|
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ
കുടിയന്മാർക്കായി കൊറോണകാലത്ത് 13 കല്പനകൾ..
1. ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക. 2. ബാറിൽ പോകുന്നവർ വീട്ടിൽ നിന്ന് ഗ്ലാസ് കൊണ്ട് പോകുക. 3. കൂട്ട് കൂടി മദ്യം കഴിക്കുന്നവർ “ലൗ സിപ്” ഒഴുവാക്കുക. 4. ടച്ചിങ്സ് വാങ്ങുമോൾ വെവ്വേറെ വാങ്ങുക. 5. ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക. 6. വാൾ വെക്കാൻ തോന്നുന്നവർ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക. 7. വെള്ളമടിച്ചു കഴിഞ്ഞാൽ മുറുക്കുന്നവർ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക. 8. വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക. 9. മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോർവേഡ് ചെയ്യുക. 10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാർ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കുക. 11. അടിച്ചു പാമ്പായാലും , ഓടയിൽ കിടക്കാതെ എത്ര ശ്രമകരമായാലും വീട്ടിൽ കേറുക 🐍 12. എത്ര പാമ്പായി ഇഴയേണ്ടി വന്നാലും , മറ്റൊരാളുടെ സപ്പോർട്ട് ഇല്ലാതെ ഇഴഞ്ഞെങ്കിലും വീട്ടിൽ കേറുക 🐍 🤸🏻♀🐍 13. സ്നേഹം കൂടിയാലും ചുംബനങ്ങൾ ഒഴിവാക്കുക 💋കണ്ട്രോൾ കണ്ട്രോൾ 🥰🥰 😂😂😜😝🤣🙊🙊🤣🤣🤣
പണ്ടൊക്കെ patriotism ആയിരുന്നു
പണ്ടൊക്കെ patriotism ആയിരുന്നു 😘😘😘👍👍.... പക്ഷെ ഇപ്പോൾ പാർട്ടിയോടുള്ള ഇഷ്ടം മുത്താണ് പലതും ചെയ്യുന്നത് .... അങ്ങനാണ് PARTI OT ISHTAM 😜😜😜😜
കിണ്ടിരമ
നേഴ്സ് : അടുത്ത പേഷ്യന്റ് "കിണ്ടിരമ "
സ്ത്രി : കിണ്ടിരമ നിന്റെ **************** എന്റെ പേര് "K. indiramma" എന്ന് ആണ് ![]()
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി വന്നു എന്നോട് ചേട്ടൻ സിംഗിൾ ആണൊന്ന് ചോദിച്ചു.
ഞാൻ ഇത്തിരി നാണത്തോടെ യെസ് എന്നു പറഞ്ഞു. . . ഉടൻ ആ പിശാച് മുമ്പിലിരുന്ന ഒരു ചെയർ അങ്ങെടുതോണ്ടു പോയി
ഈ ഒരൊറ്റ പണ്ടാരത്തിന്റെ വരവോടെ നഷ്ടമായ സാധനങ്ങൾ
*mobile phone*
ഈ ഒരൊറ്റ *പണ്ടാരത്തിന്റെ* വരവോടെ നഷ്ടമായ സാധനങ്ങൾ :- വീഡിയൊ ക്യാമറ പോയി ക്യാമറ പോയി വീഡിയൊ കാസറ്റ് പോയി വിഡിയൊ mp3 cd പോയി DVDപോയി കമ്പ്യൂട്ടറും പോയി ലാന്റ് ഫോണ്‍ പോയി ടെലിവിഷന്‍ പോയി റേഡിയൊ പാടെ പോയി പാട്ട് കേള്‍ക്കുന്ന സൗണ്ട് സ്പീക്കറും പോയി അലാറം ടൈപീസ് പോയി കയ്യില്‍ കെട്ടുന്ന വാച്ചും പോയി ടോര്‍ച്ച് പോയി കത്ത് പോയി. കലണ്ടര്‍ പോയി ബുക്ക്സ് പോയി. പേപ്പറും പെന്‍സിലും പോയി. TV ഗൈമ് പോയി. കയ്യിലുള്ള പെെസ മാസം മാസം പോയി. പിന്നെ പ്രധാനപ്പെട്ട ഒരുകാര്യം കൂടി പോയി.. പലരുടേയും ഉറക്കം പെൺ കുട്ടികൾ കണ്ടവന്മാരുടെ കൂടെ പോയി.... അമ്മ മാർ വഴിതെറ്റി പോയി അവസാനം മകന് പുലര്‍ച്ചേ 3:00 മണി വരെ ഓണ്‍ ലൈനില്‍ ഉണ്ടെന്നറിഞ്ഞ് അച്ഛന് പട്ടിയേയും വിറ്റു. അതും പോയി.
അപ്പന് മരിച്ചപ്പോള്‍ V4 Kochi വാഴ
ഡാ , നിന്റെ അപ്പന് ഇപ്പോ എങ്ങിയുണ്ട് ..?
അപ്പനെ ഇന്നലെ കുഴിച്ചിട്ടു -- ങ്ങേ , അപ്പൻ മരിച്ചോ ..??!!! ഇല്ല -- പിന്നെ ..???!!! ഡോക്ടർ പറഞ്ഞു വല്യ പ്രതീക്ഷ ഒന്നുമില്ലെന്ന് , അതുകൊണ്ട് ഞാനങ്ങു കുഴിച്ചിട്ടു , ഏതായാലും മൂന്നോ നാലോ ദിവസം കഴിഞ്ഞു അത് വേണമല്ലോ --- V ഫോർ വെളിവുകേട് ഡാ ... 💪😜 ![]()
മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്..?
ഇന്ന് വെളുപ്പിന് അജൂ ൻറെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു.!
അജൂ പറഞ്ഞു : ''മാലാഖേ, എനിക്ക് ഒന്ന് കുമ്പസാരിക്കണം.?'' ''അച്ചന്മാരോടല്ലേ കുമ്പസാരിക്കേണ്ടത്...? ഞാൻ മാലാഖയല്ലേ...?'' ''അങ്ങനെ പറയരുത്.... ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ... എനിക്ക് കുമ്പസാരിക്കണം...!!!'' മാലാഖ: അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്.. ''മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും..'' മാലാഖ: എവിടന്ന്...? ''എന്റെ ഭാര്യയുടെ കുടുക്കയിൽ നിന്ന് ! ഇന്നലെ 300 രൂപ എടുത്തു..'' മാലാഖ: ഈ കാശ് എന്ത് ചെയ്തു...? ''ഞാൻ ചീട്ടു കളിക്കാൻ പോയി..'' ''പിന്നെ?'' ''ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിൽ പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യും ! മാലാഖ: (ഞെട്ടലോടെ) ങേ....? ''പിന്നെ, മാലാഖേ ഞാൻ മദ്യപിക്കും. ബാറിൽ പോയല്ല വീട്ടിൽ വച്ച്..! അവള് കുളിക്കാൻ കേറുമ്പോ! അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.!'' മാലാഖ: അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ.? ''ഹേയ്... ഇത് വോഡ്കയാ . മണം കുറവാ... പിന്നെ ഏലക്ക, ഗ്രാമ്പൂ അതൊക്കെ ചവയ്ക്കും...'' മാലാഖ: മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക.? ''അതോ.? ഗ്യാസുകുറ്റിക്കു പുറകിൽ.'' മാലാഖ: ശരി... കുമ്പസാരിച്ചു കഴിഞ്ഞോ. ''മാലാഖേ എനിക്കൊരു ആഗ്രഹം കൂടി ഉണ്ട്...'' മാലാഖ: എന്താ...? ''എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം...ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ. അത് ! മെത്രാന്മാരുടെം കർദിനാൾ മാരുടേം കൈ മുത്തുക എന്നത് ! മുത്തുമ്പോൾ ഞങ്ങൾക്കും, മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം.!'' മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു.. "ഇന്നാ മുത്ത്" അജൂ മാലാഖയുടെ കയ്യിൽ മുത്തി... അജൂ : "മാലാഖ രാത്രി മത്തികറി കൂട്ടിയാണോ ചോറുണ്ടത്"...? മാലാഖ: എന്ത് പറ്റീ...? ''അല്ല മാലാഖയുടെ കയ്യിൽ മത്തികറിയുടെ മണമുണ്ട്...!'' മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല.... അജൂ വിളിച്ചു...''മാലാഖേ.... പോയോ..''..? നിശബ്ദം... അജൂ കണ്ണ് തുറന്നു നോക്കി.. മാലാഖ പോയിരിക്കുന്നു.... അപ്പോൾ ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം !! "നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ ബാക്കി കൂടി കുമ്പസാരിപ്പിക്കുന്നുണ്ട്". ഗുണപാഠം: രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം... സ്വപ്നം കാണരുത്... ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്......
ആദിവാസി ബാലന് കരിമ്പ് കഴിക്കുന്ന ചിത്രം... .
Kondotty മൂർക്കനാട് യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി.
നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു: ഒരു അദിവാസി ബാലന് കരിമ്പ് കഴിക്കുന്ന ചിത്രം... . . . ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി. പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി. . . . . . . സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന് പറഞ്ഞപ്പോള്‍, നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്.... . . . . . . . . . . . . "പൊന്ന് സാറന്മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത്. ഞാന്‍ വരച്ചത് ശ്രീകൃഷ്ണന് ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്" 😜
BSNL - ബിലാൽ സഞ്ചാർ നിഗം ലിമിറ്റഡ്
BSNL - ബിലാൽ സഞ്ചാർ നിഗം ലിമിറ്റഡ്
. . . . . . ഡൌണ്‍ലോഡ് ഒക്കെ സ്ലോമോഷന്‍ ആണ് ![]()
മാടംപള്ളിയിലെ ഓറഞ്ചും ആപ്പിളും
മാടംപള്ളിയിലെ ഡൈനിങ്ങ് ടേബിളിൽ ഒരു ഓറഞ്ചും ആപ്പിളും ഉണ്ടായിരുന്നു.... പെട്ടെന്ന് ഓറഞ്ച് പൊരിഞ്ഞ ചിരിയും ഡാൻസും.. ആപ്പിൾ സങ്കടത്തോടെ ഇരിക്കുന്നു..
എന്താ കാരണം ?? . . . . . . . . . അല്ലിക്ക് ആഭരണം എടുക്കാൻ പോകുവാണെന്നു ഗംഗ നകുലനോട് പറയുന്നത് ആപ്പിളും ഓറഞ്ചും കേട്ടു.. ആപ്പിളിന് അല്ലി ഇല്ലല്ലോ.. 🏃🏃🏃🏃
ജിയോ ശശി
നമ്മുടെ ശശിക്ക്👨വോഡഫോൺ call center📞ൽ ജോലി കിട്ടി😊
ആദ്യ call🔊കൊണ്ട്തന്നെ ശശിയെ മാനേജർ തൂക്കിയെടുത്ത് വെളിയിലെറിഞ്ഞു😖💪💫💥💥 കാരണം😅 caller: എന്റെ വൊഡാഫോൺ sim വർക്കാവുന്നില്ല ശശി: എന്നാൽ പിന്നെ ജിയോ എടുത്തോ.. എന്റേതും ജിയോ ആണ്..😜😜
പീസ് .....
പീസ് .....
പണ്ട് തൃശ്ശൂര്‍ ഗിരിജ മൂവീസ് എ പടങ്ങള്‍ മാത്രം കളിക്കുന്ന തിയറ്റര്‍ ആയിരുന്നു. ചില ദിവസങ്ങളില്‍ പടത്തിനിടയില്‍ പീസ് വേറെ ഇടും... ഒരു പുത്തന്‍ പള്ളി പെരുന്നാളിന്റെ തലേ ദിവസം രാത്രി, എന്റെ വീടിനടുത്ത് ഉള്ള അന്തോണിചേട്ടന് അടിച്ചു ഫിറ്റായി സെക്കന്റ് ഷോ കാണാന്‍ ഗിരിജയില്‍ ചെന്നു... പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടുന്നും ഇവിടുന്നും കൂക്കുവിളി തുടങ്ങി. "പീസ് ഇടടാ @#%$^& മോനേ പീസ് ഇടടാ" എന്നൊക്കെ വിളിച്ചു തുടങ്ങി, കൂവല്‍ ശക്തമായപ്പോള്‍ മുന്നിലെ നിരയില്‍ ഇരുന്ന അന്തോണി ചേട്ടന് ഏതു മറ്റേമോനാ കൂവുന്നത് എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ അതാ കൂവുന്നതിനു നേതൃത്വം വഹിക്കുന്നു, തന്റെ പുന്നാരമോന്, പ്രീഡിഗ്രിക്ക് പഠിക്കുന്ന ജോബി. അവര്‍ തമ്മില്‍ കണ്ടു......!!! 😨😨😕 ............................................................ പിറ്റേ ദിവസം രാവിലെ..., രംഗം വീട്ടിലെ ഭക്ഷണമേശ, അന്തോണി ചേട്ടന് അപ്പവും കോഴിക്കറിയും കഴിക്കുന്നു. ജോബി പതിയെ വന്ന് കൈകഴുകി കഴിക്കാനിരുന്നു. രണ്ടു പേരും തമ്മില്‍ നോക്കുന്നില്ല. ജോബി അപ്പം എടുത്തപ്പോഴേക്കും അമ്മച്ചി കോഴിക്കറി വിളമ്പി.എന്നിട്ട് ചോദിച്ചു, "പീസ് ഇടട്ടെ മോനേ? പീസ് ഇനീം ഇടട്ടെ?" മോന് അപ്പനെ നോക്കി....... അപ്പന് മോനേ നോക്കി. എന്നിട്ട് അമ്മയോട് പറഞ്ഞു... "വേഗം ഇടടീ, ഇല്ലെങ്കി അവന് കൂവും..!!!" ![]()
ഒരു കഥ പറയട്ടെ ..?
ഒരു കഥ പറയട്ടെ ..?
പണ്ട് പണ്ട്.. എന്നുവച്ചാൽ ഒരു 30-35 കൊല്ലം മുൻപ്... പൊന്നാനി എന്ന ദേശത്തു ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു. പേര് കാദർ. ക്ലാസിലെ ഏറ്റവും മണ്ടനായ കുട്ടിയായിരുന്നു കാദർ. പഠിപ്പിൽ ഏറ്റവും പിറകിലാണെങ്കിലും അവന്റെ ആന മണ്ടത്തരങ്ങൾക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. സഹിക്കെട്ട് ഹെഡ് ടീച്ചർ അവനെ സ്കൂളിൽ നിന്നും പുറത്താക്കി. സങ്കടത്തോടെ അവന്റെ ഉമ്മ കൊച്ചിയിലേക്ക് വീടുമാറി അവനെ അവിടെ ഉള്ള സ്കൂളിൽ ചേർത്തു. 25 കൊല്ലം കഴിഞ്ഞു.. പണ്ടത്തെ ഹെഡ് ടീച്ചർ ഹൃദയത്തിന്റെ കംബൌണ്ട് വാളിനു ഓപ്പറേഷനായി കൊച്ചിയിലെത്തുന്നു. എല്ലാ ഡോക്ടര്‍മാരും പരിശോദിച്ചു.. അവർ പറഞ്ഞു ഒരേ ഒരു സ്പെഷ്യലിസ്ടുനു മാത്രമേ ഈ ഓപറേഷൻ ചെയ്യാൻ പറ്റൂ. അങ്ങനെ ഓപറേഷൻ കഴിഞ്ഞു. ടീച്ചറെ വെന്റിലേട്ടരിലെക് മാറ്റി. ടീച്ചർ മെല്ലെ കണ്ണ് തുറന്നു.. സുന്ദരാനായ യുവ ഡോക്ടർ മുന്നിൽ.. തന്റെ ജീവൻ രക്ഷിച്ച ഡോക്ടറോട് നന്ദി പറയാൻ വേണ്ടി ടീച്ചർ ശ്രമിക്കുകയായിരുന്നു.. ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ ടീച്ചറുടെ നെറ്റിയിൽ തലോടുംബോഴേക്കും ടീച്ചറുടെ മുഖം വിളറി .. എന്തോ പറയാൻ ശ്രമിച്ചു കൈകൾ ഉയർത്തിയെങ്കിലും അത് താണു.. കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു... എന്ത് സംഭവിച്ചു എന്ന് അറിയാതെ ഞെട്ടിയ ഡോക്ടർ കണ്ടത് വെന്റിലെട്ടരിന്റെ പിൻ ഊരി വാക്വം ക്ലീനർ പ്ലഗ്ഗിൽ കുത്തി മുറി വൃത്തിയാക്കുന്ന നമ്മുടെ കാദറിനെയാണ്!!. അവനിപ്പോൾ അവിടെ ക്ലീനറാണ്. കാദർ ആയിരിക്കും ആ യുവ ഡോക്ടർ എന്ന് നിങ്ങൾ കരുതിയെങ്കിൽ അതിന്റെ കാരണം, ഇന്ത്യൻ സിനിമയും, സീരിയലും, മതപുസ്തകത്തിലെ കഥകളും കണ്ടു വളർന്നത് കൊണ്ടാണ്. കാദർ എന്നും കാദർ തന്നെ.
ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു
പിങ്കി മോള് : (ഒരു പുസ്തകം വായിച്ചിട്ട് ) എടാ നിഅക്കരിയാമോ , ഞാന്‍ ഓരോ പ്രാവശ്യം ശ്വസിക്കുമ്പോഴും ഒരാള്‍ മരിച്ചു വീഴുന്നു. തെളിയിക്കപ്പെട്ടതാണ്
ടിന്റു : നിനക്ക് ഒരു മൌത്ത് വാഷ് ഉപയോഗിച്ച് കൂടെ ?
അജിക്ക് MOTO ഫോണ്‍ ഇല്ല എന്ന് എങ്ങനെ ഒറ്റ വാക്കില്‍ പറയും???
അജിക്ക് MOTO ഫോണ്‍ ഇല്ല എന്ന് എങ്ങനെ ഒറ്റ വാക്കില്‍ പറയും???
. . . . . . . . . . ""AJINOMOTO "" 😂😂🤣😛😛😛😛😛😛😛 #എഴുത്തുചളി #കട്ടച്ചളി
നീയെങ്കിലും പോയി രക്ഷപെട്ടോ
നീന്താൻ അറിയാത്ത സോണി കിണറ്റിൽ വീണു മുങ്ങി
ചാവാൻ ആയപ്പോൾ കയ്യിൽ കിട്ടിയ ഒരു മീനിനെ എടുത്തു മേലോട്ട് എറിഞ്ഞു ... എന്നിട്ട് പറഞ്ഞു ഞാൻ ഇനി രക്ഷപെടില്ല, നീയെങ്കിലും പോയി രക്ഷപെട്ടോ എന്നുപറഞ് സോണി മാതൃകയായി.. 😂😂😜😝🤣🙊🙊🤣🤣🤣
ഭാര്യ ബദാം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.....
ഭാര്യ ബദാം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു.....
ഭർത്താവ് :- എനിക്ക് ഒരെണ്ണം താ ടെയ്സ്റ്റ് നോക്കാൻ...😋 ഭാര്യ :- ഒരെണ്ണം എടുത്തു കൊടുത്തു...😊 ഭർത്താവ് :- ഒരെണ്ണം മാത്രമോ?😏 ഭാര്യ :- ബാക്കിയെല്ലാത്തിന്റെയും ടെയ്സ്റ്റ് ഇതു തന്നെയാണ്.. 😜😜😜😂😂😂 ![]() |
About Us | Contact Us | Android App | Privacy Policy | Unregister | Sitemap Copyright © 2012-2024 JokesMalayalam.com. All Rights Reserved |