|
|
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്‍റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന്‍ പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന്‍ പട്ടിയേയും വിറ്റു. അതും പോയി.
ഗോവർദ്ധന് ബോധം വന്നു
സീൻ 2:
സർ ഗോവർധനെ കൊണ്ടുവന്നിട്ടുണ്ട് സർ വരൂ കോട്ടിട്ടോണം മുടിഞ്ഞ തണുപ്പാണ് after 2 hrs: സർ ഗോവർദ്ധന് ബോധം വന്നു ആ മൂലയ്ക്ക് നിക്കാതെ നടുവിലേക്ക് വരൂ Qureshi: പോടാ പുല്ലേ ഒരേ നിപ്പ് നിന്ന് കാൽ മരവിച്ചു അപ്പോളാണ്.. നി വേണമെങ്കിൽ എടുത്തിട്ട് പോടേ #empuraan #Lucifer2 😂😂😜😝🤣🙊🙊🤣🤣🤣
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്‍റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്‍റെ **************** എന്‍റെ പേര് "K. indiramma" എന്ന് ആണ്
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜
രാത്രി ഭയങ്കര കണ്ഫ്യൂഷന്
ടിന്റു : രാത്രി ഭയങ്കര കണ്ഫ്യൂഷന് . പഠിക്കണോ അതോ ഉറങ്ങണോ ? അവസാനം ടോസ് ഇട്ടു
ഫ്രെണ്ട് : എന്നിട്ട്? ടിന്റു : 9 തവണ ടോസ് ഇട്ടിട്ടാ ഉറങ്ങാന് പറ്റിയത് !!! 😂😂😜😝🤣🙊🙊🤣🤣🤣
കോഴീ... നീയും ഗൾഫിലായിരുന്നോ?
😀😀ഗൾഫീന്ന് മിനിഞ്ഞാന്ന് വന്നതേയുള്ളൂ.
അടുക്കളയിലും, തുണിയലക്കുന്നിടത്തുമൊക്കെ അവളെ തോണ്ടിയും, നുള്ളിയും നടന്നു. ഇന്നലെ സന്ധ്യക്ക് വീട്ടിലെ പിടക്കോഴിയെ പൂവൻ വീടിനകത്തുടെ ഓടിക്കുമ്പൊ അമ്മ ചോദിക്കുവാ. " എന്റെ കോഴീ നീയും ഗൾഫിലായിരുന്നോന്ന്. !! ഞാനങ്ങ് വല്ലാണ്ടായിപ്പോയി... 😛😝😜😄😆😂
ന്യൂ ജനറേഷൻ പഴഞ്ചൊല്ലുകൾ : BANANA TALK PROVERBS
ന്യൂ ജനറേഷൻ പഴഞ്ചൊല്ലുകൾ : BANANA TALK
1, കിട്ടാത്ത WiFi പുളിക്കും 2, Wall ഉം ചാരി നിന്നവൻ Post ഉം കൊണ്ട് പോയി 3, കിക്കിലുക്കം കിലുകിലുക്കം Whatsapp ൽ ചത്തിരിക്കും 4, ഒരു വട്ടം Block കിട്ടിയ Freaken പിന്നീട് Request കണ്ടാലും പേടിക്കും 5, ആരാന്റ്റെ Post നു Like കുറഞ്ഞാൽ കാണാൻ നല്ല ശേലാ....! 6, കാമുകിയോട് തോറ്റാൽ Facebooki ൻറ്റ നെഞ്ജത്ത് 7, Facebook ദുഖഃമാണുണ്ണീ Whatsapp അല്ലോ സുഖപ്രദം 8, ഓടുന്ന Post നു ഒരു Comment മുമ്പേ.... 9, Mobile ചെന്ന് Whatsapp ൽ വീണാലും Whatsapp വന്നു Mobile ൽ വീണാലും കേട് പാവം Freak നു 10, അല്പ്പനു Like 1000 തികഞ്ഞാൽ അർദ്ധ രാത്രിയിലും Screen Shot എടുക്കും
മൂന്ന് പേരില് ഒരാള്‍
കുള്ളാപ്പി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില്‍ എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്ഡര് നല്കി.
വെയിറ്റര്‍: 3 ഗ്ലാസ്സോ? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളു? കുള്ളാപ്പി: താന് പറയുന്നത് കേട്ടാല് മതി വെയിറ്റര്‍ ഒന്നും മിണ്ടാതെ ബിയര് 3ഗ്ലാസുകളില് ആക്കി കൊണ്ടേ വച്ചു. കുള്ളാപ്പി ഓരോ ഗ്ലാസില് നിന്നും ഒരു സിപ് എടുക്കും- പിന്നെ അടുത്തതില് നിന്ന്- അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു. പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില് ഒരാള്‍ കുള്ളാപ്പിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം തിരക്കി. കുള്ളാപ്പി: ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര് കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര് കുവൈറ്റിലും അശോകന് അമേരിക്കക്കും പോയി. പോകുന്നതിനു മുന്പ് ഞങ്ങള്‍ എടുത്ത തീരുമാനം ആണ് ഇത്- ഇനി ഞങ്ങള്‍ ഓരോരുത്തരും ബിയര് കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്. എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി. എത്ര നല്ല സുഹൃദ്ബന്ധം! അങ്ങനെ ഈ പരിപാടി തുടര്ന്ന് കൊണ്ടിരുന്നു.. ഇടയ്ക്ക് 2-3 ദിവസം കുള്ളാപ്പിയെ കണ്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം കുള്ളാപ്പി വീണ്ടും വന്നു. ബാറിലെ ചെയറില് ഇരുന്നിട്ട് പറഞ്ഞു "2 ഗ്ലാസ് ബിയര്!!!" ബാര്‍ മുഴുവന് ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ച്വാദിച്ചു; ആരായിരിക്കും? അശോകനോ ഷമീറോ? ഒരാള്‍ മടിച്ചു മടിച്ചു കുള്ളാപ്പിയുടെ അടുത്ത് വന്നു ചോദിച്ചു; "ഞങ്ങള്ക്കെല്ലാം വിഷമം ഉണ്ട്. എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് മരിച്ചത്? അശോകനോ അതോ ഷമീറോ? ?" കുള്ളാപ്പി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു; "നിങ്ങള് വിഷമിക്കേണ്ട. അവര്ക്ക് രണ്ടു പേര്ക്കും ഒന്നും പറ്റിയിട്ടില്ല. പക്ഷേ............... ............ ഞാന് കുടി നിര്‍ത്തി..!!! 😂😂😜😝🤣🙊🙊🤣🤣🤣
അമ്മയുടെ വരയ്ക്കൽ...
അമ്മ: ടാ അനങ്ങാതിരിക്കാമെങ്കിൽ ഞാൻ നിന്നെ വരച്ചു കാണിക്കാം...
ഞാൻ: ഓക്കേ... ഞാൻ റെഡി... "മൂന്നാല് വര വരച്ചു അമ്മ എന്നെ കാണിച്ചു" ഞാൻ: ഇതെന്തുവാ ?? അമ്മ: ഞാൻ നിന്നെ വരച്ചു കാണിച്ചതാ... നീ കണ്ടില്ലേ ഞാൻ വരക്കുന്നത്...? ഞാൻ: ങാ...
സ്വന്തമായി വീടുള്ള ആമ്പൽ
സ്വന്തമായി വീടുള്ള ആമ്പൽ
. . . . . . . . . . . . . അലക്സാണ്ടർ ഗ്രഹാമ്പൽ #എഴുത്തുചളി #നടേശകൊല്ലണ്ട #ഹ_ഹ_ഹ ,😁😂😆🤣😃😃
മൂന്നു ഗ്ലാസ്സ് ബിയര്
ശശി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില്‍ എത്തി മൂന്നു ഗ്ലാസ്സ് ബിയറിനു ഓര്ഡര് നല്കി...🍺🍺🍻
വെയിറ്റര്‍ : 3 ഗ്ലാസ്സോ..? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളൂ...!!! ശശി: എടോ ഞാന് പറയുന്നത് താന് കേട്ടാല് മതി ..😡😡😡 വെയിറ്റര്‍ ഒന്നും മിണ്ടാതെ ബിയര് 3 ഗ്ലാസുകളില് ആക്കി കൊണ്ടു വച്ചു. ശശി ഓരോ ഗ്ലാസില് നിന്നും ഒരു സിപ് എടുക്കും..പിന്നെ അടുത്തതില് നിന്ന്... അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത് ശ്രദ്ധിച്ചു. പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില് ഒരാള്‍ ശശിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്െറ കാരണം തിരക്കി... ശശി : ഞാനും അശോകനും ഷമീറും എന്നും ഒന്നിച്ചാണ് ബിയര് കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ ഷമീര് കുവൈറ്റിലും അശോകന് അമേരിക്കയിലും പോയി. പോകുന്നതിനു മുമ്പ് ഞങ്ങള്‍ എടുത്ത തീരുമാനം ആണ് ഇത്.. ഇനി ഞങ്ങള്‍ ഓരോരുത്തരും ബിയര് കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്. ...എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി...!! എത്ര നല്ല സുഹൃദ്ബന്ധം!!!! അങ്ങനെ ഈ പരിപാടി തുടര്ന്ന്കൊണ്ടേയിരുന്നു. ഇടയ്ക്ക് 2-3 ദിവസം ശശിയെ കണ്ടില്ല... അങ്ങനെ ഇരിക്കെ ഒരു ദിവസം ശശി വീണ്ടും വന്നു. ബാറിലെ ചെയറില് ഇരുന്നിട്ട് പറഞ്ഞു 2ഗ്ലാസ് ബിയര്... ബാറിലിരുന്നവര് മുഴുവന് പേരും ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ചോദിച്ചു.. ആരായിരിക്കും? അശോകനോ ഷമീറോ? ഒരാള്‍ മടിച്ചു മടിച്ചു ശശിയുടെ അടുത്ത് വന്നു ചോദിച്ചു...ഞങ്ങള്ക്കെല്ലാം വിഷമം ഉണ്ട്. എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് മരിച്ചത്..? അശോകനോ...? ഷമീറോ...? ശശി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു.. നിങ്ങള് വിഷമിക്കേണ്ട. അവര്ക്ക് രണ്ടു പേര്ക്കും ഒന്നും പറ്റിയിട്ടില്ല. പക്ഷേ... . . . . . . ...... ............ ഞാന് കുടി നിര്‍ത്തി..!!! 😂😂😜😝🤣🙊🙊🤣🤣🤣
ആദ്യമായി ലിഫ്റ്റിൽ
ആദ്യമായി ലിഫ്റ്റിൽ കയറിയപ്പോൾ പുറത്ത് ചെരിപ്പഴിച്ച് വച്ച് കയറി, തിരിച്ചിറങ്ങിയപ്പോൾ ചെരുപ്പ് കാണാതെ ബഹളം വച്ച ഒരു സുഹൃത്ത് എനിയ്ക്കുണ്ടായിരുന്നു.. കക്ഷിയിപ്പോള്‍ ഈ ഗ്രൂപ്പിലെ അവസാനത്തെ ആളായി വിലസുന്നു.... ഗ്രൂപ്പിൽ നോക്കിയാൽ കാണാം
ടിന്റുമോന്‍ ആരാകാനാ ആഗ്രഹം ?
ടീച്ചര്- ടിന്റുമോന്‍ ആരാകാനാ ആഗ്രഹം ?
ടിന്റുമോന്‍- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം ടീച്ചര്- ഓ ! ടിന്റുമോന്റെ അച്ഛന്‍ പൈലറ്റാണോ ? ടിന്റുമോന്‍- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം 😂😂😜😝🤣🙊🙊🤣🤣🤣
ഒരു IT ഫാമിലി
പല്ല് തേക്കാൻ കേറിയ IT ക്ക് പഠിക്കുന്ന മകൻ : അമ്മേ ഇവിടിരുന്ന കണ്ട്രോൾ V എന്തിയേ ??
IT ഉദ്യോഗസ്ഥയായ അമ്മ : നീ കണ്ട്രോൾ A ചെയ്ത് കണ്ട്രോൾ F അടിച്ചേ.. അവിടെ തന്നെ കാണും മകൻ : ഇവിടെങ്ങുമില്ല.. ജനലിൽ കൂടെ ആരാണ്ടും കണ്ട്രോൾ X അടിച്ചോണ്ട് പോയീന്നാ തോന്നുന്നേ അമ്മ : എന്നാ പോട്ടെ... പറഞ്ഞിട്ടെന്താ കണ്ട്രോൾ Z ചെയ്യാൻ പറ്റൂലല്ലോ.. നമുക്കതു കണ്ട്രോൾ H ചെയ്യാം... #എഴുത്തുചളി #അറിയാവുന്നIT
|
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2026 JokesMalayalam.com. All Rights Reserved |