സുമാറ്റാൻ ശ്രമിച്ചു: "മോനെ പുകവലിക്കരുത് !! അത് ഭാവിയിൽ നിനക്ക് നിരവധി രോഗങ്ങൾ സമ്മാനിക്കും ..അതിൽ നിക്കോട്ടിൻ എന്ന മാരക വിഷാംശ മുണ്ട് ......" ഉപദേശങ്ങൾ പൂർത്തീകരിക്കുന്നതിന് മുമ്പേ പയ്യൻ വലിച്ച പുക വായുവിലേക്ക് ഉയർത്തി പറഞ്ഞു: "ഉപദേശം പിന്നെയാക്കാം .. ഇപ്പൊ ടീച്ചറ് പോ, ഞമ്മളെ രണ്ടാളെയും മാത്രമായി ആരെങ്കിലും ഇവിടെ കണ്ടാൽ പിന്നെ അതും ഇതും പറഞ്ഞുണ്ടാക്കും" ടീച്ചർ പ്ലിംഗി പ്ലിംഗി ജീവനും കൊണ്ട് ഓടി ..
നിങ്ങൾക്ക് സ്കൂളിൽ പോകാൻ കൊതിയാകുന്നുണ്ടോ ?
നിങ്ങൾക്ക് സ്കൂളിൽ പോകാൻ കൊതിയാകുന്നുണ്ടോ ?
എന്നാൽ അത് നൊസ്റ്റാൾജിയ ഒന്നും അല്ല ... പണിയെടുക്കാനുള്ള മടിയാണ്..... കട്ട മടി... അന്നും മടി ഇന്നും .....✏ 😂😂😜😝🤣🙊🙊🤣🤣🤣
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |