|
|
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
ബംഗാളി...
ബംഗാളി..
കഴിഞ്ഞ ദിവസം എറണാകുളത്ത് സ്കൈലൈൻ അപ്പാർട്ട്മെന്റിൽ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് പോയിരുന്നു. ഇടയ്ക്ക് ഒരു ചെറിയ ഷോപ്പിംഗിനു വേണ്ടി ഇറങ്ങിയപ്പോഴാണ് ഒരു ബംഗാളി സുഹൃത്തിന്റെ കാർ കഴുകുന്നത് കണ്ടത്. കാർ കഴുകലിൽ ആളൊരു കലാകാരൻ തന്നെയാണെന്ന് മനസ്സിലായി. ഒരൊറ്റ തുള്ളി വെള്ളം പോലും താഴെ പോവാതെ, വെള്ളം കാറിൽ സ്പ്രേ ചെയ്ത് കൊണ്ട് ഒരു പ്രത്യേകഭംഗിയിൽ ക്ലീൻ ചെയ്യുന്നു. ഞങ്ങൾ കാറിൽ കയറിയപ്പോൾ സുഹൃത്ത് ആ ബംഗാളിയെ നോക്കി ഞെട്ടിക്കുന്ന ഒരു സത്യം പറഞ്ഞു തന്നു. ആ അപ്പാർട്ട്മെന്റിൽ ഏകദേശം മുന്നോറോളം കാറുണ്ട്. അത്രയും കാർ കഴുകുന്ന പണിയാണ് അവന് ( എന്ന് വച്ചാൽ എല്ലാ കാറും എല്ലാ ദിവസവും കഴുകുമെന്നല്ല്ല) ഓരൊ കാറുകാരനും അവനു ഒരുമാസം നൽകുന്ന സാലറി മുന്നൂറു രൂപ. അപ്പൊ എത്രയായി എന്നൊന്ന് കണക്ക് കൂട്ടി നോക്കിക്കെ ഞാൻ കൂട്ടിനോക്കി. തൊണ്ണൂറായിരം രൂപ..!! ഒരു മാസത്തെ അവന്റെ വരുമാനം. ! അൽഭുതത്തോടെ വാ പൊളിച്ച് നിൽക്കുന്ന എന്നോടായി സുഹൃത്ത് വീണ്ടും പറഞ്ഞു. തീർന്നില്ല, ഇതവൻ ഈ ജോലിയിൽ നിന്ന് മാത്രമായി ഉണ്ടാക്കുന്ന പണമാണ്. അവൻ ഇവിടെ വേറെയും അല്ലറചില്ലറ ജോലികൾ ചെയ്യുന്നുണ്ട്. അങ്ങനെ എല്ലാം കൂടി ഏതാണ്ട് ഒരു മാസം ഒന്നരലക്ഷം രൂപയെങ്കിലും അവൻ ഉണ്ടാക്കുന്നുണ്ട്. അവൻ കഴുകുന്ന കാറിന്റെ മുതലാളിമാരിൽ ചിലരെങ്കിലും അവന്റെയത്ര വരുമാനം ഇല്ലാത്തവരുണ്ട്. 😂 അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. എന്റെ മനസ്സിലേക്ക് അന്യനാട്ടിൽ പോയി രാപ്പകലില്ലാതെ പണിയെടുത്തിട്ടും നാൽപ്പതിനായിരമോ മുപ്പതിനായിരമോ പോലും മാസവരുമാനം ഉണ്ടാക്കാൻ കഴിയാത്ത ഗൾഫുകാരുടെ ദയനീയചിത്രം തെളിഞ്ഞു വന്നു. ആ ബംഗാളിയെ നോക്കി ഞാൻ അറിയാതെ വിളിച്ചു പോയി.. മൊതലാളീ....😨
ഇപ്പോഴത്തെ കാലത്ത് ആരോടും ഒന്നും ചോദിക്കാൻ പറ്റില്ല
ഇപ്പോഴത്തെ കാലത്ത് ആരോടും ഒന്നും ചോദിക്കാൻ പറ്റില്ല* 😅😬😓😫🙆
ഇന്ന് കാലത്ത് ഞാൻ ഒരു ചെറുക്കനോട് ചോദിച്ചു :ടാ നീ സ്കൂളിൽ പോവാണോ ന്ന്...😊☺😄 അവൻ വളരെ വിനയത്തോടെ : തന്റെ തന്ത തന്നെ യൂണിഫോമും അണിയിച്ച് ഹണിമൂണിനാണോ അയക്കുന്നെന്ന്..😜😠😬 😩😱😲😰😳😵😨 പകച്ചു പോയി എന്റെ ബാല്യം
ഒരു ചെറിയ PTA മീറ്റിംഗ്
ഒരു ചെറിയ പി ടി എ മീറ്റിംഗ്
ടിന്റുമോൻ: അച്ഛാ, നാളെ എന്റെ സ്കൂളിൽ ഒരു ചെറിയ പി ടി എ മീറ്റിംഗ് കൂടി ഉണ്ട് .. അച്ഛൻ: ടിന്റു, ഒരു ചെറിയ PTA മീറ്റിംഗ് എന്നെന്താ പറയുന്നെ ??? ടിന്റുമോൻ: അത് .... . അച്ഛനും ഞാനും പ്രിൻസിപ്പലും മാത്രേ ഉള്ളൂ... അതാ!!!
മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ
😬 മംഗലാപുരത്ത് ഒരു ഓട്ടോ ഡ്രൈവർ വണ്ടിയിലെ പെട്രോൾ തീർന്ന് വണ്ടി പാലത്തിൽ തന്നെ നിർത്തിയിട്ടു പെട്രോൾ വാങ്ങാൻ നടന്നു🚶🏻🚶🏻 പോയി.
ആള് പെട്രോളൊക്കെ വാങ്ങി തിരിച്ചുവന്നപ്പോൾ ദേ ഭയങ്കര ആൾകൂട്ടം. 🤷🏻♂🤷🏻♂ പുഴയിൽ തിരച്ചിലും നടക്കുന്നു. 🙄 എന്താ കാര്യം എന്ന് തിരക്കിയപ്പോൾ കിട്ടിയ മറുപടി കേട്ട് ആളുടെ കിളിപോയി. 😇😇😇😇 "ഈ ഓട്ടോ നിർത്തിയിട്ടിട്ട് ആരോ പുഴയിൽ ചാടി " അയാൾക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ് 😂😂😂
Wrong Number :ഹലോ ഇതാരാ ?
Wrong Number :ഹലോ ഇതാരാ ?
ഞാൻ :താങ്കൾ പറയൂ ആരാണെന്നു Wrong Number: ഇത് ഞാനാ ഞാൻ : എന്തൊരത്ഭുതം ഇപ്പുറത്തും ഞാനാ 😱😱😱😂😂😂😂😱😱😱
അങ്കിൾ ഓടിയോ...
ഒരു ദിവസം രാവിലെ
കുഞ്ചു :- അങ്കിൾ ഓടിയോ അങ്കിൾ :- ഈ പ്രായത്തിൽ ഞാൻ എന്തിന് ഓടണം.. മോൻ ഓടിക്കോ കുഞ്ചു :- അതല്ല അങ്കിൾ. ഇതാണ് ഞാൻ അന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പ് ഹഹഹഹ
അമേരിക്കയിൽ വരുന്ന കൊടുങ്കാറ്റിന് ഗുമ്മുള്ള പേരുകൾ
അമേരിക്കയിൽ വരുന്ന ചുഴലികൊടുങ്കാറ്റിന് *കത്രീന*, *സൂസൻ*, *മോണിക്കാ* അങ്ങനെ ഗുമ്മുള്ള പേരുകൾ.
നമുക്ക് ഇരുന്നിരുന്നു ഒന്നു കിട്ടിയ കാറ്റിന് ഒരു ഓഞ്ഞ പേരും *ഓഖി* 😢😢😢 പിന്നെ ആർക്ക് വേണമിത് 🙂🙂
എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്
സ്കൂളിൽ പഠിക്കണ കാലത്ത് എനിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നി..
എന്നും ഞങ്ങൾ തമ്മിൽ കാണുമായിരുന്നു..... ഒരു ദിവസം 2ഉം കല്‍പിച്ച് ഞാൻ അത് അവളോട് തുറന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു ഞാൻ തന്നെ കുറിച്ച് ഇങ്ങനെയല്ല കരുതിയത്... മേലിൽ ഇതാവർത്തിച്ചാൽ ഞാൻ ചേട്ടൻ മാരോടുംഅപ്പനോടും പറയും.. അതിനുശേഷം ഞാൻ അവളുടെ നിഴലിനെ പോലും നോക്കിയില്ല... . . . ഒരു ദിവസം അവളെന്നെ വഴിയിൽ വച്ചു കണ്ടു.എന്‍െറ ടെക്സ്റ്റ് ബുക്ക് ഒന്നു തരുമൊ എന്നു ചോദിച്ചു .? ഞാൻ കൊടുത്തു 😐😐😐 2 ദിവസത്തിനു ശേഷം അത് തിരികെതന്നു .. അതിൽ അവളെഴുതി: "എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് .. അന്ന് അങ്ങനെ പറയേണ്ടിവന്നതിൽ മാപ്പ്., ഇനി എന്നോട് മിണ്ടാതിരിക്കരുത്.. " പക്ഷെ..ഞാൻ അവളോട് മിണ്ടിയില്ല.. കാരണം ഇന്നലെ ഞാനും വൈഫും കൂടി പഴയ ടെക്സ്റ്റ് ബുക്സ് എല്ലാം തൂക്കി കൊടുക്കാൻ നേരത്താണ്.. അവൾ അന്നെഴുതിയത് കണ്ടത് പഠിക്കണകാലത്ത് ടെക്സ്റ്റ് ബുക്ക് തുറന്നുനോക്കിയിരുന്നെങ്കിൽ..!!! അതുകൊണ്ട് ഞാൻ എന്റെ മക്കളോട് എപ്പോഴും പറയും ടെക്സ്റ്റ് ബുക്ക് വല്ലപ്പോളും ഒന്നു തുറന്നു നോക്കണം..!! 😜😜😜😜😜😜😃😃😃
നമ്മുക്ക് ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം.
നമ്മുക്ക് ബാങ്കിനടുത്ത് ചെന്നു രാപ്പാർക്കാം....
അതികാലത്തെഴുന്നേറ്റ് എടിഎമ്മിൽ പോയി പണം ഉണ്ടോ എന്നും അഞ്ഞൂറിന്റെ നോട്ടുകള്‍ നിറക്കുകയും ചെയ്തോയെന്നും നോക്കാം.... അവിടെ വച്ച് ഞാന്‍ നിനക്കെന്റെ ആറായിരത്തിന്റെ ചെക്ക് തരും... 😀😁😂 😂😂😜😝🤣🙊🙊🤣🤣🤣
ആടൊരു ഭീകരജീവിയാണ്
രണ്ടാം ക്ലാസിൽ പഠിക്കുന്ന പെങ്ങൾടെ മോൻ്റെ മലയാളം ആൻസർ പേപ്പർ കണ്ടു ഞാൻ ഞെട്ടി
1: ആടിനെപ്പറ്റി രണ്ടു വാക്ക് എഴുതുക? ആടൊരു ഭീകരജീവിയാണ് ആടിനെ കൊണ്ടു പോയത് ഷാജി പാപ്പനാണ് മുത്താണീ പാപ്പൻ സ്വത്താണി പാപ്പൻ പര പര പാപ്പാ... പരപര പാപ്പാ.. 😂😂😂😂😂😂😂😂😂😂😂 ഓൻ്റെ പേപ്പർ നോക്കിയ ടീച്ചർ രണ്ട് പിരീട് കഴിഞ്ഞാ ചിരി നിർത്തിയത് 😝😝😝😝😝😝😝😝😝
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |